---
title: "ഞങ്ങള്‍ വിവാഹത്തിന് അധികം ചിലവാക്കിയില്ല, ഡിസൈനര്‍ വസ്ത്രങ്ങളില്ല; വിവാഹത്തെ കുറിച്ച് നടി അമൃത"
english_title: "We didn't spend too much on the wedding, no designer dresses; Actress Amrita on marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115973/we-didnt-spend-too-much-on-the-wedding-no-designer-dresses-actress-amrita-on-marriage"
published_at: "2023-05-20T13:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646881d04fca8_actor.jpg"
keywords: []
---

# ഞങ്ങള്‍ വിവാഹത്തിന് അധികം ചിലവാക്കിയില്ല, ഡിസൈനര്‍ വസ്ത്രങ്ങളില്ല; വിവാഹത്തെ കുറിച്ച് നടി അമൃത

> **Lead Summary:** ബോളിവുഡിലെ ഓരോ വിവാഹങ്ങള്‍ക്കും കോടിക്കണക്കിന് രൂപയാണ് ചിലവഴിക്കാറുള്ളത്. എന്നാല്‍ അത്തരം വിവാഹങ്ങളോട് നോ പറഞ്ഞ് ഏറെ ലളിതമായി ചടങ്ങുകള്‍ നടത്തിയിരിക്കുകയാണ് നടി അമൃത റാവു.

## Article Content

ബോളിവുഡിലെ ഓരോ വിവാഹങ്ങള്‍ക്കും കോടിക്കണക്കിന് രൂപയാണ് ചിലവഴിക്കാറുള്ളത്. എന്നാല്‍ അത്തരം വിവാഹങ്ങളോട് നോ പറഞ്ഞ് ഏറെ ലളിതമായി ചടങ്ങുകള്‍ നടത്തിയിരിക്കുകയാണ് നടി അമൃത റാവു.

വിവാഹത്തിന് ആകെ ചിലവായത് ഒരു ലക്ഷം രൂപ മാത്രമാണ് എന്നാണ് അമൃത പറയുന്നത്. ‘മേ ഹൂന നാ’, ‘ഇഷ്‌ക് വിഷ്‌ക്’, ‘ജോളി എല്‍എല്‍ബി’, ‘താക്കറെ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് അമൃത. ഒമ്പത് വര്‍ഷം മുമ്പ് പൂനെയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ വച്ചാണ് അമൃതയും റേഡിയോ ജോക്കിയുമായ അന്‍മോലും രഹസ്യമായി വിവാഹിതരായത്.

വിവാഹം പ്രണയമാണെന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിച്ചിരുന്നു. പണം ഒരു ഷോപീസ് അല്ല. ഞങ്ങളുടെ വിവാഹത്തില്‍ ഞങ്ങളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.

ഞങ്ങള്‍ വിവാഹത്തിന് അധികം ചിലവാക്കിയില്ല. ഞങ്ങള്‍ അത് ആസ്വദിച്ചു എന്നാണ് അമൃതയും അന്‍മോലും പറയുന്നത്. പരമ്പാഗത വസ്ത്രങ്ങളാണ് അമൃത അണിഞ്ഞിരുന്നത്. മോഡേണ്‍ വേഷങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്നും അമൃത തുറന്നു പറയുന്നുണ്ട്. അന്ന് ധരിച്ച സാരിക്ക് 3000 രൂപയായിരുന്നു വില.

തന്റെ വിവാഹ വസ്ത്രത്തിനും ഇതേ തുകയായിരുന്നു എന്ന് അന്‍മോലും വ്യക്തമാക്കി. വിവാഹ വേദിക്കായി ആകെ ചെലവഴിച്ചത് 11,000 രൂപയാണ്. മംഗള്‍സൂക്തയ്ക്ക് 18,000 രൂപയും. ചിലവ് കുറഞ്ഞ വിവാഹത്തെ കുറിച്ച് വ്യക്തമാക്കിയ താരങ്ങള്‍ക്ക് പ്രശംസയാണ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/115973/we-didnt-spend-too-much-on-the-wedding-no-designer-dresses-actress-amrita-on-marriage)