---
title: "മദ്യം സിനിമിയില്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി"
english_title: "The Censor Board has imposed strict restrictions on the use of alcohol in films."
publisher: "moviemax.in"
canonical_url: "https://moviemax.in/news/115657/the-censor-board-has-imposed-strict-restrictions-on-the-use-of-alcohol-in-films"
published_at: "2023-05-18T20:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64664431e3035_fefca.jpg"
keywords: []
---

# മദ്യം സിനിമിയില്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി

> **Lead Summary:** മദ്യം സിനിമിയില്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

## Article Content

മദ്യം സിനിമിയില്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

ബ്‌ളര്‍ ചെയ്ത ( വ്യക്തമല്ലാത്ത) സീനുകളില്‍ പോലും മദ്യത്തിന്റെ ബ്രാന്‍ഡ് പ്രേക്ഷകര്‍ക്ക് മനസിലാകുന്നുണ്ടെങ്കില്‍ അത്തരം സീനുകള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

മദ്യപിക്കുന്ന ദൃശ്യങ്ങള്‍ അനുവദിക്കും. ബ്രാന്‍ഡിന്റെ പേരില്ലാത്ത കുപ്പികളില്‍ മദ്യം പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കില്ല. എന്നാല്‍ മദ്യത്തിന്റെ ബ്രാന്‍ഡ് ഏതെന്ന് കാണികള്‍ക്ക് മനസിലാകുന്ന വിധത്തില്‍ ആണെങ്കില്‍ അത് അനുവദിക്കില്ലന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.

അതോടൊപ്പം മുപ്പത് സെക്കന്റില്‍ കൂടുതല്‍ വയലന്‍സ് രംഗങ്ങള്‍ ഉണ്ടെങ്കില്‍ അതും സിനിമയില്‍ നിന്നും നീക്കം ചെയ്യും. മദ്യത്തിന്റെ പരസ്യം രാജ്യത്ത് നിരോധിച്ചതാണ്. അതിനാല്‍ ബ്രാന്‍ഡ് മനസിലാകുന്ന തരത്തിലുളള ഒരു ദൃശ്യവും അനുവദിക്കാന്‍ കഴിയില്ലന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/115657/the-censor-board-has-imposed-strict-restrictions-on-the-use-of-alcohol-in-films)