---
title: "കടുത്ത ചുമയും ശ്വാസംമുട്ടലും; 22കാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയത്..."
english_title: "A 22-year-old man accidentally swallowed his own wisdom tooth."
publisher: "moviemax.in"
canonical_url: "https://moviemax.in/news/116171/a-22-year-old-man-accidentally-swallowed-his-own-wisdom-tooth"
published_at: "2023-05-21T12:37:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469c367b94dc_viral.jpg"
keywords: []
---

# കടുത്ത ചുമയും ശ്വാസംമുട്ടലും; 22കാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയത്...

> **Lead Summary:** യുഎസിലെ വിസ്‌കോൺസിനിൽ 22 വയസുകാരന്‍ അബദ്ധത്തിൽ വിഴുങ്ങിയത് സ്വന്തം വെപ്പു പല്ല്. വെള്ളിയില്‍ പൂശിയ ഈ വെപ്പു പല്ലുകള്‍ ഇയാളുടെ ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു.

## Article Content

യുഎസിലെ വിസ്‌കോൺസിനിൽ 22 വയസുകാരന്‍ അബദ്ധത്തിൽ വിഴുങ്ങിയത് സ്വന്തം വെപ്പു പല്ല്. വെള്ളിയില്‍ പൂശിയ ഈ വെപ്പു പല്ലുകള്‍ ഇയാളുടെ ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു.

പെട്ടെന്ന് അപസ്മാരം ഉണ്ടായ സമയത്ത് ഈ വെപ്പ് പല്ല് ഇയാള്‍ അറിയാതെ വിഴുങ്ങുകയായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തെത്തുടർന്ന് ഇയാള്‍ക്ക് അതിഭയങ്കരമായ ചുമയും ശ്വാസംമുട്ടലും അനുഭവപ്പെടുകയും ചെയ്തു.

മരണം വരെ സംഭവിക്കാന്‍ സാധ്യത ഉണ്ടായിരുന്ന ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് ഇയാളുടെ എക്സ്-റേ പരിശോധിച്ചപ്പോഴാണ് ശ്വാസകോശത്തിന്റെ ശ്വാസനാളത്തിൽ 4.1 സെന്റീമീറ്റർ നീളമുള്ള വെപ്പു പല്ല് കുടുങ്ങിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ക്യൂറസ് മെഡിക്കൽ ജേണലിൽ ആണ് ഈ സംഭവത്തിന്‍റെ കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചത്.

പരിശോധനകൾക്ക് ശേഷം, കുടുങ്ങിയ വസ്തു നീക്കം ചെയ്യുന്നതിനായി ഡോക്ടർമാർ ഇയാളെ ബ്രോങ്കോസ്കോപ്പിക്ക് വിധേയമാക്കി. കനംകുറഞ്ഞ ട്യൂബ് ശ്വാസനാളത്തിലൂടെ പ്രവേശിപ്പിച്ചാണ് ഈ ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ വിജയകരമായി നടന്നും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/116171/a-22-year-old-man-accidentally-swallowed-his-own-wisdom-tooth)