വീട്ടിൽ രേഖ വിഷയമായി; ദേഷ്യം തീർത്തത് ജയ ബച്ചന് മേൽ; സംഭവം ഇങ്ങനെ

വീട്ടിൽ രേഖ വിഷയമായി; ദേഷ്യം തീർത്തത് ജയ ബച്ചന് മേൽ; സംഭവം ഇങ്ങനെ
2023-05-19T20:49:00 | By Kavya N

(moviemax.in)സിനിമയേക്കാളും ജനശ്രദ്ധ സിനിമാ താരങ്ങളുടെ ജീവിതത്തിന് ലഭിക്കുന്നതാണ് ബോളിവുഡിലെ രീതി. അതിൽ നിന്നും അമിതാഭ് ബച്ചനും മാറി നിൽക്കാൻ പറ്റിയില്ല. താര സാന്നിധ്യം കൂടുതലുള്ള കുടുംബമാണ് ബച്ചന്റേത്. ഭാര്യ ജയ ബച്ചൻ ആദ്യ കാല നായിക നടി. പോരാത്തതിന് ഇപ്പോൾ രാഷ്ട്രീയത്തിലും. മകൻ അഭിഷേക് ബച്ചനും പ്രമുഖ നടനാണ്. മരുമകളായി കടന്ന് വന്ന ഐശ്വര്യ റായാവട്ടെ ഇന്ത്യൻ സിനിമയൊന്നാകെ അറിയപ്പെടുന്ന താരറാണിയും. മകൾ ശ്വേത ബച്ചൻ സിനിമാ രം​ഗത്തില്ലെങ്കിലും ശ്വേതയുടെ മകൾ നവ്യ നവേലി സോഷ്യൽ മീഡിയയിലെ താരമാണ്.

പലപ്പോഴും ​ഗോസിപ്പുകൾ ബച്ചൻ കുടുംബത്തെ ചുറ്റി നടക്കാറുണ്ട് . ​വിവാദമാവുന്ന പശ്ചാത്തലത്തിൽ ചിലപ്പോൾ കുടുംബം ഇതിൽ പ്രതികരിക്കാറുമുണ്ട്. എന്നാൽ വാർധക്യത്തിലും ബി​ഗ് ബിയെ വിടാതെ പിടികൂടിയ ​ഗോസിപ്പാണ് നടി രേഖയുമായി ചേർത്തുള്ളത്. ഒരു കാലത്തെ ഹിറ്റ് താര ജോഡിയായിരുന്നു അമിതാബ് ബച്ചനും രേഖയും .പ്രണയ ​ഗോസിപ്പുകൾ ഇവരെ പിന്തുടർന്നു. ബച്ചനോട് തനിക്ക് പ്രണയമാണെന്ന തരത്തിൽ രേഖ ഇടയ്ക്ക് സംസാരിക്കുകയും ചെയ്തിരുന്നു, ഇത് ​ഗോസിപ്പിന് ആക്കം കൂട്ടി. എന്നാൽ മുമ്പ് ഇത്തരം ​ഗോസിപ്പുകളെക്കുറിച്ച് പല തവണ വിശദീകരണം നൽകേണ്ട സാഹചര്യം ബച്ചനുണ്ടായിട്ടുണ്ട്.

ഒരിക്കൽ ബച്ചന് ക്ഷമ നശിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറാണ് താനെഴുതിയ ഡെവിൾസ് അഡ്വോക്കേറ്റ് എന്ന പുസ്തകത്തിൽ ഇതേക്കുറിച്ച് പരാമർശിച്ചത്. അന്ന് ഈ പരാമർശം ഏറെ ചർച്ചയായിരുന്നു. ബച്ചന്റെ 50ാം പിറന്നാളിന് അഭിമുഖമെടുക്കാൻ പോയതായിരുന്നു കരൺ ഥാപ്പർ. അഭിമുഖം നീളവെ ഇടയ്ക്ക് നടനെക്കുറിച്ചുള്ള ​ഗോസിപ്പും വിഷയമായി. രേഖയുമായി പ്രണയത്തിലായുരുന്നോ എന്ന ചോദ്യത്തിന് ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഇല്ല എന്ന് ബച്ചൻ മറുപടി നൽകി. എന്നാൽ തന്റെ സ്വകാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ബച്ചന് അനിഷ്ടമുണ്ടാക്കി.

അഭിമുഖം കഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിക്കുന്നതിനിടെ അത് മറ്റൊരു രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്തത്രെ. ഭക്ഷണത്തിന് ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനാൽ ആ സമയത്ത് കുറച്ച് ചോറ് കഴിച്ചൂടെ എന്ന് ബച്ചനോട് ഭാര്യ ജയ ചോദിച്ചു. ഞാൻ ചോറ് കഴിക്കാറില്ലെന്ന് നിനക്കറിയില്ലേ. ഞാൻ‌ കഴിക്കാത്ത സാധനം എന്തിനാണ് തരുന്നതെന്ന് ബച്ചൻ ദേഷ്യത്തോടെ തിരിച്ച് ചോദിച്ചു. ഈ സമയത്ത് ബച്ചന്റെ മുഖത്ത് അടക്കിപ്പിടിച്ച അമർഷം തെളിയുന്നുണ്ടായിരുന്നു.

എന്നാൽ ജയ സൗമ്യയമായി ചപ്പാത്തി ആവുന്നതേയുള്ളൂ അത് കൊണ്ടാണ് ചോദിച്ചതെന്ന് പറഞ്ഞു. എന്നാൽ പിന്നെയും ബച്ചൻ ദേഷ്യപ്പെട്ടു. പിന്നീട് നടന്ന സംഭവവും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഞാൻ ചപ്പാത്തി ആയോ എന്ന് നോക്കി വരാം എന്ന് പറഞ്ഞ ജയ ചോറ് കഴിക്കുന്നോ എന്ന് ഒരു വട്ടം കൂടി ചോദിച്ചു. ഇതോടെ ബച്ചൻ വീണ്ടും ചൂടായി. നിർത്തൂ, ചപ്പാത്തിക്ക് കാത്തിരിക്കുന്നതിൽ എനിക്ക് കുഴപ്പമില്ല. നിനക്കെന്താണ് പറഞ്ഞാൽ മനസ്സിലാവാത്തതെന്നായി ബച്ചൻ.

അകത്തേക്ക് പോയ ജയ പിന്നെ തിരികെ വന്നില്ലെന്നും കരൺ ഥാപ്പർ ഓർത്തു. അമ്പരന്ന് പോയ തങ്ങൾ വല്ലാത്ത അവസ്ഥയിലായെന്നും കരൺ ഥാപ്പർ പുസ്തകതതിൽ പറയുന്നുണ്ട്. അഭിമുഖത്തിൽ ബച്ചനോട് പ്രണയ ബന്ധത്തെക്കുറിച്ച് ചോദിച്ച ചോദ്യങ്ങൾ നീക്കം ചെയ്താണ് സംപ്രേഷണം ചെയ്തതെന്നും ഇദ്ദേഹം വ്യക്തമാക്കി.

Content Highlight: At home the document became the subject; Anger on Jaya Bachchan; This is how it happened

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup