രണ്ടു മണിക്കൂറിന്റെ പരിപാടിക്ക് മീന വാങ്ങിയത് ലക്ഷങ്ങൾ; വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ

രണ്ടു മണിക്കൂറിന്റെ പരിപാടിക്ക് മീന വാങ്ങിയത് ലക്ഷങ്ങൾ; വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ
2023-05-19T19:31:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. ബാലതാരമായിട്ടാണ് മീന സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. 

അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

അതിനിടെ സ്വകാര്യ യൂട്യൂബ് ചാനലുമായി ചേർന്ന് സിനിമയിൽ 40 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവും നടത്തിയിരുന്നു. രജനികാന്ത്, പ്രഭുദേവ, ഭാഗ്യരാജ്, രാജ്കിരണ്, റോജ, രാധിക, ഖുശ്ബു തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഇവർ മീനയെ കുറിച്ച് സംസാരിച്ചതൊക്കെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയും ചെയ്തിരുന്നു. അതിനിടെ ഇപ്പോഴിതാ, ആ പരിപാടിയെ കുറിച്ചും അതിന് മീന വാങ്ങിയ പ്രതിഫലത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ. 

നേരത്തെ മീനയുടെ വിവാഹം സംബന്ധിച്ചടക്കം ചില പരാമർശങ്ങൾ നടത്തി ബെയിൽവാൻ രംഗനാഥൻ ശ്രദ്ധ നേടിയിട്ടുണ്ട്. അതുപോലെ രംഗനാഥന്റെ പുതിയ വെളിപ്പെടുത്തലും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്.

40 വർഷം പൂർത്തിയാക്കിയതിന് മീനയെ ആദരിക്കുന്ന പരിപാടിക്കായി മീന ആവശ്യപ്പെട്ടത് ലക്ഷങ്ങളാണെന്നാണ് രംഗനാഥൻ പറയുന്നത്. ആദ്യം പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ച മീന ആ തുക നൽകാമെന്ന് സംഘാടകർ പറഞ്ഞതോടെ സമ്മതിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. 

രാത്രി 8 മണി മുതൽ 10 മണി വരെ, രണ്ടു മണിക്കൂർ പ്രോഗ്രാമിനായി 13 ലക്ഷം രൂപ പ്രതിഫലമായി നൽകാമെന്ന് സ്വകാര്യ യൂട്യൂബ് ചാനൽ സമ്മതിച്ചു. ഇതോടെയാണ് മീന പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിച്ചതെന്ന് രംഗനാഥൻ പറയുന്നു. അത് കൂടാതെ രജനികാന്തിനെ കൂടി പരിപാടിയിൽ എത്തിച്ചാൽ ഷോയുടെ റീച്ച് കൂടുമെന്ന് യൂട്യൂബ് ചാനലുകാർ പറഞ്ഞത്തോടെ, ഞാൻ പറഞ്ഞാൽ രജനി സാർ വരുമെന്ന് പറഞ്ഞ് മീന രജനിയെ കൊണ്ടുവന്നുവെന്നും ബെയിൽവാൻ രംഗനാഥൻ പറയുന്നു. 

Content Highlight: Meena bought lakhs for the two-hour program; Bailwan Ranganathan with disclosure

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup