---
title: "പ്രമുഖ സീരിയല്‍ താരത്തിന്റെ വീട്ടില്‍ മോഷണം "
english_title: "Theft at the home of a famous serial actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11556/theft-at-the-home-of-a-famous-serial"
published_at: "2021-11-19T09:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61971db06e5e2_sreekala.jpg"
keywords: []
---

# പ്രമുഖ സീരിയല്‍ താരത്തിന്റെ വീട്ടില്‍ മോഷണം 

> **Lead Summary:** പ്രമുഖ സീരിയല്‍ താരം ശ്രീകല ശശിധരന്‍റെ വീട്ടില്‍ മോഷണം. ശ്രീകലയുടെ കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

## Article Content

പ്രമുഖ സീരിയല്‍ താരം ശ്രീകല ശശിധരന്‍റെ വീട്ടില്‍ മോഷണം. ശ്രീകലയുടെ കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ശ്രീകലയുടെ സഹോദരിയും അച്ഛനും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. അച്ഛനും സഹോദരിയും പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ വീട്ടിൽ കയറിയത്. വീടിന്‍റെ പിൻഭാഗത്തെ ഗ്രില്‍സിന്‍റെ പൂട്ട് പൊളിച്ചാണ് മോഷണസംഘം അകത്തെത്തിയത്.

വൈകിട്ട് നാലുമണിയോടെ അച്ഛൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അലമാര തുറന്ന് കിടക്കുന്നതായും തുണിത്തരങ്ങൾ വാരിവലിച്ചിട്ടതായും ശ്രദ്ധയിൽപ്പെട്ടു. അസ്വാഭാവികതയില്‍ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം മോഷണം പോയ വിവരം അറിയുന്നത്. ഉടൻ തന്നെ ശ്രീകലയുടെ സഹോദരി ശ്രീജയ പൊലീസിൽ വിവരമറിയിച്ചു.

ശ്രീജയയുടെ 10 പവന്‍റെ ഒരു മാലയും 5 വളകളുമാണ് മോഷണം പോയത്. ശ്രീജയയുടെ പരാതിയിൽ കണ്ണപുരം പൊലീസ് അന്വേഷണം തുടങ്ങി. 'എന്‍റെ മാനസപുത്രി' എന്ന ജനപ്രിയ പരമ്പരയിലെ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ശ്രീകല ശശിധരന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/11556/theft-at-the-home-of-a-famous-serial)