---
title: "അന്ന് വിജയ്ക്കും അജിത്തിനുമൊപ്പം അവസരം ലഭിച്ചു, എന്നാൽ സംഭവിച്ചത്; വെളിപ്പെടുത്തി നവ്യ നായർ"
english_title: "Navya says that in the early days, there were films of superstars from Tamil, but they could not do it."
publisher: "moviemax.in"
canonical_url: "https://moviemax.in/news/115960/navya-says-that-in-the-early-days-there-were-films-of-superstars-from-tamil-but-they-could-not-do-it"
published_at: "2023-05-20T12:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468717b341e3_navya.jpg"
keywords: []
---

# അന്ന് വിജയ്ക്കും അജിത്തിനുമൊപ്പം അവസരം ലഭിച്ചു, എന്നാൽ സംഭവിച്ചത്; വെളിപ്പെടുത്തി നവ്യ നായർ

> **Lead Summary:** ഇഷ്ടം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായർ . ഏതൊരു വേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും എന്നത് നടിയുടെ ഒരു പ്രത്യേകത തന്നെയാണ് . ഒട്ടനവധി നല്ല സിനിമയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

## Article Content

ഇഷ്ടം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായർ . ഏതൊരു വേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും എന്നത് നടിയുടെ ഒരു പ്രത്യേകത തന്നെയാണ് . ഒട്ടനവധി നല്ല സിനിമയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

  24ാം വയസ്സിൽ വിവാഹം കഴിഞ്ഞ ശേഷമാണ് നവ്യ അഭിനയ രംഗത്ത് നിന്നും പിൻമാറുന്നത്. കരിയറിൽ നിന്ന് മാറിയ നവ്യ മുബൈയിൽ വിവാഹ ജീവിതം നയിച്ചു. എന്നാൽ   ഒരുത്തീ എന്ന സിനിമയിലൂടെ വമ്പൻ തിരിച്ച് വരവ് നടത്തി. ജാനകി ജാനേ ആണ് നവ്യയുടെ പുതിയ സിനിമ. സൈജു കുറുപ്പാണ് സിനിമയിലെ നായകൻ. 

ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളത്തിന് പുറമെ മറുഭാഷകളിലും സാന്നിധ്യമറിയിച്ചതിനെക്കുറിച്ചാണ് നവ്യ സംസാരിച്ചത്. തുടക്ക കാലത്ത് തമിഴിൽ നിന്നും സൂപ്പർ സ്റ്റാറുകളുടെ സിനിമ വന്നിരുന്നെങ്കിലും ചെയ്യാൻ പറ്റിയില്ലെന്ന് നവ്യ പറയുന്നു.

'ഞാൻ വന്ന സമയത്ത് വിജയ്, അജിത്ത് തുടങ്ങിയ വലിയ ആക്ടേർസിന്റെ കൂടെയായിരുന്നു അവസരം വന്നത്. പക്ഷെ ഇവിടെ ഇൻഡസ്ട്രിയിലുള്ള എല്ലാവരും അച്ഛനോട് പറഞ്ഞ് കൊടുത്തു ആ ഇൻഡസ്ട്രിയൊന്നും ശരിയല്ലെന്ന്.

പിന്നെ ചെയ്യാനേ പറ്റിയില്ല. പിന്നെ ചെയ്ത സിനിമകളൊന്നും അത്ര നന്നായില്ല. പക്ഷെ കന്നഡത്തിൽ എന്റെ സിനിമകളൊക്കെ വിജയമായിരുന്നു, പക്ഷെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഉള്ള പോലെയൊന്നും വേറെ ഭാഷയിൽ ഇല്ല,' നവ്യ പറഞ്ഞു. 

അഭിമുഖങ്ങളിൽ താൻ മറ്റെല്ലാവരെയും പോലെ ഡിപ്ലാേമാറ്റിക്ക് ആണെന്നും എല്ലാവർക്കും മനസ്സമാധാനമാണ് ഇഷ്ടമെന്നും നവ്യ തുറന്ന് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115960/navya-says-that-in-the-early-days-there-were-films-of-superstars-from-tamil-but-they-could-not-do-it)