---
title: "അച്ഛന്റെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടി അമൃത സുരേഷ്; കണ്ണ് നനയിക്കുന്ന വീഡിയോ"
english_title: "Amrita Suresh got emotional on the stage while singing a song at her father's memorial meeting."
publisher: "moviemax.in"
canonical_url: "https://moviemax.in/news/116073/amrita-suresh-got-emotional-on-the-stage-while-singing-a-song-at-her-fathers-memorial-meeting"
published_at: "2023-05-20T21:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468f4bdf35c6_amruthasuresh.jpg"
keywords: []
---

# അച്ഛന്റെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടി അമൃത സുരേഷ്; കണ്ണ് നനയിക്കുന്ന വീഡിയോ

> **Lead Summary:** അച്ഛന്റെ അനുസ്മരണ യോഗത്തില്‍ പാട്ടു പാടുന്നതിനിടെ വേദിയില്‍ വികാരാധീനയായി അമൃത സുരേഷ്. ഈ വീഡിയോ അമൃത തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

## Article Content

അച്ഛന്റെ അനുസ്മരണ യോഗത്തില്‍ പാട്ടു പാടുന്നതിനിടെ വേദിയില്‍ വികാരാധീനയായി അമൃത സുരേഷ്. ഈ വീഡിയോ അമൃത തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

അന്തരിച്ച ഗായിക വാണി ജയറാമിന്റെ ‘ബോലേ രേ പപ്പീ ഹരാ’ എന്ന അനശ്വര ഗാനമാണ് അമൃത ആലപിച്ചത്. പാട്ടു പാടുന്നത് പൂര്‍ത്തിയാക്കാനാകാതെ കണ്ണീര്‍ തുടച്ച് മൈക്ക് കൈമാറുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

‘അച്ഛാ..’ എന്ന കുറിപ്പോടെയാണ് അമൃത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അമൃതയുടെ വീഡിയോ കണ്ട് ആരാധകരുടെയും കണ്ണ് നിറയുകയാണ്.

അച്ഛന്റെ വേര്‍പാട് ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നാണ് ആരാധകര്‍ കമന്റായി കുറിക്കുന്നത്. അച്ഛന്റെ ശരീരമേ പോയിട്ടുള്ളു അമ്മു, ആത്മാവ് നമ്മുടെ കൂടെയുണ്ട് എങ്ങോട്ടും പോണില്ല-എന്നും അമൃതയെ സമാധാനിപ്പിച്ച് കമന്റുകള്‍ പറയുന്നു.കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു അമൃതയുടെയും അഭിരാമിയുടെയും പിതാവായ പി.ആര്‍ സുരേഷിന്റെ വിയോഗം.

ഓടക്കുഴല്‍ കലാകാരനായ പി.ആര്‍ സുരേഷ് സ്‌ട്രോക്കിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. വീട്ടില്‍ വെച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. എപ്രില്‍ 18 നായിരുന്നു വിയോഗം.

### Related Links & Sources
- [Original Story Source](https://moviemax.in/news/116073/amrita-suresh-got-emotional-on-the-stage-while-singing-a-song-at-her-fathers-memorial-meeting)