logo

ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി മീരാ നന്ദന്‍

Published at May 7, 2021 10:23 AM ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി മീരാ നന്ദന്‍

ദിലീപ് നായകനായ ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെ ബിഗ് സ്‌ക്രീനിൽ തുടക്കം കുറിച്ച നായികയാണ്  മീര നന്ദന്‍.നല്ല അഭിനേത്രിയെന്നത് പോലെ മികച്ചൊരു ഗായിക കൂടിയായ മീര പിന്നണി ഗായിക എന്ന നിലയിലും പ്രശസ്തയാണ്. ഇപ്പോള്‍ സിനിമയില്‍ നിന്നുമെല്ലാം ഇടവേളയെടുത്ത് ദുബായിൽ ആര്‍ജെ ആയി ജീവിതം അടിച്ചുപൊളിക്കുകയാണ് താരം.ദുബായിൽ വെച്ച് താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും ഗ്ലാമർ ചിത്രങ്ങളടങ്ങിയ ഫോട്ടോഷൂട്ടും മോഡലിങ് ചിത്രങ്ങളുമൊക്കെ പ്രേക്ഷർക്കായി പങ്കിടാറുണ്ട് .

2008-ൽ 'മുല്ല' എന്ന സിനിമയിലൂടെ എത്തിയ മീര, 'പുതിയ മുഖം', 'എൽസമ്മ എന്ന ആൺകുട്ടി', 'മല്ലുസിങ്, 'റെഡ് വൈൻ' തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് ആണ് മീര അവസാനം അഭിനയിച്ച സിനിമ.

മുപ്പതാം പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റാഗ്രാമിൽ മീര പങ്കുവെച്ച കുറിപ്പ് ഏറെ വൈറലായിരുന്നു. ''അഭിനയത്തോടൊപ്പം തന്നെ ബിരുദം നേടാനായി. ദുബായിലേക്ക് താമസം മാറി. സ്വന്തം കാലില്‍ നില്‍ക്കുകയും സ്വാതന്ത്ര്യത്തില്‍ ഇഷ്ടം കണ്ടെത്തുകയും ചെയ്തു. പ്രണയത്തിലായി. ബ്രേക്ക് അപ്പുകളുണ്ടായി. ആദ്യം എന്നെ തന്നെ സ്നേഹിക്കണമെന്ന് പഠിച്ചു. എന്ത് സംഭവിച്ചാലും കുടുംബത്തിനാണ് പ്രഥമ പരിഗണന എന്നു മനസിലാക്കി'' എന്ന കുറിപ്പായിരുന്നു വൈറൽ ആയത്.

ഇപ്പോൾ ആരാധകരുടെ സംശയങ്ങൾക്ക് ഇൻസ്റ്റയിലൂടെ മറുപടി നൽകുകയാണ് താരം.

വിവാഹം ഉടനെയില്ലേ?

ഇന്റെറെസ്റ്റിങ് ചോദ്യങ്ങൾ എന്ന് പറഞ്ഞിട്ട് ഇതെന്ത് ചോദ്യമാണ്; ഇതേ ചോദ്യവുമായി നിറയെ സംശയങ്ങൾ എത്തുന്നു. ഉടനെ വിവാഹം ഇല്ല എന്നാണ് വിവാഹം എപ്പോഴെന്ന ചോദ്യത്തിന് മീര മറുപടി നൽകിയത്. എപ്പോഴാണ് ഇനി കേരളത്തിലേക്ക് എന്ന ചോദ്യത്തിന് ഏപ്രിൽ 23 നു വരാൻ ഇരുന്നതാണ് എന്നും എന്നാൽ അപ്പോഴാണ് ഇന്ത്യയിലെ അവസ്ഥ മോശമായി മാറിയത് എന്നും മീര പറയുന്നു.

അവസ്ഥ മോശം ആയതുകൊണ്ട് യാത്രക്ക് പറ്റിയ സമയം അല്ലെന്നു മനസിലായി അങ്ങനെ യാത്ര ഒഴിവാക്കി. കുടുംബത്തെ മിസ് ചെയ്യുന്നുണ്ട് എന്നും മീര ആരാധകരോടായി പറയുന്നു. എപ്പോഴാണ് മലയാളം സിനിമ ലോകത്തിലേക്ക് എത്തുക എന്ന ചോദ്യത്തിനും വിശദമായ മറുപടി മീര നൽകുന്നുണ്ട്. 'ഇതേ ചോദ്യം ഒരുപാട് ആളുകൾ അവർത്തിക്കുന്നുണ്ട്', എന്നും മീര വ്യക്തമാക്കി.


"എപ്പോൾ മലയാളസിനിമയിലേക്ക് എത്തും എന്ന് ചോദിച്ചാൽ സത്യസന്ധമായി പറയാമല്ലോ എനിക്ക് അറിയില്ല", എന്നാണ് മീര പ്രതികരിച്ചത്. ഒരു മോളിവുഡ് സ്റ്റാറിനെ വിവാഹം കഴിക്കാൻ അവസരം കിട്ടിയാൽ ആരെ തെരഞ്ഞെടുക്കും എന്നുള്ള രസകരമായ ചോദ്യവും മീരയോട് ആരാധകർ ഉയർത്തിയിരുന്നു.

'തനിക്ക് താത്‌പര്യം ഇല്ല' എന്നാണ് മോളിവുഡ് സ്റ്റാറിനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് മീര നൽകിയ മറുപടി. എന്ത്കൊണ്ട് സിനിമ ചെയ്യുന്നില്ല എന്നുള്ള ചോദ്യങ്ങളും ആരാധകർ ഉയർത്തിയിരുന്നു എന്നാൽ താൻ ഇപ്പോൾ ഒരു ജോലി ചെയ്യുകയല്ലേ, അതിൽ താൻ ഹാപ്പിയാണ് അല്ലാതെ മറ്റു കാരണങ്ങൾ ഇല്ല എന്നാണ് മീര പറയുന്നത്.


Meera Nandan answers the question of the fans

Related Stories
'നിങ്ങളാണ് അവളെ അതിലേക്ക് തള്ളിവിട്ടത്' മൃദുലയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി

Jun 24, 2021 02:08 PM

'നിങ്ങളാണ് അവളെ അതിലേക്ക് തള്ളിവിട്ടത്' മൃദുലയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി

മലയാളത്തിലെ മിക്ക നടിമാരും വിസ്മയ വിഷയത്തിൽ അവരുടെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്ത് എത്തുമ്പോൾ, നടി മൃദുല മുരളിയുടെ വാക്കുകൾക്കാണ് ഇപ്പോൾ...

Read More >>
പ്രണയ ദിനത്തില്‍ കാളിദാസ് ജയറാമിന് കത്തെഴുതി വിസ്മയ

Jun 24, 2021 11:53 AM

പ്രണയ ദിനത്തില്‍ കാളിദാസ് ജയറാമിന് കത്തെഴുതി വിസ്മയ

അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ ലെറ്റർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു, ആരും ഷെയർ ചെയ്തില്ല. കുറേനേരം ആയിട്ടും ആരും ഷെയർ ചെയ്യാതായപ്പോൾ...

Read More >>
Trending Stories