ഏറെ ആരാധകരുള്ള നടിമാരിൽ ഒരാൾ ആണ് ദേവോലീന ഭട്ടചാർജി. അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ഒരു മുസ്ലിം യുവാവിനെ ആയിരുന്നു ഇവർ വിവാഹം ചെയ്തത്. ഷാനവാസ് ഷെയ്ക്ക് എന്നാണ് ഭർത്താവിൻറെ പേര്.
ഇതു വലിയ രീതിയിൽ വർഗീയവാദികൾ വാർത്തയാക്കി മാറ്റിയിരുന്നു. ഇവരുടെ വിവാഹം ലൗ ജിഹാദ് ആണ് എന്നായിരുന്നു ആരോപണം. കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട് ഇവരുടെ പേര് വലിച്ചിഴയ്ക്കുകയും ചെയ്തു.

ഇപ്പോൾ വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. തന്റെ ഭർത്താവ് യഥാർത്ഥ മുസ്ലിം ആണ് എന്നായിരുന്നു നടിയുടെ മറുപടി. കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശനം ഹരിദ്വാറിൽ നടന്നിരുന്നു. ഇതിനുവേണ്ടി നടിയെ ക്ഷണിച്ചുകൊണ്ട് ഒരാൾ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയും ആയിട്ടാണ് നടി ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞത്.
“കേരള സ്റ്റോറി കാണുവാൻ എന്നെ നിങ്ങൾ ക്ഷണിക്കേണ്ട കാര്യമില്ല. ഞാനും ഭർത്താവും കൂടി സിനിമ കണ്ടതാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും സിനിമ ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു.

നിങ്ങൾ യഥാർത്ഥ ഇന്ത്യൻ മുസ്ലിം എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? തെറ്റായ കാര്യങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് എൻറെ ഭർത്താവ്. ഞങ്ങൾ രണ്ടുപേരും ഈ കാര്യത്തിൽ ഒരുപോലെ തന്നെയാണ്” – ഇതായിരുന്നു നടിയുടെ മറുപടി.
അതേസമയം ഈ സിനിമ അദ്ദേഹത്തിൻറെ മതത്തിന് എതിരാണ് എന്ന് ഭർത്താവിന് തോന്നിയിട്ടില്ല എന്നാണ് നടി പറയുന്നത്. എല്ലാ ഇന്ത്യക്കാരും ഇതുപോലെ തന്നെ ആയിരിക്കണം എന്നും താരം പറയുന്നു.
Content Highlight: You don't need to invite me to watch Kerala Story, her husband is a true Muslim; Devoleena Bhattacharjee

































