'നാട്ടിലുമുണ്ട് ഒരു ചക്കക്കൊമ്പന്‍' എഴുന്നെള്ളിക്കാന്‍ പോകുന്നതിനിടെ ചക്ക കണ്ട ആനയുടെ വൈറല്‍ വീഡിയോ കാണാം

'നാട്ടിലുമുണ്ട് ഒരു ചക്കക്കൊമ്പന്‍' എഴുന്നെള്ളിക്കാന്‍ പോകുന്നതിനിടെ ചക്ക കണ്ട ആനയുടെ വൈറല്‍ വീഡിയോ കാണാം
2023-05-20T09:25:00 | By Vyshnavy Rajan

രിക്കൊമ്പന്‍, മാങ്ങാക്കൊമ്പന്‍, ചക്കക്കൊമ്പന്‍... മനുഷ്യരെ പോലെ ആനയ്ക്കും തങ്ങളുടെതായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടെന്നാണ് ഈ പേരുകളില്‍ നിന്ന് വ്യക്തമാകുന്നത്.

അരിക്കൊമ്പനും മാങ്ങാക്കൊമ്പനും ചക്കക്കൊമ്പനും ഇടുക്കിയിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന കാട്ടാനകളാണെങ്കില്‍, നാട്ടിലുമുണ്ട് ഒരു ചക്കക്കൊമ്പന്‍.

കേരളത്തിലെ ഏതോ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുണ്ടായ ഒരു സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചത് @Rash20101 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ്.

'ചക്ക കണ്ടപ്പോള്‍ അവന്‍ പ്രോട്ടോക്കോള്‍‌ മറന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ കേരളത്തിലെ ഏതോ ഗ്രാമത്തില്‍ നടക്കുന്ന ഒരു ഉത്സവാഘോഷത്തിന്‍റെ ഭാഗമായി ആനയെ എഴുന്നള്ളത്തിനായി കൊണ്ടുവരുന്ന വഴി നടന്നതാണ്.

ആളുകള്‍ വഴിയുടെ ഇരുവശങ്ങളിലായി നില്‍ക്കുന്നു. ആനയ്ക്ക് ചുറ്റും നിരവധി ആളുകളുണ്ട്. നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്ത് മൂന്ന് പേര്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം. നടന്നു നീങ്ങുന്നതിനിടെ ആനയുടെ തുമ്പിക്കൈ ഒരു പ്ലാവിന്‍റെ സമീപത്ത് കൂടി പോകുന്നു.

വൈറല്‍ വീഡിയോ കാണാം

പെട്ടെന്ന് തന്നെ മണം കിട്ടിയ ആന അവിടെ നിന്ന് പ്ലാവിന്‍റെ മുകളിലേക്ക് തുമ്പിക്കൈ ഉയര്‍ത്തി പ്ലാവിലുണ്ടായിരുന്ന ഒരു ചക്ക പറച്ച് അതേ പടി വിഴുങ്ങുന്നു. പ്ലാവിന് തൊട്ട് താഴെ കൂടി ഇലക്ട്രിക് ലൈന്‍ പോകുന്നതും വീഡിയോയില്‍ കാണാം.

അപകടകരമായ അവസ്ഥയില്‍ ആന ചക്ക പറിച്ച് കഴിക്കുമ്പോള്‍ ആളുകള്‍ കൈയടിക്കുന്നതും കുട്ടികള്‍ 'പൊളിയാണല്ലേ' എന്ന് ചോദിക്കുന്നതും കേള്‍ക്കാം. ആന ചക്കയ്ക്കായി മസ്തകമുയര്‍ത്തി തുമ്പിക്കൈ പൊക്കുമ്പോള്‍ താഴെ വീഴാതിരിക്കാനായി ആനയ്ക്ക് മുകളിലിരുന്നവര്‍ പരസ്പരം കെട്ടപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ ഇതിനകം ഒരു ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് കമന്‍റുമായെത്തിയത്. ജാക്ഫ്രൂട്ട് ജാക്ഡാനിയേലിനേക്കാള്‍ നല്ലതാണെന്നായിരുന്നു ഒരാളുടെ കമന്‍റ്. ചിലര്‍ ഇലക്ട്രിസിറ്റി ലൈനിനെ കുറിച്ച് ആശങ്കപ്പെട്ടു.

Content Highlight: You can watch a viral video of an elephant who saw a jackfruit while going to pluck 'natilil uru chakkakomban'

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup