---
title: "കേരള സ്റ്റോറി മുത്തശ്ശിയെ കാണിക്കാന്‍ പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നായിക അദാ ശർമ്മ"
english_title: "He was afraid to show the Kerala story to his grandmother; Adaa Sharma, the heroine, opened up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116002/he-was-afraid-to-show-the-kerala-story-to-his-grandmother-adaa-sharma-the-heroine-opened-up"
published_at: "2023-05-20T15:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64689f20f0f91_adha_sharma.jpg"
keywords: []
---

# കേരള സ്റ്റോറി മുത്തശ്ശിയെ കാണിക്കാന്‍ പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നായിക അദാ ശർമ്മ

> **Lead Summary:** ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 200 കോടിയിലേക്ക് കുതിക്കുകയാണ് വിവാദ ചിത്രമായ ‘ദ കേരള സ്‌റ്റോറി’. മെയ് 5ന് റിലീസ് ചെയ്ത ചിത്രം 175 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. എന്നാല്‍ ഈ സിനിമ തന്റെ മുത്തശ്ശിയെ കാണിക്കാന്‍ പേടിയായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായിക അദാ ശര്‍മ്മ.

## Article Content

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 200 കോടിയിലേക്ക് കുതിക്കുകയാണ് വിവാദ ചിത്രമായ ‘ദ കേരള സ്‌റ്റോറി’. മെയ് 5ന് റിലീസ് ചെയ്ത ചിത്രം 175 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. എന്നാല്‍ ഈ സിനിമ തന്റെ മുത്തശ്ശിയെ കാണിക്കാന്‍ പേടിയായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായിക അദാ ശര്‍മ്മ.

സിനിമയിലെ റേപ്പ് രംഗങ്ങള്‍ മുത്തശ്ശി കാണുന്നതില്‍ താന്‍ അസ്വസ്ഥയായിരുന്നു എന്നാണ് അദ വെളിപ്പെടുത്തിയിരിക്കുന്നത്. എന്റെ അമ്മയ്ക്കും മുത്തശ്ശിക്കും സിനിമയുടെ കഥ അറിയാം. പക്ഷെ റേപ്പ് സീനുകള്‍ ഒക്കെ കാണുമ്പോള്‍ മുത്തശ്ശി എങ്ങനെ പ്രതികരിക്കും എന്ന് ഞാന്‍ ഭയന്നിരുന്നു. എന്നാല്‍ സിനിമ കണ്ടതിന് ശേഷം സംഭവിച്ച കാര്യങ്ങളില്‍ അറിവ് ലഭിച്ചു എന്നാണ് മുത്തശ്ശി പറഞ്ഞത്.

90 വയസുള്ള മുത്തശ്ശിയാണ് എന്റെ കുടുംബത്തിലെ ഏറ്റവും ശക്തയായ അംഗം. സിനിമ കണ്ടതിന് ശേഷം അറിവ് കിട്ടിഎന്നും എന്റെ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഈ സിനിമ കാണണം എന്നാണ് അവര്‍ പറഞ്ഞത്. അപ്പോള്‍ ഇതൊരു അഡല്‍ട്ട് സിനിമയാണെന്ന് ഞാന്‍ പറഞ്ഞു. അല്ല യു/എ സിനിമയാണെന്നും എല്ലാ പെണ്‍കുട്ടികളും കാണണമെന്നും മുത്തശ്ശി പറഞ്ഞു. പെണ്‍കുട്ടികള്‍ ഈ സിനിമ കണ്ട് എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുത്തശ്ശി വ്യക്തമാക്കി എന്നാണ് അദ തുറന്നു പറഞ്ഞിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116002/he-was-afraid-to-show-the-kerala-story-to-his-grandmother-adaa-sharma-the-heroine-opened-up)