---
title: "ഭാരം പരിധി കടന്നു, വിമാനത്തിൽ യാത്ര ചെയ്യവേ യുവതി ധരിച്ചത് ആറ് കിലോ വസ്ത്രം"
english_title: "Exceeding the weight limit, the woman wore six kilos of clothes while traveling on the plane"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115582/exceeding-the-weight-limit-the-woman-wore-six-kilos-of-clothes-while-traveling-on-the-plane"
published_at: "2023-05-18T14:47:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465ed3b4c148_viral.jpg"
keywords: []
---

# ഭാരം പരിധി കടന്നു, വിമാനത്തിൽ യാത്ര ചെയ്യവേ യുവതി ധരിച്ചത് ആറ് കിലോ വസ്ത്രം

> **Lead Summary:** വിമാനത്തിൽ കൊണ്ടുപോകാവുന്ന ബാ​ഗിന്റെ ഭാരത്തിന് ഒരു പരിധി ഉണ്ട് അല്ലേ? എന്നാൽ, അതിനെ മറികടക്കുന്നതിന് വേണ്ടി രണ്ട് സ്ത്രീകൾ ചെയ്തത് എന്താണ് എന്ന് അറിയാമോ? യാത്രയിൽ ഏകദേശം ആറ് കിലോ​ഗ്രാം വസ്ത്രം ധരിച്ചു. അഡ്രിയാന ഒകാമ്പോ എന്ന യുവതിയാണ് തന്റെ ല​ഗേജ് പരമാവധി ഏഴ് കിലോ എന്ന പരിധി കഴിഞ്ഞു എന്ന് മനസിലാക്കി ആറ് കിലോ വസ്ത്രം ധരിച്ചത്.

## Article Content

വിമാനത്തിൽ കൊണ്ടുപോകാവുന്ന ബാ​ഗിന്റെ ഭാരത്തിന് ഒരു പരിധി ഉണ്ട് അല്ലേ? എന്നാൽ, അതിനെ മറികടക്കുന്നതിന് വേണ്ടി രണ്ട് സ്ത്രീകൾ ചെയ്തത് എന്താണ് എന്ന് അറിയാമോ? യാത്രയിൽ ഏകദേശം ആറ് കിലോ​ഗ്രാം വസ്ത്രം ധരിച്ചു. അഡ്രിയാന ഒകാമ്പോ എന്ന യുവതിയാണ് തന്റെ ല​ഗേജ് പരമാവധി ഏഴ് കിലോ എന്ന പരിധി കഴിഞ്ഞു എന്ന് മനസിലാക്കി ആറ് കിലോ വസ്ത്രം ധരിച്ചത്.

അതിൽ ടീഷർട്ടുകൾ, ട്രൗസർ, ജാക്കറ്റുകൾ ഒക്കെയും പെടുന്നു. ഇങ്ങനെ മൊത്തത്തിൽ 15 വസ്ത്രങ്ങളാണ് അവൾ യാത്രയിലുടനീളം ധരിച്ചത്. സുഹൃത്ത് എമിലി അൽതമുറയ്‌ക്കൊപ്പം ഒരു ​ഗേൾസ് ട്രിപ്പ് കഴിഞ്ഞ് മെൽബണിൽ നിന്ന് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലെ സ്വന്തം വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു 19 കാരിയായ യുവതി.

തന്റെ ബാ​ഗ് 12 കിലോ ഉണ്ട് എന്നും അത് വിമാനത്തിലെ പരിധിക്ക് അപ്പുറമാണ് എന്നുമൊക്കെ അവൾക്ക് അറിയാമായിരുന്നു. എന്നാൽ, അവൾ പ്രതീക്ഷിച്ചത് തിരക്കിനിടയിൽ ക്യാബിൻ ക്രൂ തന്റെ ബാ​ഗ് പരിശോധിക്കില്ല എന്നാണത്രെ.

എന്നാൽ, ജീവനക്കാർ ബാ​ഗ് പരിശോധിക്കുന്നത് കണ്ടതോടെ അഡ്രിയാന ബാ​ഗ് തുറന്ന് പരമാവധി ധരിക്കാനാവുന്ന വസ്ത്രങ്ങളെല്ലാം എടുത്ത് ധരിക്കുകയായിരുന്നു. പിന്നാലെ വന്ന സുഹൃത്ത് എമിലിയുടെ ബാ​ഗിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. അതിനാൽ, അവളും അത് തന്നെ ചെയ്തു.

പരമാവധി ധരിക്കാൻ പറ്റുന്ന വസ്ത്രങ്ങളെല്ലാം ധരിച്ചു. എന്നാൽ, ഇത്രയൊക്കെ ചെയ്തിട്ടും അഡ്രിയാനയുടെ ബാ​ഗിൽ ഒരു കിലോ അധികമുണ്ടായിരുന്നു. അതിനാൽ തന്നെ അവൾക്ക് അതിനുള്ള പണവും അടക്കേണ്ടി വന്നു. ഏതായാലും, നിറയെ വസ്ത്രം ധരിച്ച് നിൽക്കുന്ന അഡ്രിയാനയുടെ വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/115582/exceeding-the-weight-limit-the-woman-wore-six-kilos-of-clothes-while-traveling-on-the-plane)