---
title: "കാമുകൻ നൽകിയ വിസയിൽ ഗൾഫിലെത്തിയ യുവതി കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് ഒളിച്ചോടി; സംഭവം വൈറലാകുന്നു  "
english_title: "The young woman came to the Gulf on a visa given by her boyfriend and left with her boyfriend after handing over the baby to her husband"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115688/the-young-woman-came-to-the-gulf-on-a-visa-given-by-her-boyfriend-and-left-with-her-boyfriend-after-handing-over-the-baby-to-her-husband"
published_at: "2023-05-18T23:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646667a5ba680_viral.jpg"
keywords: []
---

# കാമുകൻ നൽകിയ വിസയിൽ ഗൾഫിലെത്തിയ യുവതി കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് ഒളിച്ചോടി; സംഭവം വൈറലാകുന്നു  

> **Lead Summary:** അനുദിനവും ഒട്ടനവധി അമ്പരപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറാറുണ്ട് . ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ് . ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടുന്നത് . മറ്റൊന്നുമല്ല ... കാമുകനൊപ്പമുള്ള ഒളിച്ചോട്ടം തന്നെയാണ് .

## Article Content

അനുദിനവും ഒട്ടനവധി അമ്പരപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറാറുണ്ട് . ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ് . ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടുന്നത് . മറ്റൊന്നുമല്ല ... കാമുകനൊപ്പമുള്ള ഒളിച്ചോട്ടം തന്നെയാണ് .

 കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതി കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയി. ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടുന്ന ദൃശ്യം ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച. കോഴിക്കോട് നാദാപുരം സ്വദേശിനി യുവതിയാണ് വാണിമേൽ സ്വദേശിയായ യുവാവിനോടൊപ്പം ദുബായിൽ 'ഒളിച്ചോടി'യത്. ഇന്നലെയാണ് രണ്ടരവയസ്സുള്ള കുഞ്ഞുമായി യുവതി ദുബായിൽ എത്തിയത്. ഭാർത്താവിന്റെ താമസ സ്ഥലത്ത് എത്തി കുഞ്ഞിനെ മാറിയ ശേഷം വാണിമേൽ മാപ്പിലാക്കൂൽ സ്വദേശിയായ ഫയാസിന്റെ കൂടെ പോയത്.

ഫയാസും യുവതിയും ഇൻസ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും പറയുന്നു. ഇന്നലെ വൈകിട്ട് തന്നെ ഉപേക്ഷിച്ച് യുവതി പോകുന്ന ദൃശ്യം പ്രവാസിയുവാവ് തന്നെയാണ് മൊബൈലിൽ പകർത്തിയത്.

രണ്ടുപേരും ഒളിച്ചോടുകയാണെന്നും കുട്ടി തന്റെ കയ്യിൽ സുരക്ഷിതയാണെന്നും യുവാവ് ഭർത്താവ് വീഡിയോയിൽ പറയുന്നു. യുവാവിനോടൊപ്പം നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവരുന്ന യാത്ര ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും വീഡിയോയിൽ കാണാം.

വീഡിയോ കാണാം ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ഗൾഫ് മലയാളികൾ നടത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/115688/the-young-woman-came-to-the-gulf-on-a-visa-given-by-her-boyfriend-and-left-with-her-boyfriend-after-handing-over-the-baby-to-her-husband)