അത്യന്തം നാടകീയതയുമായി ബിബി ഹൗസ്; അഖില്‍ മാരാര്‍ തന്നെ തല്ലിയെന്ന പരാതിയുമായി ജുനൈസ്

അത്യന്തം നാടകീയതയുമായി ബിബി ഹൗസ്; അഖില്‍ മാരാര്‍ തന്നെ തല്ലിയെന്ന പരാതിയുമായി ജുനൈസ്
2023-05-18T22:12:00 | By Nourin Minara KM

(moviemax.in)ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് അത്യന്തം നാടകീയ സംഭവങ്ങളിലൂടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ബിബി ഹോട്ടല്‍ ടാസ്‍ക് തുടങ്ങിയതോടെയാണ് ഹൗസില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. ഇന്നത്തെ എപ്പോസിഡോസിലും ഹൗസില്‍ നാടകീയമായ സംഭവങ്ങള്‍ ആണ് ഉണ്ടാകുകയെന്ന് ഉറപ്പായി.

അഖില്‍ മാരാര്‍ തന്നെ തല്ലിയെന്ന് പരാതിപ്പെടുന്ന ജുനൈസിനെ ആണ് പ്രൊമൊയില്‍ കാണാനാകുന്നത്. മാരാരും റിനോഷും രൂക്ഷമായി സംസാരിക്കുന്ന രംഗങ്ങളാണ് പ്രൊമോയില്‍ ഉള്ളത്. അതിനിടിയില്‍ ജുനൈസിനെ മാരാര്‍ തള്ളുന്നതും വീഡിയോയില്‍ കാണാം. ബിഗ് ബോസ് അഖില്‍ മാരാര്‍ തന്നെ തല്ലി എന്ന് വിളിച്ചുപറയുന്ന ജുനൈസിനെയും കാണാം. ബിഗ് ബോസ് തുടര്‍ന്ന് അഖില്‍ മാരാരെയും ജുനൈസിനെയും കണ്‍ഫെഷൻ റൂമിലേക്ക് വിളിച്ചു വരുത്തി.

ഇവിടെ എന്താണ് നടക്കുന്നത് എന്നാണ് ദേഷ്യത്തില്‍ ബിഗ് ബോസ് ചോദിച്ചത്. നിങ്ങള്‍ക്ക് എന്ത് ടാസ്‍ക് തന്നാലും മോഷണം അല്ലെങ്കില്‍ അടിപിടി എന്നാണല്ലോ രീതിയെന്നും എന്താണ് ജുനൈസ് സംഭവിച്ചതെന്നും ബിഗ് ബോസ് ആരാഞ്ഞു. എനിക്ക് ഫിസിക്കള്‍ അസാള്‍ട്ട് ഇയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായി നടപടി ഉണ്ടാകണം എന്ന് ജുനൈസ് പറഞ്ഞു. ബിഗ് ബോസ് ഇക്കാര്യത്തില്‍ എന്തായിരിക്കും പറയുക എന്ന് അറിയാൻ കാത്തിരിക്കുകയാണ് ലൈവ് കാണാത്ത പ്രേക്ഷകര്‍.

ബിബി ഹോട്ടലില്‍ അതിഥികളായി ഡോ. രജിത്ത് കുമാറും ഡോ. റോബിൻ രാധാകൃഷ്‍ണനും എത്തിയിരുന്നു. ബിഗ് ബോസ് ഷോയിലെ മുൻ താരങ്ങളായ ഇവര്‍ എത്തിയത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായിരുന്നു. ബിബി ഹോട്ടല്‍ ടാസ്‍കില്‍ ജുനൈസ് മാനേജറായി പ്രവര്‍ത്തിച്ചത് അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമായിരുന്നു. പിന്നീട് റിനോഷിനെയും മാനേജരായി നിയമിച്ചിരുന്നു. റിനോഷ് അടക്കമുള്ളവര്‍ ജുനൈസിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ടാസ്‍കില്‍ മുന്നിലെത്തുക ആരായിരിക്കും എന്ന് അറിയാൻ വാരാന്ത്യം വരെ കാത്തിരിക്കം. എന്തായാലും ഇന്നത്തെ എപ്പിസോഡില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്തൊക്കെയാകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Content Highlight: Junais complained that Akhil Marar beat her

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup