ജന്മനാടിനെ അപമാനിച്ച് നവ്യ നായർ; നടിക്കെതിരെ സോഷ്യല്‍ മീഡിയയിൽ പ്രതിഷേധം

ജന്മനാടിനെ അപമാനിച്ച് നവ്യ നായർ; നടിക്കെതിരെ സോഷ്യല്‍ മീഡിയയിൽ പ്രതിഷേധം
2023-05-19T09:00:00 | By Athira V

രു അഭിമുഖത്തില്‍ നടി നവ്യ നായര്‍ ജന്മനാടിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം ഉയരുകയാണ്. ഒരു ചാനല്‍ അഭിമുഖത്തില്‍ നവ്യ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മറ്റും പ്രതിഷേധം ഉയരുന്നത്. ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമർശം.


ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ വിഡിയോയിൽ പറയുന്നുണ്ട്. നവ്യ യുടെ പരാമർശത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി മുതുകുളവുമായി ബന്ധപ്പെട്ട വിവിധ ഗ്രൂപ്പുകളില്‍ നടക്കുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം. ചില പോസ്റ്റുകളില്‍ മുതുകുളത്തിലെ കലാരംഗത്തെ പ്രമുഖരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് ചില പോസ്റ്റുകള്‍ വന്നിരിക്കുന്നത്.


എവിടെയും കുളവും പാടവുമാണ് എന്ന നവ്യയുടെ പരാമര്‍ശത്തില്‍ ചില പോസ്റ്റുകളില്‍ മുതുകുളത്തിന്‍റെ പേരിലെ ഐതിഹ്യം തന്നെ ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മുത്തുമണികൾ പോലെ വിളഞ്ഞ നെൽ പാടങ്ങൾ നിറഞ്ഞ മുത്തുകുളമാണ് മുതുകുളമായി മാറിയതെന്നതാണ് ഐതിഹ്യമെന്ന് നവ്യയെ ചില പോസ്റ്റുകളില്‍ ഓര്‍മ്മിപ്പിക്കുന്നു. ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് സഹനടനായ ദിലീപിനോട് ഞങ്ങളുടെ നാട്ടിൽ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ പ്രധാന തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്ന് കായംകുളത്താണ്- എൻടിപിസി എന്ന് നവ്യ പറഞ്ഞെങ്കിൽ ഞങ്ങൾ എത്ര അഭിമാനിക്കുമായിരുന്നു എന്നും ചില പോസ്റ്റുകള്‍ പറയുന്നു.

Content Highlight: Navya Nair insults hometown; Protest against the actress on social media

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup