---
title: "സിബ്ബ് തുറന്നപ്പോള്‍ ജട്ടി ഇല്ലാ, ആദ്യം കേസ് അതിന് പിന്നെ മതി ബാക്കി കേസ് ഒക്കെ; പ്രതികരിച്ച് ആര്യ  "
english_title: "Arya's response was by sharing screenshots criticizing the young woman and defending the young man."
publisher: "moviemax.in"
canonical_url: "https://moviemax.in/news/115976/aryas-response-was-by-sharing-screenshots-criticizing-the-young-woman-and-defending-the-young-man"
published_at: "2023-05-20T14:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646888ccb0fb1_arya.jpg"
keywords: []
---

# സിബ്ബ് തുറന്നപ്പോള്‍ ജട്ടി ഇല്ലാ, ആദ്യം കേസ് അതിന് പിന്നെ മതി ബാക്കി കേസ് ഒക്കെ; പ്രതികരിച്ച് ആര്യ  

> **Lead Summary:** ബസില്‍ വെച്ച് യുവതിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമവും ന്ഗ്നതാ പ്രദര്‍ശനവും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് നേരെ നടന്ന ആക്രമണത്തെ ധീരമായ നേരിട്ട യുവതിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയയും സമൂഹവും. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം കേരളത്തില്‍ ചര്‍ച്ചയായി മാറുന്നത്. 

## Article Content

ബസില്‍ വെച്ച് യുവതിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമവും ന്ഗ്നതാ പ്രദര്‍ശനവും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് നേരെ നടന്ന ആക്രമണത്തെ ധീരമായ നേരിട്ട യുവതിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയയും സമൂഹവും. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം കേരളത്തില്‍ ചര്‍ച്ചയായി മാറുന്നത്. 

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ഇത്തരം പ്രതികരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. നന്ദിതയെ വിമര്‍ശിക്കുന്ന കമന്റുകള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആര്യ പ്രതികരിച്ചത്. യുവതിയെ വിമര്‍ശിക്കുകയും യുവാവിനെ ന്യായീകരിക്കുകയും ചെയ്യുന്ന ധാരാളം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം. 

ഫേമസ് ആകാന്‍ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം. പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല. സിബ്ബ് തുറന്നാല്‍ അതിനകത്തു ജട്ടി ഉണ്ടാകും എന്നിങ്ങനെയാണ് യുവതിയെ വിമര്‍ശിക്കുന്നവരുടെ കമന്റുകള്‍.

'അത് ഒരു പോയന്റ് ആണ് കെട്ടോ. കേസ് കൊടുക്കണം പിള്ളേച്ചാ. സിബ്ബ് തുറന്നപ്പോള്‍ ജട്ടി ഇല്ലാ. ആരോ അടിച്ചോണ്ട് പോയി. മോഷണം തന്നെ. ആദ്യം കേസ് അതിന് പിന്നെ മതി ബാക്കി കേസ് ഒക്കെ. എന്ത് പറയാനാണ്' എന്നായിരുന്നു ആര്യയുടെ പ്രതികരണം. 

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവമുണ്ടാകുന്നത്. തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. യാത്രാമധ്യേയായിരുന്നു സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവാണ് മോശമായി പെരുമാറിയത്. ഉടനെ തന്നെ സംഭവം തന്റെ ഫോണില്‍ ചിത്രീകരിക്കുകയും പ്രതികരിക്കുകയും ചെയ്തു നന്ദിത.

ബസ് ജീവനക്കാരും നന്ദിതയ്ക്ക് പിന്തുണയുമായി എത്തി. പിന്നാലെ ബസ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുമെന്നായപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍ ബസ് ജീവനക്കാരനും പോലീസും നാട്ടുകരും ചേര്‍ന്ന് അയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ സവാദ് ആണ് മോശമായി പെരുമാറിയത്. ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115976/aryas-response-was-by-sharing-screenshots-criticizing-the-young-woman-and-defending-the-young-man)