---
title: "നഷ്ടമായത് ലക്ഷങ്ങള്‍; പരാതിയുമായി പ്രമുഖ നടി "
english_title: "26 lakh lost on investment fraud; Actress Sneha with complaint"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11562/26-lakh-lost-on-investment-fraud-actress-sneha-with-complaint"
published_at: "2021-11-19T09:59:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197282a96429_senha.jpg"
keywords: []
---

# നഷ്ടമായത് ലക്ഷങ്ങള്‍; പരാതിയുമായി പ്രമുഖ നടി 

> **Lead Summary:** 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് രണ്ട് വ്യവസായികൾക്കെതിരെ പരാതിയുമായി നടി സ്നേഹ. എക്‌സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രണ്ട് വ്യക്തികള്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ കാനത്തൂർ പൊലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

## Article Content

26 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് രണ്ട് വ്യവസായികൾക്കെതിരെ പരാതിയുമായി നടി സ്നേഹ. എക്‌സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രണ്ട് വ്യക്തികള്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ കാനത്തൂർ പൊലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

സുഹൃത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സ്നേഹ കമ്പനിയില്‍ പണം നിക്ഷേപിച്ചത്. തങ്ങളുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് വ്യവസായികൾ വാഗ്ദാനവും ചെയ്തു. എന്നാല്‍ അവര്‍ വാക്കു പാലിച്ചില്ല. പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുകയും ഭീഷണിപ്പെടുത്തിയതായും താരം പരാതിയില്‍ പറയുന്നു

സ്‌നേഹയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാനത്തൂർ ക്രൈം ഇൻസ്‌പെക്ടർ ബാലകുമാറാണ് അന്വേഷണ ചുമതല. പരാതിയിൽ പറയുന്ന രണ്ട് വ്യാസായികൾക്ക് നോട്ടീസ് ആയച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11562/26-lakh-lost-on-investment-fraud-actress-sneha-with-complaint)