---
title: "അത് വിറ്റിട്ടാണേലും ഞാൻ നിന്നെ ചികിത്സിക്കും, പക്ഷേ ആ രണ്ടാം ദിവസം വന്നത് നടന്നല്ല, കിടന്നാണ്; നിറകണ്ണുകളോടെ അമ്മ"
english_title: "Subi's mother has appeared on a television program for the first time since her death."
publisher: "moviemax.in"
canonical_url: "https://moviemax.in/news/115847/subis-mother-has-appeared-on-a-television-program-for-the-first-time-since-her-death"
published_at: "2023-05-19T20:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64678acd036dc_subi.jpg"
keywords: []
---

# അത് വിറ്റിട്ടാണേലും ഞാൻ നിന്നെ ചികിത്സിക്കും, പക്ഷേ ആ രണ്ടാം ദിവസം വന്നത് നടന്നല്ല, കിടന്നാണ്; നിറകണ്ണുകളോടെ അമ്മ

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷ്. പല തവണ അവതാരകയായെത്തി പ്രേക്ഷകരെ ചിരിപ്പിക്കയുകയും ആനന്ദിപ്പിക്കുകയും ചെയ്ത താരം മൂന്ന് മാസം മുൻപാണ് വിടപറഞ്ഞത്. 

## Article Content

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷ്. പല തവണ അവതാരകയായെത്തി പ്രേക്ഷകരെ ചിരിപ്പിക്കയുകയും ആനന്ദിപ്പിക്കുകയും ചെയ്ത താരം മൂന്ന് മാസം മുൻപാണ് വിടപറഞ്ഞത്. 

കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സുബി മരണപ്പെടുന്നത്. നടനും മിമിക്രി താരവുമായ ടിനി ടോം സുബിയുടെ വിയോ​ഗ വാർത്ത സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ ആദ്യം പലർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. 

 മറ്റുള്ള സെലിബ്രിറ്റികളെപ്പോലെ തന്നെ സുബിയും ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി കോവിഡ് കാലം മുതൽ യൂട്യൂബ് ചാനലുമായും സജീവമായിരുന്നു സുബി. തന്റെ യാത്ര വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം സുബി പങ്കുവെച്ചിരുന്നു. അമ്മയും സഹോദരനും അടങ്ങുന്നത് ആയിരുന്നു അവിവാഹിതയായ സുബിയുടെ കുടുംബം.

അതുകൊണ്ട് തന്നെ അഭിമുഖങ്ങളിൽ ആയാലും മറ്റു വേദികളിൽ ആയാലും സുബി അവരെ കുറിച്ച് വാചാലരാകാറുണ്ട്. വളരെ ചെറിയ പ്രായത്തിൽ മിമിക്രിയിലേക്കും സ്റ്റേജ് പരിപാടികളിലേക്കും സുബി ഇറങ്ങിയത് തന്നെ അവർക്ക് വേണ്ടി ആയിരുന്നു. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സുബിയുടെ വിവാഹം. അതിനുൾപ്പടെ സുബി മാനസികമായി തയ്യാറെടുത്ത് വരുന്നതിനിടെയാണ് മരണം താരത്തെ തട്ടിയെടുത്തത്.

ഇപ്പോഴിതാ, സുബിയുടെ മരണശേഷം ആദ്യമായി ഒരു ടെലിവിഷൻ പരിപാടിയിൽ എത്തിയിരിക്കുകയാണ് സുബിയുടെ അമ്മ. അമൃത ടിവിയിലെ സൂപ്പര്‍ അമ്മയും മകളും ഷോയിലാണ് അമ്മ എത്തിയിരിക്കുന്നത്. വേദിയിൽ സുബിയെ കുറിച്ച് അമ്മ സംസാരിക്കുന്നതിന്റെ പ്രോമോ വീഡിയോ ഇപ്പോൾ വൈറലാവുകയാണ. വികാരഭരിതയായാണ് അമ്മയുടെ വാക്കുകൾ.

'നമുക്കൊരു വീടുണ്ട്. അത് വിറ്റിട്ടാണേലും ഞാൻ നിന്നെ ചികിത്സിക്കും. എനിക്ക് നിന്നെ തിരിച്ച് കിട്ടിയാല്‍ മതി. നീ ധൈര്യമായിട്ടിരിക്ക്. നിന്നെ ഞാന്‍ ഇവിടുന്ന് കൊണ്ടുപോയിരിക്കും എന്നൊക്കെ പറഞ്ഞു', പക്ഷേ കൊണ്ടുപോവാന്‍ എനിക്കങ്ങനെ പറ്റിയില്ലെന്ന് പറഞ്ഞ് കരയുകയാണ് അമ്മ വീഡിയോയിൽ. 'ഇവിടത്തെ നഴ്‌സുമാര്‍ ശരിയല്ല, ഫുഡും പ്രശ്‌നമാണ്. അമ്മ എന്നെ രണ്ടു ദിവസത്തിനകം ഇവിടെ നിന്നും കൊണ്ട് പോവണമെന്ന് സുബി പറഞ്ഞിരുന്നു. പക്ഷേ ആ രണ്ടാം ദിവസം വന്നത് നടന്നല്ല, കിടന്നാണ്', എന്നും സുബിയുടെ അമ്മ പറയുന്നുണ്ട്.

നേരത്തെ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അമ്മയെന്നാണ് സുബി പറഞ്ഞിട്ടുള്ളത്. അമ്മ എന്റെ ബെസ്റ്റ് ബഡ്ഡിയാണ്. എല്ലാ രീതിയിലും എന്നെ മനസിലാക്കിയ വ്യക്തിയാണ്. എല്ലാ കാര്യങ്ങളും അമ്മയോട് തുറന്ന് പറയാറുണ്ട്. നിങ്ങള്‍ ചേച്ചിയും അനിയത്തിയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളൊക്കെ കേട്ടിട്ടുണ്ട്.

കൂട്ടുകാരെപ്പോലെ നടക്കുന്നവരാണ് ഞങ്ങള്‍. ഏത് കാര്യത്തെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കള്ളത്തരം മനസില്‍ വിചാരിച്ചാല്‍ പോലും അമ്മ കണ്ടുപിടിക്കും. എനിക്കെന്തെങ്കിലും പ്രേമമോ ഒക്കെ തോന്നിയാലും അമ്മയ്ക്ക് മനസിലാവും. എന്നൊക്കെയാണ് സുബി അമ്മയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. മുൻപ് സുബിയുടെ യൂട്യൂബ് ചാനലിലൂടെ അമ്മയും മകളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോകളൊക്കെ മുൻപ് വൈറലായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115847/subis-mother-has-appeared-on-a-television-program-for-the-first-time-since-her-death)