---
title: "ആദ്യമാെക്കെ ഇത് വിഷമിപ്പിച്ചിരുന്നു, ശോഭനയുമായി പ്രണയം; ഗോസിപ്പുകളെക്കുറിച്ച് തുറന്നുപറഞ്ഞ് റഹ്‌മാന്‍"
english_title: "Love with Shobhana; Rahman opens up about gossip"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116140/love-with-shobhana-rahman-opens-up-about-gossip"
published_at: "2023-05-21T10:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469a5085e2e1_rahman.jpg"
keywords: []
---

# ആദ്യമാെക്കെ ഇത് വിഷമിപ്പിച്ചിരുന്നു, ശോഭനയുമായി പ്രണയം; ഗോസിപ്പുകളെക്കുറിച്ച് തുറന്നുപറഞ്ഞ് റഹ്‌മാന്‍

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് റഹ്‌മാന്‍ . നല്ല വേഷങ്ങൾ ചെയ്യാൻ നടന് സാധിച്ചിട്ടുണ്ട് . എന്നാൽ ഇപ്പോഴിതാ നടന്റെ അഭിമുഖമാണ് വൈറലാകുന്നത് . ഒപ്പമഭിനയിച്ച ഒരു നടിയുമായി താന്‍ പ്രണയത്തിലായിരുന്നെന്ന് അടുത്തിടെയാണ് റഹ്‌മാന്‍ പറഞ്ഞത്. ഈ ബന്ധം പിന്നീട് വേര്‍പിരിഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു.

## Article Content

പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് റഹ്‌മാന്‍ . നല്ല വേഷങ്ങൾ ചെയ്യാൻ നടന് സാധിച്ചിട്ടുണ്ട് . എന്നാൽ ഇപ്പോഴിതാ നടന്റെ അഭിമുഖമാണ് വൈറലാകുന്നത് . ഒപ്പമഭിനയിച്ച ഒരു നടിയുമായി താന്‍ പ്രണയത്തിലായിരുന്നെന്ന് അടുത്തിടെയാണ് റഹ്‌മാന്‍ പറഞ്ഞത്. ഈ ബന്ധം പിന്നീട് വേര്‍പിരിഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തന്നെക്കുറിച്ച് ഗോസിപ്പ് കോളങ്ങളില്‍ വന്ന വാര്‍ത്തകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് റഹ്‌മാന്‍. ‘ശോഭനയും ഞാനും ഡേറ്റിംഗ്, രോഹിണിയും ഞാനും ഡേറ്റിംഗ് എന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍ ആരോട് മിണ്ടിയാലും അത് പേപ്പറില്‍ വരും.

ആദ്യമാെക്കെ ഇത് വിഷമിപ്പിച്ചിരുന്നു. എന്റെ മാതാപിതാക്കള്‍ എന്ത് കരുതുമെന്ന് കരുതി. പിന്നീട് ശീലിച്ചു. ഇപ്പോള്‍ ഞാന്‍ ഭാര്യയോട് പറയും, ഗോസിപ്പൊന്നുമില്ലല്ലോ, ഗോസിപ്പുണ്ടാക്കട്ടെയെന്ന്’

‘ഉണ്ടാക്കെന്ന് പറയും അവള്‍. അന്ന് ഞാന്‍ കുറച്ച് ഓപ്പണായിരുന്നു. പഠിച്ചതും വളര്‍ന്നതുമെല്ലാം അങ്ങനെയായിരുന്നു. ശോഭനയൊക്കെ നല്ല കോ ആര്‍ട്ടിസ്റ്റാണ്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ ഞാനവരെ ബൈക്കില്‍ പിറകില്‍ കയറ്റി ഭക്ഷണം കഴിച്ച് വരും’

പബ്ലിക്കായി അങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാവുന്നതാണ് ഗോസിപ്പ്. താനൊരു നടിയുമായി പ്രണയത്തിലായിരുന്നെന്ന് തുറന്ന് പറഞ്ഞതിനെക്കുറിച്ചും റഹ്‌മാന്‍ സംസാരിച്ചു.

‘നേരത്തെ മാഗസിനുകളിലൊക്കെ വന്ന ചര്‍ച്ചയായിരുന്നു. സത്യസന്ധമായി പറഞ്ഞ് പോയി. മറച്ച് വെച്ചിട്ട് കാര്യമില്ല. സാധാരണ ആളുകളെ പോലെ എല്ലാ വികാരങ്ങളും എനിക്കും ഉണ്ടായിട്ടുണ്ട്. അത് തുറന്ന് പറയുന്നതില്‍ എന്താണ് കുഴപ്പം,’ റഹ്‌മാന്‍ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/116140/love-with-shobhana-rahman-opens-up-about-gossip)