---
title: "'രാജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചു'  തനിക്ക് 40 കോടി നഷ്ടമായെന്ന് കങ്കണ റണാവത്ത്"
english_title: "Kangana Ranaut says she lost 40 crores by 'speaking against traitors'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115693/kangana-ranaut-says-she-lost-40-crores-by-speaking-against-traitors"
published_at: "2023-05-19T07:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466d1d226c45_kangana.jpg"
keywords: []
---

# 'രാജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചു'  തനിക്ക് 40 കോടി നഷ്ടമായെന്ന് കങ്കണ റണാവത്ത്

> **Lead Summary:** **[രാ**ജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചത് കൊണ്ട് തനിക്ക് 40 കോടി നഷ്ടമായെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത് രാജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചത് കൊണ്ട് തനിക്ക് 40 കോടി നഷ്ടമായെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്.

## Article Content

**[രാ**ജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചത് കൊണ്ട് തനിക്ക് 40 കോടി നഷ്ടമായെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത് രാജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചത് കൊണ്ട് തനിക്ക് 40 കോടി നഷ്ടമായെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്.

ഇത്തരത്തില്‍ സംസാരിച്ചത് 25ഓളം ബ്രാന്‍ഡുകളുടെ കരാറിനെ ബാധിച്ചു എന്നും പ്രതിവര്‍ഷം 30 മുതല്‍ 40 കോടിയുടെ വരെ നഷ്ടം തനിക്ക് ഇതുമൂലമുണ്ടാകുമെന്നും കങ്കണ പ്രതികരിച്ചു.

ഇലോണ്‍ മസ്കിന്റെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്. എന്തു പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയുമെന്നായിരുന്നു മസ്കിന്റെ പ്രസ്താവന.

ഇതാണ് സ്വാതന്ത്രത്തിന്റേയും വിജയത്തിന്റെയും യഥാര്‍ഥ സ്വഭാവമെന്നും കങ്കണ പറഞ്ഞു.

ഹിന്ദുയിസത്തിന് വേണ്ടി രാഷ്ട്രീയക്കാര്‍ക്കും ദേശവിരുദ്ധര്‍ക്കുമെതിരെ സംസാരിച്ചതിനാല്‍ തന്റെ 25ഓളം കമ്ബനികളുടെ കരാറിനെ ബാധിച്ചു എങ്കിലും ഞാന്‍ ഇപ്പോള്‍ സ്വതന്ത്രയാണ് എന്നും കങ്കണ പറഞ്ഞു.

കുത്തക കമ്ബനികള്‍ ഇന്ത്യക്കെതിരെ നടത്തുന്ന അജണ്ടകള്‍ ഇനിയും തുറന്നു പറയുമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/115693/kangana-ranaut-says-she-lost-40-crores-by-speaking-against-traitors)