---
title: "2000 രൂപയുടെ നോട്ട് നിരോധനം;  ഈ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട്  സന്തോഷ് പണ്ഡിറ്റ് രംഗത്ത് "
english_title: "Santhosh Pandit is coming to appreciate this decision."
publisher: "moviemax.in"
canonical_url: "https://moviemax.in/news/116067/santhosh-pandit-is-coming-to-appreciate-this-decision"
published_at: "2023-05-20T21:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468ee35a1364_santhosh_pandit.jpg"
keywords: []
---

# 2000 രൂപയുടെ നോട്ട് നിരോധനം;  ഈ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട്  സന്തോഷ് പണ്ഡിറ്റ് രംഗത്ത് 

> **Lead Summary:** കഴിഞ്ഞദിവസം ആയിരുന്നു രണ്ടായിരം രൂപയുടെ നോട്ടുകൾ പിൻവലിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ബിജെപി അനുകൂല വ്യക്തികൾ ഇതിനെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയരുന്നു.

## Article Content

കഴിഞ്ഞദിവസം ആയിരുന്നു രണ്ടായിരം രൂപയുടെ നോട്ടുകൾ പിൻവലിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ബിജെപി അനുകൂല വ്യക്തികൾ ഇതിനെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയരുന്നു.

അതേസമയം നിരവധി ആളുകളായിരുന്നു സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഈ തീരുമാനത്തിനെതിരെ രംഗത്തു വന്നത്. 2000 രൂപയുടെ നോട്ട് കൈവശമുള്ള സാധാരണക്കാർ ഇനി ഇത് മാറുവാൻ ബാങ്കിന് മുന്നിൽ ക്യൂ നിൽക്കണം എന്നാണ് പ്രേക്ഷകർ പറയുന്നത്.

അതേസമയം ഇപ്പോൾ ഈ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് എത്തുകയാണ് സന്തോഷ് പണ്ഡിറ്റ്. ഇത് വളരെ മികച്ച തീരുമാനം ആണ് എന്നാണ് ഇദ്ദേഹം പറയുന്നത്.

പലരുടെയും കയ്യിൽ രണ്ടായിരത്തിന്റെ കള്ളപ്പണം കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം വരുന്നത് എന്നും അതുകൊണ്ടുതന്നെ കള്ളപ്പണക്കാർ ശരിക്കും പെട്ടു എന്നുമാണ് ഇദ്ദേഹം പറയുന്നത്. അതേസമയം ഈ തീരുമാനത്തിൽ അനാവശ്യമായി കരയാനും വിമർശിക്കാനും ഒരുപാട് ആളുകൾ ഉണ്ടാകും എന്നും ഇദ്ദേഹം പറയുന്നു.

ഇന്ത്യയിൽ ഫാസിസം പിടിമുറുക്കി എന്നും പാവം കള്ളപ്പണക്കാരെയും കള്ളനോട്ടടികാരെയും ജീവിക്കുവാൻ സമ്മതിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് ചിലർ ഇപ്പോൾ കരച്ചിൽ തുടങ്ങും എന്നും ഇദ്ദേഹം പരിഹസിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 2000 രൂപയുടെ നോട്ട് അച്ചടി പൂർണമായി നിർത്തി ഘട്ടം ഘട്ടമായിട്ടാണ് ഈ തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

അതേസമയം തൻറെ കയ്യിൽ 2000 രൂപയുടെ നോട്ട് ഉണ്ട് എന്നും ഇതു താൻ നിയമപരമായി സംഭവിച്ചതാണ് എന്നും അതുകൊണ്ടുതന്നെ ഇത് ബാങ്കിൽ കൊടുത്തു ചെയ്യുവാൻ ഒരു പ്രശ്നവുമില്ല എന്നും എന്നാൽ കയ്യിൽ കള്ളപ്പണം ഉള്ളവർ ശരിക്കും പെട്ടു എന്നാണ് ഇദ്ദേഹം പറയുന്നത്.

 രണ്ടായിരം രൂപയുടെ നോട്ട് ആരോടും കീറി കളയാൻ പറഞ്ഞിട്ടില്ല എന്നും ബാങ്കിൽ കൊടുത്തു മാറുവാൻ സമയമുണ്ട് എന്നും ആരും ആശങ്കപ്പെടേണ്ടതില്ല എന്നും ഇദ്ദേഹം ഓർമിപ്പിക്കുന്നു.  നിരവധി ആളുകളാണ് ഇപ്പോൾ സന്തോഷിനെ കൊണ്ടു രംഗത്തെത്തുന്നത്.

ഒരു സാധാരണക്കാരൻ ആയതുകൊണ്ട് തന്നെ താങ്കൾക്ക് സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും എന്നായിരുന്നു ഞങ്ങൾ ഇതുവരെ കരുതിയത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. എന്നാൽ താങ്കളും മറ്റു പണക്കാരെ പോലെ പണം കിട്ടിയപ്പോൾ സാധാരണക്കാരെയും അറക്കുന്ന കാഴ്ചപ്പാട് ആണ് ഇപ്പോൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്നത് എന്നാണ് മലയാളികൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116067/santhosh-pandit-is-coming-to-appreciate-this-decision)