---
title: "കേരളം വിട്ടു പോവുകയാണന്ന് മീനാക്ഷി, സത്യാവസ്ഥ? വീഡിയോ വൈറൽ  "
english_title: "Meenakshi shared the video with the title "
publisher: "moviemax.in"
canonical_url: "https://moviemax.in/news/115606/meenakshi-shared-the-video-with-the-title-i-am-leaving-kerala"
published_at: "2023-05-18T16:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646601fb9cbd6_meenakshi.jpg"
keywords: []
---

# കേരളം വിട്ടു പോവുകയാണന്ന് മീനാക്ഷി, സത്യാവസ്ഥ? വീഡിയോ വൈറൽ  

> **Lead Summary:** ബാലതായരമായി അഭിനയ ലോകത്തേക്ക് വന്ന താരമാണ് മീനാക്ഷി അനൂപ്. ടോപ് സിംഗറിന്റെ അവതാരിക കൂടിയായ മീനാക്ഷിയെ മലയാളികൾക്ക് ഒന്നടങ്കം ഇഷ്ടമാണ് .

## Article Content

ബാലതായരമായി അഭിനയ ലോകത്തേക്ക് വന്ന താരമാണ് മീനാക്ഷി അനൂപ്. ടോപ് സിംഗറിന്റെ അവതാരിക കൂടിയായ മീനാക്ഷിയെ മലയാളികൾക്ക് ഒന്നടങ്കം ഇഷ്ടമാണ് .

ഇപ്പോഴിതാ മീനാക്ഷി പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഞാന്‍ കേരളം വിടുകയാണ് എന്ന തലക്കെട്ടോടെയാണ് മീനാക്ഷി വീഡിയോ പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. 

ക്യാപ്ഷന്‍ കണ്ട് പലരും ഞെട്ടിയെങ്കിലും സംഗതി പേടിക്കാനൊന്നുമില്ല. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി പോവുകയാണ് മീനാക്ഷി. തമിഴ് നാട്ടിലാണ് ചിത്രീകരണം നടക്കുന്നത്. കമ്പം, തേനി, പൊള്ളാച്ചി റൂട്ടിലാണ് പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഇനിയുള്ള ഭാഗം ചിത്രീകരിക്കുന്നതെന്നാണ് മീനാക്ഷി പറയുന്നത്.

അതേസമയം മീനാക്ഷിയെ ടോപ് സിംഗറില്‍ നിന്നും പുറത്താക്കിയെന്ന സംശയം ചിലര്‍ക്ക് ഉണ്ടായിരുന്നു. അത് മാറിക്കിട്ടിയെന്നും കമന്റുകള്‍ വ്യക്തമാക്കുന്നുണ്ട്. 'കുറെ പേര് ടോപ് സിംഗറില്‍ നിന്ന് പറഞ്ഞു വിട്ടോ എന്ന് ഉള്ള കളിയാക്കിഉള്ള ചോദ്യം മാറികിട്ടി', എന്നാണ് മീനാക്ഷിയുടെ വീഡിയോയ്ക്ക് താഴെ വന്നൊരു കമന്റ്.

ഷൂട്ടിംഗ് ഒക്കെ അടിപൊളി ആയി വരട്ടെ.. ടോപ് സിങ്ങറില്‍ മോള് ഇല്ലാത്തതിന്റെ കുറവ് നല്ലോണം ഫീല്‍ ചെയ്യുന്നുണ്ട് . ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു എത്രയും വേഗം വായോ മീനുസെ എന്നും ടോപ് സിംഗര്‍ ആരാധകര്‍ താരത്തിന്റെ വീഡിയോയുടെ കമന്റ് ബോക്‌സില്‍ കുറച്ചിട്ടുണ്ട്. താരത്തെ ടോപ് സിംഗറില്‍ നിന്നും പ്രേക്ഷകര്‍ മിസ് ചെയ്യുന്നുണ്ടെന്നത് വ്യക്തമാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115606/meenakshi-shared-the-video-with-the-title-i-am-leaving-kerala)