---
title: "അഭിനയിക്കാന്‍ തീരേയറിയില്ല,  ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും; മോഹൻലാലിനെക്കുറിച്ച് സുചിത്ര "
english_title: "Wife Suchitra's words about Mohanlal are going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116160/wife-suchitras-words-about-mohanlal-are-going-viral"
published_at: "2023-05-21T11:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469baa1c32ea_mohanlal.jpg"
keywords: []
---

# അഭിനയിക്കാന്‍ തീരേയറിയില്ല,  ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും; മോഹൻലാലിനെക്കുറിച്ച് സുചിത്ര 

> **Lead Summary:** ഇന്ന് 63 ാം പിറന്നാൾ ആഘോഷിക്കുകയാണ് മോഹൻലാൽ . അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന നടൻ എന്നും മലയാളികൾക്ക് ഒരത്ഭുതം തന്നെയാണ് . നിരവധി താരങ്ങളാണ് മോഹൻലാലിന് ആശംസകളുമായി എത്തുന്നത് . ഇപ്പോഴിതാ നടനെക്കുറിച്ച് ഭാര്യ സുചിത്രയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത് .

## Article Content

ഇന്ന് 63 ാം പിറന്നാൾ ആഘോഷിക്കുകയാണ് മോഹൻലാൽ . അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന നടൻ എന്നും മലയാളികൾക്ക് ഒരത്ഭുതം തന്നെയാണ് . നിരവധി താരങ്ങളാണ് മോഹൻലാലിന് ആശംസകളുമായി എത്തുന്നത് . ഇപ്പോഴിതാ നടനെക്കുറിച്ച് ഭാര്യ സുചിത്രയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത് .

നല്ല ഇമോഷമലായ വ്യക്തിയാണെങ്കിലും അദ്ദേഹം ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിച്ചുവെക്കുമെന്ന് അവര്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ചേട്ടന്‍ നല്ല ഇമോഷണലാണ്. എന്നാല്‍, ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും. മനസ്സിലാവുകയേയില്ല. എന്റെ അച്ഛനൊക്കെ മരിച്ചപ്പോഴുള്ള അനുഭവം എനിക്കുണ്ട്.

ചേട്ടന്‍ ആശ്വസിപ്പിക്കുക ഒരു പ്രത്യേകതരത്തിലാണ്. മരിച്ചു എന്ന സത്യത്തെ സ്വീകരിക്കാന്‍ പറയും. നാളെ നമ്മളും മരിക്കും എന്നാണ് എന്നോടു പറഞ്ഞത്. അന്ന് എനിക്ക് അതുകേട്ടപ്പോള്‍ എന്തോപോലെ തോന്നിയിരുന്നു. ഇങ്ങനെയാണോ ആശ്വസിപ്പിക്കുക എന്നു തോന്നിയിരുന്നു. എന്നാല്‍, പിന്നീട് മനസ്സിലായി, അതാണ് സത്യമെന്ന്.

മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തില്‍ ഏറ്റവും മോശം നടനുമാണെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. അഭിനയിക്കാന്‍ തീരേയറിയില്ല. അഭിനയിക്കുകയാണെങ്കില്‍ അത് പെട്ടെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും. അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/116160/wife-suchitras-words-about-mohanlal-are-going-viral)