---
title: "അവതാരകനോട് ഷീല പൊട്ടിത്തെറിച്ചത് എന്തിന് ?"
english_title: "Why did Sheela angry  with the presenter?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11585/why-did-sheela-angry-with-the-presenter"
published_at: "2021-11-19T11:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61973fa78638f_sheela.jpg"
keywords: []
---

# അവതാരകനോട് ഷീല പൊട്ടിത്തെറിച്ചത് എന്തിന് ?

> **Lead Summary:** മലയാളത്തിലെ സുവർണ്ണ നായികമാരിൽ ഒരാളാണ് ഷീല. നിരവധി ചിത്രങ്ങളിൽ താരം നായികയായി വേഷമിട്ടിട്ടുണ്ട്. ഒരു പക്ഷേ കൂടുതൽ ചിത്രങ്ങളിലും ഷീല നായിക ആയിട്ടുള്ളത് പ്രേം നസീറിനൊപ്പം ആവാം. ഇവരുടെ ജോഡി വളരെ പ്രശസ്തമാണ്. ഷീലയുടെ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അവതാരകൻ ചോദിക്കുന്ന ചില ചോദ്യങ്ങളോട് കൃത്യമായ മറുപടി ഷീല നൽകുന്നില്ല.

## Article Content

മലയാളത്തിലെ സുവർണ്ണ നായികമാരിൽ ഒരാളാണ് ഷീല. നിരവധി ചിത്രങ്ങളിൽ താരം നായികയായി വേഷമിട്ടിട്ടുണ്ട്. ഒരു പക്ഷേ കൂടുതൽ ചിത്രങ്ങളിലും ഷീല നായിക ആയിട്ടുള്ളത് പ്രേം നസീറിനൊപ്പം ആവാം. ഇവരുടെ ജോഡി വളരെ പ്രശസ്തമാണ്. ഷീലയുടെ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അവതാരകൻ ചോദിക്കുന്ന ചില ചോദ്യങ്ങളോട് കൃത്യമായ മറുപടി ഷീല നൽകുന്നില്ല.

നസീർ സാറുമായി പിണങ്ങി മൂന്നുവർഷത്തോളം ഷീല സിനിമയിൽ അഭിനയിച്ചിട്ടില്ല. അദ്ദേഹം പറയുന്നുണ്ട്. പിന്നീട് തുമ്പോലാർച്ച എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചു. എന്നാൽ ഷീല അതിനൊരു കണ്ടീഷൻ വച്ചു. നായകനേക്കാൾ കൂടുതൽ പ്രതിഫലം വേണം. ഇങ്ങനെയൊക്കെ അവതാരകൻ പറയുമ്പോൾ ഇതൊക്കെ അറിഞ്ഞിട്ട് നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് താരം ചോദിക്കുന്നുണ്ട്.

ഏതാണ്ട് മൂന്നു വർഷക്കാലത്തോളം നസീർ സാറിനോട് പിണങ്ങി ഇരുന്നില്ലെ എന്ന് അവതാരകൻ ചോദിക്കുന്നു. നോ കമൻസ് എന്നാണ് താരം നൽകിയ മറുപടി. വീണ്ടും എന്തോ ചോദിക്കുമ്പോൾ ഇതുതന്നെ താരം വീണ്ടും പറയുന്നുണ്ട്. ഇവിടെ വന്നിട്ട് തൻറെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ പോയാൽ ദൈവം പോലും പൊറുക്കുകയില്ല എന്ന് അദ്ദേഹം തമാശരൂപേണ പറയുന്നു. ഇവിടെ കേറും മുൻപേ ഒരു കുമ്പസാരം ആണെന്ന് പറഞ്ഞിരുന്നു എന്ന് അവതാരകൻ പറയുന്നുണ്ട്.

താൻ എന്തിന് ഇവിടെ കുമ്പസരിക്കണം എന്നാണ് താരം ചോദിച്ചത്. അങ്ങനെ ചെയ്യണമെങ്കിൽ താൻ പള്ളിയിൽ പോയാൽ പോരെ. നിങ്ങൾ പരിശുദ്ധൻ ഒന്നുമല്ലല്ലോ.നിങ്ങളുടെ മുൻപിൽ കുമ്പസാരിക്കേണ്ട ആവശ്യമെന്താണ്. പറയാൻ പറ്റാത്ത കാര്യമാണെങ്കിൽ നോ കമൻസ് എന്നെ താൻ പറയൂ. താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11585/why-did-sheela-angry-with-the-presenter)