---
title: "അയാള്‍ രോഷാകുലനായി എന്റെ കയ്യില്‍ ബലമായി പിടിച്ചു; ഹാര്‍വിക്കെതിരെ നടിയുടെ ലൈംഗികാരോപണം"
english_title: "He got angry and grabbed my hand; Actress sexual accusation against Harvey"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115995/he-got-angry-and-grabbed-my-hand-actress-sexual-accusation-against-harvey"
published_at: "2023-05-20T15:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468964c6b546_handri.jpg"
keywords: []
---

# അയാള്‍ രോഷാകുലനായി എന്റെ കയ്യില്‍ ബലമായി പിടിച്ചു; ഹാര്‍വിക്കെതിരെ നടിയുടെ ലൈംഗികാരോപണം

> **Lead Summary:** ഹോളിവുഡിലെ എക്കാലത്തെയും ഏറ്റവും പ്രിയങ്കരരായ നടിമാരില്‍ ഒരാളാണ് ലെന ഹെഡെ. ഗെയിം ഓഫ് ത്രോണ്‍സ് എന്ന പരമ്പരയില്‍ സെര്‍സി ലാനിസ്റ്ററിനെ അവതരിപ്പിച്ചതിലൂടെയാണ് അവര്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. പരമ്പരയിലെ പ്രകടനത്തിന് അന്താരാഷ്ട്ര അംഗീകാരവും പ്രശംസയും അവള്‍ നേടി.

## Article Content

ഹോളിവുഡിലെ എക്കാലത്തെയും ഏറ്റവും പ്രിയങ്കരരായ നടിമാരില്‍ ഒരാളാണ് ലെന ഹെഡെ. ഗെയിം ഓഫ് ത്രോണ്‍സ് എന്ന പരമ്പരയില്‍ സെര്‍സി ലാനിസ്റ്ററിനെ അവതരിപ്പിച്ചതിലൂടെയാണ് അവര്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. പരമ്പരയിലെ പ്രകടനത്തിന് അന്താരാഷ്ട്ര അംഗീകാരവും പ്രശംസയും അവള്‍ നേടി.

ഒരിക്കല്‍ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഒരിക്കല്‍ അവര്‍ വെളിപ്പെടുത്തിയിരുന്നു. വെനീസ് ഫിലിം ഫെസ്റ്റിവലില്‍, തന്റെ ചിത്രം ദി ബ്രദേഴ്‌സ് ഗ്രിമ്മിന്റെ പ്രമോഷന്‍ പരിപാടിയില്‍ വെച്ച് നേരിട്ട അനുഭവമാണ് പങ്കുവെച്ചത്.

വെയ്ന്‍സ്‌റ്റൈന്‍ അവരോട് ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു, ലോസ് ഏഞ്ചല്‍സിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു ഇത്. അയാളുടെ ഉദ്ദേശത്തെ എതിര്‍ത്തപ്പോള്‍ തന്നോട് വെയ്‌സ്‌റ്റൈന്‍ വല്ലാതെ ക്ഷുഭിതനായെന്നും നടി പറയുന്നുണ്ട്. ഹാര്‍വി എന്നോട് പൂളിലേക്ക് നടക്കാന്‍ ആവശ്യപ്പെട്ടു, ഞാന്‍ അദ്ദേഹത്തോടൊപ്പം ഇറങ്ങി, അയാള്‍ തിരിഞ്ഞുനിന്ന് ചില ആംഗ്യങ്ങള്‍ കാണിച്ചു.

ഞാന്‍ ചിരിച്ചെങ്കില്‍ സത്യത്തില്‍ അപ്രതീക്ഷിതമായ ഈ പ്രവൃത്തി കാരണം വല്ലാതെ ഞെട്ടിയിരുന്നു. ‘ഞങ്ങള്‍ ലിഫ്റ്റിലേക്ക് നടന്നു, എന്റെ ശരീരം മുഴുവന്‍ ഉയര്‍ന്ന ജാഗ്രതയിലായി, ലിഫ്റ്റ് മുകളിലേക്ക് പോകുന്ന സമയം ഞാന്‍ ഹാര്‍വിയോട് പറഞ്ഞു, ‘എനിക്ക് ജോലിയല്ലാതെ മറ്റൊന്നിലും താല്‍പ്പര്യമില്ല, ദയവായി ഒന്നും കരുതരുത്. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല,’എന്ന്

അയാള്‍ എന്നെ മുറിയിലേക്ക് കൊണ്ടു പോയി ‘രോഷാകുലനായി’ എന്നെ കടന്നുപിടിച്ചു. ”എനിക്ക് പൂര്‍ണ്ണമായും ശക്തിയില്ലെന്ന് തോന്നി,” അവള്‍ കൂട്ടിച്ചേര്‍ത്തു. ഭാഗ്യത്തിന് തന്റെ ഹോട്ടല്‍ മുറിയുടെ താക്കോല്‍ കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ലെന്ന് വെയ്ന്‍സ്‌റ്റൈന്‍ കണ്ടെത്തി, അതിനാല്‍ എന്നെ ഹോട്ടല്‍ എക്‌സിറ്റിലേക്ക് നയിച്ചു, ‘എന്റെ കൈയുടെ പിന്‍ഭാഗത്ത് മുറുകെ പിടിച്ചുകൊണ്ടാണ് അവിടേക്ക് അയാള്‍ കൊണ്ടുവന്നത്. .

ഹോട്ടലില്‍ നിന്ന് പുറത്തുപോകുമ്പോള്‍, വെയ്ന്‍സ്‌റ്റൈന്‍ വന്ന് മന്ത്രിച്ചു, ”ഇതിനെക്കുറിച്ച് ആരോടും പറയരുത്. നിങ്ങളുടെ മാനേജരോടും നിങ്ങളുടെ ഏജന്റിനോടുമൊന്നും. ഞാന്‍ എന്റെ കാറില്‍ കയറി, ഞാന്‍ കരഞ്ഞു,” നടി കൂട്ടിച്ചേര്‍ത്തു.

ലെന ഹെഡിക്ക് പുറമെ 40 അധിക സ്ത്രീകളും ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക പീഡനവും ആക്രമണവും ആരോപിച്ച് രംഗത്ത് വന്നിരുന്നു. കണ്ടെത്തലുകള്‍ വെയ്ന്‍സ്റ്റീനെ അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുന്നതിനും അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ നിന്ന് പുറത്താക്കുന്നതിനും കാരണമായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/115995/he-got-angry-and-grabbed-my-hand-actress-sexual-accusation-against-harvey)