---
title: "ആദ്യം അതിന് കേസെടുത്തിട്ട് ബാക്കിയെല്ലാം പിന്നെ മതി, ആര്യ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറലാകുന്നു "
english_title: "First file a case for it and then everything else is enough, the Instagram story shared by Arya goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116145/first-file-a-case-for-it-and-then-everything-else-is-enough-the-instagram-story-shared-by-arya-goes-viral"
published_at: "2023-05-21T10:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469a8d9b1321_arya.jpg"
keywords: []
---

# ആദ്യം അതിന് കേസെടുത്തിട്ട് ബാക്കിയെല്ലാം പിന്നെ മതി, ആര്യ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറലാകുന്നു 

> **Lead Summary:** മലയാളികളെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു കെഎസ്ആർടിസി ബസ്സിൽ നിന്നും സംഭവിച്ചത്. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു നടിയായ നന്ദിതാ ശങ്കരാ.

## Article Content

മലയാളികളെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു കെഎസ്ആർടിസി ബസ്സിൽ നിന്നും സംഭവിച്ചത്. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു നടിയായ നന്ദിതാ ശങ്കരാ.

ഇവരുടെ അടുത്ത് വന്നിരുന്ന കോഴിക്കോട് സ്വദേശിയായ സവാദ് നഗ്നത പ്രദർശനം നടത്തുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് താരം വീഡിയോ ചെയ്യുകയും പിന്നീട് അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

നിരവധി ആളുകൾ ആയിരുന്നു പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നത്. ഇതുപോലെയുള്ള ഞരമ്പുരോഗികളെ ഇങ്ങനെ തന്നെ നേരിടണം എന്നാണ് എല്ലാവരും പറഞ്ഞത്.

നിരവധി പെൺകുട്ടികൾ ഇയാളിൽ നിന്നും സമാനമായ അനുഭവം ഉണ്ടായതായി തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. എന്നാൽ പതിവുപോലെ ഈ ഞരമ്പ് രോഗിയെ ന്യായീകരിച്ചുകൊണ്ട് നിരവധി ആളുകൾ എത്തുകയും ചെയ്തു.

ഒരു വിഭാഗം ആളുകൾ പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ആണ് ചോദ്യം ചെയ്യുന്നത്. ശരീരം മുഴുവൻ മറക്കാതെ നടന്നാൽ ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകുമെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. സ്ത്രീകൾ ശരീരഭാഗങ്ങൾ കാണിച്ചു നടക്കുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എങ്കിൽ അക്രമി ചെയ്തതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ് എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.

അതേസമയം അക്രമിയെ ന്യായീകരിച്ചുകൊണ്ട് എത്തുന്ന ആളുകളുടെ കമൻറുകൾ എല്ലാം തന്നെ സ്ക്രീൻഷോട്ട് എടുത്തു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആക്കിയിരിക്കുകയാണ് ഇപ്പോൾ ആര്യ. ആര്യ പങ്കുവെച്ച സ്റ്റോറി വൈറലാകുകയാണ് വീണ്ടും .

> രസകരമായ ക്യാപ്ഷൻ ആണ് ആര്യ നടത്തിയിരിക്കുന്നത്. തുറന്നാലും അതിനകത്ത് ജെട്ടി ഉണ്ടാവില്ലേ എന്നാണ് ഒരു കമൻറ് ഇട്ട വ്യക്തി ചോദിക്കുന്നത്. ആര്യയുടെ കമൻറ് ഇങ്ങനെ – “അത് ഒരു പോയിൻറ് ആണ് കേട്ടോ. കേസ് കൊടുക്കണം പിള്ളേച്ചാ. സിബ്ബ് തുറന്നപ്പോൾ അതിനകത്ത് ജെട്ടി ഇല്ല. ആരോ അടിച്ചു കൊണ്ട് പോയി. ഇത് മോഷണം തന്നെ. ആദ്യം അതിന് കേസെടുത്തിട്ട് ബാക്കിയെല്ലാം പിന്നെ മതി” – ഇതായിരുന്നു ആര്യയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/116145/first-file-a-case-for-it-and-then-everything-else-is-enough-the-instagram-story-shared-by-arya-goes-viral)