---
title: "ചീങ്കണ്ണിയെ ആലിംഗനം ചെയ്ത് യുവതി...പിന്നീട് സംഭവിച്ചത് "
english_title: "The young woman hugging the leopard ... what happened next"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11601/the-young-woman-hugging-the-leopard-what-happened-next"
published_at: "2021-11-19T12:25:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61974a904a09e_cheenganni.jpg"
keywords: []
---

# ചീങ്കണ്ണിയെ ആലിംഗനം ചെയ്ത് യുവതി...പിന്നീട് സംഭവിച്ചത് 

> **Lead Summary:** ചീങ്കണ്ണിയെ ആലിംഗനം ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഒരു ഉരഗ മൃഗശാലയിലെ കെയര്‍ടേക്കറാണ് ഈ സാഹസത്തിന് ഒരുങ്ങിയത്. ഡാര്‍ത്ത് ഗേറ്റര്‍ എന്ന കൂറ്റന്‍ ചീങ്കണ്ണിയെയാണ് ജീവനക്കാരി കെട്ടിപ്പിടിക്കുന്നത്.

## Article Content

ചീങ്കണ്ണിയെ ആലിംഗനം ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഒരു ഉരഗ മൃഗശാലയിലെ കെയര്‍ടേക്കറാണ് ഈ സാഹസത്തിന് ഒരുങ്ങിയത്. ഡാര്‍ത്ത് ഗേറ്റര്‍ എന്ന കൂറ്റന്‍ ചീങ്കണ്ണിയെയാണ് ജീവനക്കാരി കെട്ടിപ്പിടിക്കുന്നത്.

വര്‍ഷങ്ങളായി യുവതിക്ക് ചീങ്കണ്ണിയോടുള്ള ആത്മബന്ധമാണ് ഈ ധൈര്യത്തിന് പിന്നില്‍. യുവതിയുടെ അടുത്തേക്ക് ചീങ്കണ്ണി ഇഴഞ്ഞ് നീങ്ങുന്നത് വീഡിയോയിൽ കാണാം. യുവതിയെ ചീങ്കണ്ണി കെട്ടിപിടിക്കുന്നതും ചീങ്കണ്ണി യുവതിയ്ക്ക് മുകളിലൂടെ മൂത്രമൊഴിക്കുകയും ചെയ്യുന്നുണ്ട്.

ഡാര്‍ത്ത് ഗേറ്ററിനെ ചിലപ്പോഴെല്ലാം താന്‍ ആലിംഗനം ചെയ്യാറുണ്ടെന്നും അവന്‍ തങ്ങളുടെ അലിഗേറ്റര്‍ അംബാസഡറാണെന്നും യുവതിപറയുന്നു. 1.3- ലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/11601/the-young-woman-hugging-the-leopard-what-happened-next)