---
title: "'ആര്യന് വേണ്ടി ഷാരൂഖ് സമീർ വാങ്കഡെയുമായി വാട്ട്സ്ആപ്പ് ചാറ്റ് നടത്തി': ചാറ്റ് പുറത്തായതായി റിപ്പോര്‍ട്ട്"
english_title: "'Shah Rukh had a WhatsApp chat with Sameer Wankhede for Aryan': Report leaked"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115925/shah-rukh-had-a-whatsapp-chat-with-sameer-wankhede-for-aryan-report-leaked"
published_at: "2023-05-20T10:10:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64684fc7a9f98_sharookh.jpg"
keywords: []
---

# 'ആര്യന് വേണ്ടി ഷാരൂഖ് സമീർ വാങ്കഡെയുമായി വാട്ട്സ്ആപ്പ് ചാറ്റ് നടത്തി': ചാറ്റ് പുറത്തായതായി റിപ്പോര്‍ട്ട്

> **Lead Summary:** ആര്യൻ ഖാൻ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനും മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻസിബി) സമീർ വാങ്കഡെയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത്.

## Article Content

ആര്യൻ ഖാൻ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനും മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻസിബി) സമീർ വാങ്കഡെയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത്.

സമീർ വാങ്കഡെയുമായി ഷാരൂഖ് നടത്തിയ സംഭാഷണമാണിതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ വിട്ടയക്കാന്‍ വാങ്കഡെയോട് ഷാരൂഖ് അഭ്യർത്ഥിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവന്ന വാട്ട്സ്ആപ്പ് ചാറ്റിലെ വാക്കുകള്‍.

ഒരു നടന്‍ എന്ന നിലയില്‍ അല്ലാതെ ഒരു പിതാവ് എന്ന നിലയിലാണ് മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻസിബി) സമീർ വാങ്കഡെയുമായി ഷാരൂഖ് ഖാന്‍റെതെന്ന് ആരോപിക്കുന്ന ചാറ്റിലെ സംഭാഷണങ്ങള്‍.

> "ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ് എന്‍റെ മകനെ ഇതില്‍ നിന്നും മുക്തനാക്കണം. എന്‍റെ മകനോ കുടുംബത്തിനോ ഇതില്‍ ഒരു പങ്കും ഇല്ല. ഈ സംഭവത്തിന് ശേഷം ആരോടും സംസാരിക്കാന്‍ പോലും എനിക്ക് സാധിക്കുന്നില്ല" എന്നൊക്കെ ചാറ്റില്‍ കാണുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/115925/shah-rukh-had-a-whatsapp-chat-with-sameer-wankhede-for-aryan-report-leaked)