---
title: "പൂളില്‍ ഇരിക്കാനുള്ള സണ്ണിയുടെ ശ്രമങ്ങള്‍;സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ"
english_title: "Sunny's efforts to sit in the pool; the video has gone viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115897/sunnys-efforts-to-sit-in-the-pool-the-video-has-gone-viral-on-social-media"
published_at: "2023-05-20T07:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468312f1efa0_sunneyloene.jpg"
keywords: []
---

# പൂളില്‍ ഇരിക്കാനുള്ള സണ്ണിയുടെ ശ്രമങ്ങള്‍;സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

> **Lead Summary:**  **മ**ലയാളികളുടെ പ്രിയങ്കരിയായ ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍ . സജീവമായി നില്‍ക്കുന്ന സണ്ണി തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് താരം പോസ്റ്റ് ചെയ്ത ഒരു വഡിയോ ആണ്. സ്വിമ്മിങ് പൂളില്‍ കളിക്കുന്ന സണ്ണിയെയാണ് വിഡിയോയില്‍ കാണുന്നത്.

## Article Content

 **മ**ലയാളികളുടെ പ്രിയങ്കരിയായ ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍ . സജീവമായി നില്‍ക്കുന്ന സണ്ണി തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് താരം പോസ്റ്റ് ചെയ്ത ഒരു വഡിയോ ആണ്. സ്വിമ്മിങ് പൂളില്‍ കളിക്കുന്ന സണ്ണിയെയാണ് വിഡിയോയില്‍ കാണുന്നത്.

പൂളില്‍ കിടക്കുന്ന റിങ്ങില്‍ കയറിപ്പറ്റാന്‍ പ്രയാസപ്പെടുന്ന താരത്തെയാണ് വീഡിയോയില്‍ കാനാനാകുന്നത്. പലരീതിയില്‍ ശ്രമം നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഞാന്‍ എത്ര തവണ വീണെന്ന് പറയാമോ എന്ന ചോദ്യത്തിനൊപ്പമാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ട്യൂബിലേക്ക് ചാടുകയും ഇരുന്നുനോക്കുകയും ചെയ്യുന്നുണ്ടെങ്കിലും താരം മറിഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

FOR VIDEO: [https://www.instagram.com/reel/CsaKiO-qMXn/?hl=en](https://www.instagram.com/reel/CsaKiO-qMXn/?hl=en)

ട്യൂബ് വച്ച് പൂളില്‍ കളിക്കുന്ന മക്കളേയും വിഡിയോയില്‍ കാണാം.എന്തായാലും ആരാധകര്‍ക്കിടയില്‍ ചിരിപടര്‍ത്തുകയാണ് ഈ വിഡിയോ. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഈ കഷ്ടപ്പാട് തനിക്ക് അറിയാം എന്നായിരുന്നു ഒരാളുടെ കമന്റ്. പൂളില്‍ തലയിടിക്കാന്‍ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും കമന്റ് ചെയ്യുന്നവരുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/115897/sunnys-efforts-to-sit-in-the-pool-the-video-has-gone-viral-on-social-media)