---
title: "ട്രാന്‍സ്പരെന്റ്  ബാഗ്; ഇങ്ങനൊരു ബാഗ് എടുത്തതിന്റെ ലോജിക്ക് എന്താണ്? ട്രോൾ  "
english_title: "Transparent bag; What is the logic of taking such a bag? Troll"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115586/transparent-bag-what-is-the-logic-of-taking-such-a-bag-troll"
published_at: "2023-05-18T14:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465ef244d920_aliya.jpg"
keywords: []
---

# ട്രാന്‍സ്പരെന്റ്  ബാഗ്; ഇങ്ങനൊരു ബാഗ് എടുത്തതിന്റെ ലോജിക്ക് എന്താണ്? ട്രോൾ  

> **Lead Summary:** ആഢംബര ഫാഷന്‍ ബ്രാന്‍ഡ് ആയ ഗുച്ചിയുടെ ഗ്ലോബല്‍ അംബാസിഡര്‍ ആണ് ആലിയ ഭട്ട്. എന്നാല്‍ ദക്ഷിണ കൊറിയയിലെ സോളില്‍ ഗുച്ചി ക്രൂയിസ് ഷോയ്‌ക്കെത്തിയ ആലിയക്കെതിരെ ട്രോളുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.

## Article Content

ആഢംബര ഫാഷന്‍ ബ്രാന്‍ഡ് ആയ ഗുച്ചിയുടെ ഗ്ലോബല്‍ അംബാസിഡര്‍ ആണ് ആലിയ ഭട്ട്. എന്നാല്‍ ദക്ഷിണ കൊറിയയിലെ സോളില്‍ ഗുച്ചി ക്രൂയിസ് ഷോയ്‌ക്കെത്തിയ ആലിയക്കെതിരെ ട്രോളുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.

ആലിയയുടെ ട്രാന്‍സ്പരെന്റ് ആയ ബാഗ് ആണ് താരം ട്രോളുകളില്‍ നിറയാന്‍ കാരണമായത്. ഗുച്ചിയുടെ തന്നെ ജാക്കി 1961 ട്രാന്‍സ്പരന്റ് ബാഗാണ് ആലിയ കൈയ്യില്‍ കരുതിയത്. ട്രാന്‍സ്പരന്റ് ആയതുകൊണ്ടു തന്നെ ബാഗ് മുഴുവനായി കാണാനാകും. കാലിയായ ബാഗുമായി എത്തിയ ആലിയക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.

ഒന്നുമില്ലാത്ത ബാഗുമായി എന്തിനാണ് ആലിയ നടക്കുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് ട്രോളുകള്‍ എത്തുന്നത്. ബാഗ് കൈയ്യില്‍ കരുതുന്നത് കുറച്ച് സാധനങ്ങള്‍ എങ്കിലും വയ്ക്കാനുള്ളതല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

‘അതെ ബാഗ് കാലിയായിരുന്നു’ എന്നാണ് ആലിയ ട്രോളുകള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഒപ്പം ചടങ്ങില്‍ നിന്നുള്ള ഫോട്ടോകളും ആലിയ പങ്കുവെച്ചു. പൂര്‍ണമായും ബാഗ് കാണാന്‍ കഴിയുന്ന തരത്തിലുള്ള ചിത്രങ്ങളും ആലിയ പങ്കുവെച്ചിട്ടുണ്ട്.

ബാഗിന് ട്രോളുകള്‍ ലഭിച്ചെങ്കിലും താരത്തിന്റെ ലുക്കിന് പ്രശംസകള്‍ ലഭിക്കുന്നുണ്ട്. സില്‍വര്‍ ത്രെഡ് വര്‍ക്കുള്ള ഷോര്‍ട്ട് ബോഡികോണ്‍ വസ്ത്രമാണ് വസ്ത്രമാണ് ആലിയ ധരിച്ചത്. സ്ലീവ്‌ലെസ് വസ്ത്രത്തിന് ക്ലോസ്ഡ് നെക്‌ലൈനാണ് പരീക്ഷിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/115586/transparent-bag-what-is-the-logic-of-taking-such-a-bag-troll)