---
title: "വിവാഹം കഴിക്കുമ്പോൾ ഭാര്യക്ക് 18 തികഞ്ഞില്ലെന്ന വിവാദം; നടന്നത് 100 കോടിയുടെ ആഡംബര വിവാഹം; ജൂനിയർ എൻ ടി ആറിന് സംഭവിച്ചത്"
english_title: "Controversy that the wife was not 18 when she got married; 100 crore luxury wedding took place; What happened to Junior NTR"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116123/controversy-that-the-wife-was-not-18-when-she-got-married-100-crore-luxury-wedding-took-place-what-happened-to-junior-ntr"
published_at: "2023-05-21T08:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469896ea00e7_N_T_R_1.jpg"
keywords: []
---

# വിവാഹം കഴിക്കുമ്പോൾ ഭാര്യക്ക് 18 തികഞ്ഞില്ലെന്ന വിവാദം; നടന്നത് 100 കോടിയുടെ ആഡംബര വിവാഹം; ജൂനിയർ എൻ ടി ആറിന് സംഭവിച്ചത്

> **Lead Summary:**  തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറാണ് ജൂനിയർ എൻടിആർ. നടന്റെ പിറന്നാൾ ദിനം ഗംഭീരമായി ആഘോഷമാക്കുകയാണ് ആരാധകർ. തെലുങ്ക് ജനതയുടെ എല്ലാമായിരുന്ന അന്തരിച്ച എൻടി രാമറാവുവിന്റെ കൊച്ചു മകനാണ് ജൂനിയർ എൻടിആർ‌. മുത്തശ്ശനെ പോലെ തന്നെ താരപ്രഭയിലാണ് ഇദ്ദേഹത്തിന്റെ സിനിമാ കരിയറും. ബാലതാരമായാണ് ജൂനിയർ എൻടിആർ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. നിന്നു ചൂടലാണി എന്ന സിനിമയിലൂടെയാണ് ജൂനിയർ എൻടിആർ സിനിമയിലേക്ക് കടന്ന് വരുന്നത്. 2001 ലായിരുന്നു നടനായുള്ള അരങ്ങേറ്റം. സ്റ്റുഡന്റ് നമ്പർ വൺ, ആദി തുടങ്ങിയ സിനിമകളിൽ പിന്നാലെ ഇദ്ദേഹം അഭിനയിച്ചു.

## Article Content

 തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറാണ് ജൂനിയർ എൻടിആർ. നടന്റെ പിറന്നാൾ ദിനം ഗംഭീരമായി ആഘോഷമാക്കുകയാണ് ആരാധകർ. തെലുങ്ക് ജനതയുടെ എല്ലാമായിരുന്ന അന്തരിച്ച എൻടി രാമറാവുവിന്റെ കൊച്ചു മകനാണ് ജൂനിയർ എൻടിആർ‌. മുത്തശ്ശനെ പോലെ തന്നെ താരപ്രഭയിലാണ് ഇദ്ദേഹത്തിന്റെ സിനിമാ കരിയറും. ബാലതാരമായാണ് ജൂനിയർ എൻടിആർ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. നിന്നു ചൂടലാണി എന്ന സിനിമയിലൂടെയാണ് ജൂനിയർ എൻടിആർ സിനിമയിലേക്ക് കടന്ന് വരുന്നത്. 2001 ലായിരുന്നു നടനായുള്ള അരങ്ങേറ്റം. സ്റ്റുഡന്റ് നമ്പർ വൺ, ആദി തുടങ്ങിയ സിനിമകളിൽ പിന്നാലെ ഇദ്ദേഹം അഭിനയിച്ചു.

എന്നാൽ തുടക്ക കാലത്ത് ഒരുപാട് വിമർശനങ്ങൾ ജൂനിയർ എൻടിആറിന് കേൾക്കേണ്ടി വന്നു. പൊതുവെ അന്നത്തെ നടൻമാരെല്ലാം ശരീര ഭം​ഗി കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാൽ ജൂനിയർ എൻടിആർ കുറച്ച് വണ്ണമുള്ള നടനായിരുന്നു. എന്നാൽ പിന്നീട് ഫിറ്റ്നസിൽ ശ്രദ്ധ കൊടുത്ത് ഈ വിമർശനങ്ങളെ മറികടക്കാൻ ജൂനിയർ എൻടിആറിന് കഴിഞ്ഞു. നിലവിൽ ആർആർആറിന്റെ വിജയത്തിളക്കത്തിലാണ് എൻടിആറുള്ളത്. രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ ആക്ഷൻ, ഡാൻസ് രം​ഗങ്ങളിൽ എൻടിആർ തിളങ്ങി നിന്നു .

വരാനിരിക്കുന്ന ജൂനിയർ എൻടിആർ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 2011 ലാണ് ജൂനിയർ എൻടിആർ വിവാഹം ലക്ഷ്മി പ്രനതിയെ വിവാഹം ചെയ്യുന്നത്. ഇരുവർക്കും രണ്ട് ആൺമക്കളും പിറന്നു. പൊതുവെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് നടൻ എവിടെയും സംസാരിക്കാറില്ല. മാധ്യമങ്ങളിൽ നിന്നും മാറി നിൽക്കാനാ​ഗ്രഹിക്കുന്ന നടനാണ് ഇദ്ദേ​ഹം. ഭാര്യയാണ് തനിക്ക് ജീവിതത്തിൽ എന്നും പിന്തുണ നൽകുന്ന വ്യക്തിയെന്ന് നടൻ മുൻപ് ഉള്ള അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളിൽ പ്രനതി കുറച്ച് ബുദ്ധിമുട്ടിയിരുന്നു. എന്നാൽ മാനസികമായി അവൾ എന്നേക്കാൾ ശക്തയാണെന്നും ഇദ്ദേഹം അന്ന് പറഞ്ഞു. വീട്ടിൽ സിനിമാക്കാര്യങ്ങൾ ചർച്ചയാക്കാറില്ല. പക്ഷെ ഒരുമിച്ച് സിനിമകൾ കാണാൻ ഇഷ്ടമാണെന്നും നടൻ വ്യക്തമാക്കി. ആഘോഷ പൂർണമായ വിവാഹമായിരുന്നു ഇവരുടേത് . റിപ്പോർട്ടുകൾ പ്രകാരം 100 കോടി രൂപയാണ് വിവാഹത്തിന് നടൻ ചെലവിട്ടത്. 2010 ൽ ഇരുവരുടെയും വിവാഹം നടക്കുന്നെന്ന വിവരം പുറത്ത് വന്നപ്പോൾ വിവാദമുണ്ടായിരുന്നു.

എന്നാൽ ഇതിന് നിയമ തടസ്സങ്ങൾ വന്നതോടെ അന്ന് 17 വയസ് മാത്രമാണ് ലക്ഷ്മി പ്രനിതയുടെ പ്രായം. പ്രായ പൂർത്തിയാവാത്ത കുട്ടിയെ വിവാഹം കഴിക്കുന്നിതിനെതിരെ അന്ന് കോടതിയിൽ കേസ് വന്നത്രെ. ഒടുവിൽ 2010 മാർച്ച് 10 ന് ലക്ഷ്മി പ്രനിതയ്ക്ക് 18 വയസ്സ് പൂർത്തിയാവും. അതിന് ശേഷമായിരിക്കും വിവാഹമെന്നാണ് കുടുംബം വ്യക്തമാക്കി. ഇതോടെ വിവാദം അവസാനിച്ചു. 2011 മെയ് അഞ്ചിനാണ് ഇരുവരും വിവാഹം കഴിക്കുന്നത്. അന്ന് 26 വയസ്സുകാരനായിരുന്നു ജൂനിയർ എൻടിആർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/116123/controversy-that-the-wife-was-not-18-when-she-got-married-100-crore-luxury-wedding-took-place-what-happened-to-junior-ntr)