---
title: "അച്ഛനെ മാറ്റിയത് പറഞ്ഞതു പോലുമില്ല, ഒരു ഭാഗം മാത്രം കേള്‍ക്കാതെ രണ്ട് ഭാഗവും കേള്‍ക്കുക; അര്‍ജുന്‍ അശോകന്‍"
english_title: "Now actor Arjun Ashokan has come up with a response against Bhasi and Shane Nigam."
publisher: "moviemax.in"
canonical_url: "https://moviemax.in/news/115877/now-actor-arjun-ashokan-has-come-up-with-a-response-against-bhasi-and-shane-nigam"
published_at: "2023-05-19T22:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467aea98e776_arjunashok.jpg"
keywords: []
---

# അച്ഛനെ മാറ്റിയത് പറഞ്ഞതു പോലുമില്ല, ഒരു ഭാഗം മാത്രം കേള്‍ക്കാതെ രണ്ട് ഭാഗവും കേള്‍ക്കുക; അര്‍ജുന്‍ അശോകന്‍

> **Lead Summary:** സിനിമാ മേഖലയിലെ അച്ചടക്കിമല്ലായ്മയും ലഹരി ഉപയോഗവുമൊക്കെ വലിയ ചര്‍ച്ചയായി മാറുകയാണ്. നടന്മാരായ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനുമെതിരെ അച്ചടക്കമില്ലായ്മ ആരോപിച്ച് കൊണ്ടു വന്ന വിലക്കും മറ്റും വലിയ വാര്‍ത്തയായിരുന്നു. 

## Article Content

സിനിമാ മേഖലയിലെ അച്ചടക്കിമല്ലായ്മയും ലഹരി ഉപയോഗവുമൊക്കെ വലിയ ചര്‍ച്ചയായി മാറുകയാണ്. നടന്മാരായ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനുമെതിരെ അച്ചടക്കമില്ലായ്മ ആരോപിച്ച് കൊണ്ടു വന്ന വിലക്കും മറ്റും വലിയ വാര്‍ത്തയായിരുന്നു. 

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് അര്‍ജുന്‍. മലയാളികളുടെ പ്രിയ നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ കൂടിയായ അര്‍ജുന്‍ അശോകന്‍ ശ്രീനാഥ് ഭാസിയുടെ അടുത്ത സുഹൃത്തു കൂടിയാണ്. ഈ സാഹചര്യത്തിലായിരുന്നു അര്‍ജുനോട് പ്രതികരണം ആരാഞ്ഞത്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അര്‍ജുന്‍ മനസ് തുറന്നത്. 

***

എല്ലാത്തിനും രണ്ട് ഭാഗങ്ങളുണ്ടെന്നും രണ്ടും കേട്ടതിന് ശേഷമേ വിധി പറയാവൂ എന്നാണ് അര്‍ജുന്‍ പ്രതികരിച്ചത്. ശ്രീനാഥ് ഭാസിയെ കുറ്റം പറഞ്ഞ ആള്‍ പണ്ട് തന്റെ അച്ഛനെ സിനിമയില്‍ നിന്നും ഒഴിവാക്കിയ കാര്യം വിളിച്ച് പറയാനുള്ള മര്യാദ പോലും കാണിച്ചിട്ടില്ലെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നുണ്ട്.

താരത്തിന്റെ വാക്കുകളിങ്ങനെ...***

'എല്ലാത്തിനും രണ്ട് ഭാഗങ്ങളുണ്ടല്ലോ. ഒരു ഭാഗം മാത്രം കേള്‍ക്കാതെ രണ്ട് ഭാഗവും കേള്‍ക്കുക. എന്നിട്ട് ജഡ്ജ് ചെയ്യുക. ഒരു ഇന്റര്‍വ്യൂവില്‍ ഭാസിയെ പറ്റി ഭയങ്കര മോശമായി ഒരാള്‍ സംസാരിച്ചു. ആരാണെന്ന് ഞാന്‍ പറയുന്നില്ല. അദ്ദേഹത്തില്‍ നിന്നും എന്റെ അച്ഛന് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്''എന്നാണ് അര്‍ജുന്‍ പറയുന്നത്.

പിന്നാലെ അന്ന് നടന്ന സംഭവം വെളിപ്പെടുത്തുകയാണ് അര്‍ജുന്‍ അശോകന്‍. ഒരു ദിവസം വീട്ടില്‍ വന്ന് ഷൂട്ടിങ് ലോക്കേഷനിലേക്ക് പിക്ക് ചെയ്തുകൊണ്ട് പോയി. ഒരു ദിവസം ഷൂട്ട് ചെയ്തു. പിന്നീട് അതിനെ പറ്റി ഒരു അറിവുമില്ല. പിന്നെ ആ പടം പാക്കപ്പ് ആയി എന്നാണ് അറിയുന്നത്. ആ പടത്തില്‍ വേറെ ആളെ വെച്ച് അഭിനയിപ്പിച്ചു. വിളിച്ച് പറയാനുള്ള മര്യാദ പോലും പുള്ളിക്കാരന്‍ കാണിച്ചില്ലെന്നാണ് അര്‍ജുന്‍ ആരോപിക്കുന്നത്. 

അങ്ങനെയുള്ള ഒരാള്‍ വേറെ ആളെ പറ്റി കുറ്റം പറയുമ്പോള്‍ എന്താണ് പറയേണ്ടത് എന്നാണ് അര്‍ജുന്‍ അശോകന്‍ ചോദിക്കുന്നത്. അതേസമയം, എനിക്ക് അത് കണ്ടിട്ട് ഭയങ്കര ചിരിയാണ് വന്നത് എന്നും അര്‍ജുന്‍ അശോകന്‍ തുറന്ന് പറയുന്നു. പുള്ളി ഒരാളെ പറ്റി കുറ്റം മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതിന്റെ ബാക്കി സൈഡും കൂടി അറിയണം എന്നാണ് അര്‍ജുന്റെ നിലപാട്. 

പിന്നെ ഓരോ ആള്‍ക്കാര്‍ക്കും ഓരോ രീതിയാണ്. അത് ശരിയാക്കാന്‍ നടന്നിട്ട് കാര്യമില്ല. നമ്മള്‍ നമ്മുടെ കാര്യം നോക്കുകയാണ് വേണ്ടതെന്നും അര്‍ജുന്‍ പറയുന്നു. നമ്മുക്ക് ശരിയായിട്ട് നിക്കാം. തെറ്റ് ചെയ്താല്‍ എവിടെ നിന്നെങ്കിലും കറങ്ങി തിരിഞ്ഞ് കിട്ടിക്കോളുമെന്നും അര്‍ജുന്‍ അഭിപ്രായപ്പെടുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115877/now-actor-arjun-ashokan-has-come-up-with-a-response-against-bhasi-and-shane-nigam)