---
title: "ശോഭനയെ കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി, താരതമ്യം താത്പര്യമില്ല;  ശോഭനയെ കുറിച്ച് ഉര്‍വശി"
english_title: "Now Urvashi's words about actress Shobhana are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/115881/now-urvashis-words-about-actress-shobhana-are-going-viral"
published_at: "2023-05-19T23:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467b5b6c1688_shobhana.jpg"
keywords: []
---

# ശോഭനയെ കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി, താരതമ്യം താത്പര്യമില്ല;  ശോഭനയെ കുറിച്ച് ഉര്‍വശി

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് ഉര്‍വശിയും ,ശോഭനയും . ഇരുവരുടെയും ഓരോ ചിത്രങ്ങളും പ്രേക്ഷകർക്ക് അത്രയേറെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ് . ഇപ്പോഴിതാ നടി ശോഭനയെക്കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് ഉര്‍വശിയും ,ശോഭനയും . ഇരുവരുടെയും ഓരോ ചിത്രങ്ങളും പ്രേക്ഷകർക്ക് അത്രയേറെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ് . ഇപ്പോഴിതാ നടി ശോഭനയെക്കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

മീഡിയവണ്ണുമായി സംസാരിക്കവേയാണ് ഉര്‍വ്വശി മനസ്സുതുറന്നത്. ശോഭനയുമായുള്ള താരതമ്യത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉര്‍വശി. താരതമ്യങ്ങളോട് താല്‍പര്യമില്ലാത്ത കാര്യമാണെന്ന് ഉര്‍വശി വ്യക്തമാക്കി.

ശോഭനയെ കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി. എന്നേക്കാള്‍ എന്തെങ്കിലും ഒരു കാര്യത്തില്‍ കഴിവ് കൂടുതലുള്ളവരാണ് എന്റെ കൂടെയെന്നാണ് എല്ലാക്കാലത്തും എന്റെ വിശ്വാസം. അങ്ങനെ എല്ലാവരുടെയും ഫാന്‍സാണ്. ശോഭനയുടെയും പാര്‍വതിയുടെ രേവതിയുടെയും ഫാനാണ് ഞാന്‍.

എന്റെ ആദ്യ സിനിമ ചെയ്യുമ്പോള്‍ രേവതിയുടെ പടം സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയമാണ്. എന്റത്ര പൊക്കമില്ലാത്ത കുട്ടി. പക്ഷെ അത്രയും സ്‌ക്രീന്‍ പ്രസന്‍സുള്ള നടി. താരതമ്യം ഞാന്‍ ശ്രദ്ധിക്കാറില്ല. താരതമ്യത്തിന്റെ ആവശ്യമില്ല. കഴിവില്ലെങ്കില്‍ വിമര്‍ശിക്കാം. ടൈറ്റില്‍ ചേര്‍ത്ത് വിളിക്കുന്നതിനോടൊപ്പം ഞാനൊരു കാലത്തും അത്ര വലിയ പ്രാധാന്യം കൊടുത്തിട്ടില്ലെന്നും ഉര്‍വശി പറഞ്ഞു.

ചാള്‍സ് എന്റര്‍പ്രൈസസാണ് ഉര്‍വശിയുടെ പുതിയ സിനിമ. സുഭാഷ് ലളിത സുബ്രമണ്യം സംവിധാനം ചെയ്യുന്ന സിനിമയില്‍ ബാലു വര്‍ഗീസാണ് സിനിമയിലെ നായകന്‍. കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഉര്‍വശി മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ഇതിന് മുമ്പ് ഉര്‍വശി അഭിനയിച്ചത്. മലയാളത്തില്‍ പ്രാധാന്യമുള്ള വേഷങ്ങളാണ് ഉര്‍വശി ചെയ്യാറ്.

90 കളിലെ നായികമാര്‍ നായികാ സ്ഥാനത്ത് നിന്ന് മാറി അമ്മ വേഷങ്ങളിലേക്ക് മാറുമ്പോഴും മലയാള സിനിമയില്‍ എന്നും ഉര്‍വശിക്ക് പ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചു. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115881/now-urvashis-words-about-actress-shobhana-are-going-viral)