---
title: "കിഡ്‌നി വെള്ളത്തില്‍ കഴുകി എടുക്കാമോ? നവ്യയെ ട്രോളി കമന്റ്, നടിയുടെ പ്രതികരണം ഇങ്ങനെ! "
english_title: "Can kidney be washed with water? Not washing now, Navya's troll comment, the actor responded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116001/can-kidney-be-washed-with-water-not-washing-now-navyas-troll-comment-the-actor-responded"
published_at: "2023-05-20T15:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64689d21d6c6e_navya_nair.jpg"
keywords: []
---

# കിഡ്‌നി വെള്ളത്തില്‍ കഴുകി എടുക്കാമോ? നവ്യയെ ട്രോളി കമന്റ്, നടിയുടെ പ്രതികരണം ഇങ്ങനെ! 

> **Lead Summary:** ഒരു ഷോയ്ക്കിടെ സന്യാസിമാര്‍ ആന്തരികാവയം പുറത്തെടുത്ത് ക്ലീന്‍ ചെയ്ത് വെക്കും എന്ന നവ്യ നായര്‍ പറഞ്ഞത് ട്രോളുകളില്‍ ഇടം നേടിയിരുന്നു. നവ്യ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളും താരത്തിന് നേരെ ഉയരാറുണ്ട്.

## Article Content

ഒരു ഷോയ്ക്കിടെ സന്യാസിമാര്‍ ആന്തരികാവയം പുറത്തെടുത്ത് ക്ലീന്‍ ചെയ്ത് വെക്കും എന്ന നവ്യ നായര്‍ പറഞ്ഞത് ട്രോളുകളില്‍ ഇടം നേടിയിരുന്നു. നവ്യ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളും താരത്തിന് നേരെ ഉയരാറുണ്ട്.

അത്തരം വിമര്‍ശന ചോദ്യങ്ങളോട പ്രതികരിച്ചിരിക്കുകയാണ് നവ്യ ഇപ്പോള്‍. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാന്‍ നവ്യ ഗ്രീസില്‍ എത്തിയിരുന്നു. ഒരു തടാകത്തിന് മുന്നില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വന്നിരുന്നു. ലൈവില്‍ താരം സംസാരിക്കുന്നതിനിടെയാണ് ”ചേച്ചി കിഡ്‌നി ആ വെള്ളത്തില്‍ കഴുകി എടുക്കാമോ” എന്ന കമന്റ് വന്നത്.

ഈ കമന്റിന് നവ്യ മറുപടിയും കൊടുത്തു. ”ഞാന്‍ ഇന്നലെ കിഡ്‌നി കഴുകി കറക്ടായിട്ട് തിരിച്ച് വച്ചു. ഇനി ഇപ്പോ കഴുകുന്നില്ല. ഇന്നലെ ഞങ്ങള്‍ സെയ്‌ലിംഗിന് ഒക്കെ പോയപ്പോള്‍ കിഡ്‌നി കഴുകി” എന്നാണ് തമാശയോടെ താരം പ്രതികരിച്ചത്.

ഇതിനൊപ്പം തന്റെ പുതിയ സിനിമ ‘ജാനകി ജാനേ’ കണ്ട ആരാധകര്‍ക്ക് താരം ആശംസകള്‍ അറിയിക്കുന്നുമുണ്ട്. മഴവില്‍ മനോരമയുടെ ഷോയ്ക്കിടെയാണ് നവ്യ സംസാരിച്ചത്. ”പണ്ടുള്ള സന്ന്യാസിമാര്‍ അവരുടെ ഇന്റേണല്‍ ഓര്‍ഗന്‍സ് പുറത്തെുത്ത് ക്ലീന്‍ ചെയ്യുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്”എന്നാണ് നവ്യ പറഞ്ഞത്.

ഇതിന് മുകേഷ് പറഞ്ഞ മറുപടിയും ശ്രദ്ധ നേടിയിരുന്നു. ”അതെ ശരിയാണ്, ഞാന്‍ പണ്ട് സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുമ്പോള്‍ ജംഗ്ഷനിലിരുന്ന് കുറച്ച് സന്ന്യാസിമാര്‍ ഇതു ക്ലീന്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്” എന്നായിരുന്നു നവ്യയെ ട്രോളി മുകേഷ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116001/can-kidney-be-washed-with-water-not-washing-now-navyas-troll-comment-the-actor-responded)