---
title: "പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ, ആശംസയുമായി മുഖ്യമന്ത്രി"
english_title: "Happy birthday to dear Mohanlal, Chief Minister wishes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116181/happy-birthday-to-dear-mohanlal-chief-minister-wishes"
published_at: "2023-05-21T12:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469c9091add2_mohanlal.jpg"
keywords: []
---

# പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ, ആശംസയുമായി മുഖ്യമന്ത്രി

> **Lead Summary:** മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ അറുപത്തി മൂന്നാം പിറന്നാൾ ആണ് ഇന്ന്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉളള നിരവധി പേരാണ് നടന് ആശംസകളുമായി രം​ഗത്തെത്തുന്നത്.

## Article Content

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ അറുപത്തി മൂന്നാം പിറന്നാൾ ആണ് ഇന്ന്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉളള നിരവധി പേരാണ് നടന് ആശംസകളുമായി രം​ഗത്തെത്തുന്നത്.

'പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ', എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മുഖ്യമന്ത്രിയുടെ പോസ്റ്റ് താഴെ നിരവധി പേരാണ് മോഹൻലാലിന് ആശംസകളുമായി രം​ഗത്തെത്തുന്നത്.

[**https://www.facebook.com/PinarayiVijayan/posts/777201607086998**](https://www.facebook.com/PinarayiVijayan/posts/777201607086998)

''അയാൾ ജനിച്ചത് നടനാവാൻ വേണ്ടി മാത്രമാണ് എന്ന് മലയാളികളെ കൊണ്ട് തോന്നിപ്പിച്ച മലയാളത്തിൻ്റെ ഏക മഹാനടനാണ് മോഹൻലാൽ, മലയാള സിനിമയിൽ ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ഒരേ ഒരു കാര്യം എന്താണെന്ന് അറിയാമോ..

ദാ... ഈ മനുഷ്യന് പകരം ഒരാൾ..., നസീർ സാറിനും സത്യൻ മാഷിനും മമ്മൂട്ടിക്കും ശേഷം മലയാള സിനിമയിലെ മഹാനടനായ മോഹൻ ലാലിന് ജന്മദിനാശംസകൾ,അനുഗ്രഹീത നടന വിസ്മയത്തിനു ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ'', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/116181/happy-birthday-to-dear-mohanlal-chief-minister-wishes)