---
title: "'അദ്ദേഹത്തിന് നമ്മൾ എന്ത് ഡ്രസ് ഇട്ടാൽ എന്താണ് ഡ്രസ് ഇട്ടില്ലെങ്കിൽ എന്താണ്, ഉത്തരം പറയേണ്ടത് അദ്ദേഹത്തോട് മാത്രമാണ്': അഭയ ഹിരണ്മയി"
english_title: "In any matter we have to answer only to God who created us; Abhay Hiranmayi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115548/in-any-matter-we-have-to-answer-only-to-god-who-created-us-abhay-hiranmayi"
published_at: "2023-05-18T12:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465cb00340de_abhayahiranmayi.jpg"
keywords: []
---

# 'അദ്ദേഹത്തിന് നമ്മൾ എന്ത് ഡ്രസ് ഇട്ടാൽ എന്താണ് ഡ്രസ് ഇട്ടില്ലെങ്കിൽ എന്താണ്, ഉത്തരം പറയേണ്ടത് അദ്ദേഹത്തോട് മാത്രമാണ്': അഭയ ഹിരണ്മയി

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി . സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . സംഗീത വേദികളിലെയൊക്കെ നിറ സാന്നിധ്യമാണ് അഭയ ഇപ്പോൾ. താരം പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ വൈറലായി മാറാറുണ്ട് .

## Article Content

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി . സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . സംഗീത വേദികളിലെയൊക്കെ നിറ സാന്നിധ്യമാണ് അഭയ ഇപ്പോൾ. താരം പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ വൈറലായി മാറാറുണ്ട് .

പലപ്പോഴും സോഷ്യൽ മീഡിയയുടെ സദാചാരം ആക്രമങ്ങളും ബുള്ളിയിങ്ങും നേരിടേണ്ടി വരാറുണ്ട് അഭയക്ക്. കൂടുതലും അഭയ പങ്കുവെയ്ക്കുന്ന ബോൾഡ് ചിത്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടാകാറുള്ളത്. എന്നാൽ അതിലൊന്നും താരം തളരാറില്ല. അതിനൊക്കെ ചുട്ട മറുപടിയുമായും അഭയ എത്താറുണ്ട്.

കഴിഞ്ഞ ദിവസം ഇതുപോലെ തന്റെ പോസ്റ്റിന് താഴെ മോശം കമന്റുമായി എത്തിയ ആൾക്ക് അഭയ നൽകിയ മറുപടി ശ്രദ്ധനേടിയിരുന്നു. 'സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പമാര്‍ഗ്ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെ തന്നെ ശരണം.

കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ...' എന്ന് പറഞ്ഞ് ഒരാളിട്ട കമന്റിനാണ് അഭയ മറുപടി നൽകിയത്. സ്ത്രീകൾക്ക് വഴി പിഴക്കാനുള്ള മാർഗം പറഞ്ഞു തന്ന എന്റേ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റെ പാട്ടും ഡ്രസും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ചു വിശകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥനം നടത്തി വിമർശിക്കാനുള്ളതാണ്.

കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയും മുഴുവൻ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തിൽ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു തീർത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കുമെന്നായിരുന്നു അഭയ പറഞ്ഞത്. 

എന്നാൽ ഇതിനു മുൻപും തന്റെ വസ്ത്ര ധാരണത്തിന് എതിരെ വന്ന സദാചാര കമന്റുകളോട് അഭയ പ്രതികരിച്ചിട്ടുണ്ട്. അഭിമുഖങ്ങളിലും മറ്റും അഭയ ഇതേ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരിക്കൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അഭയ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

നമ്മുക്ക് എന്ത് കാര്യത്തിലായാലും ഉത്തരം നൽകേണ്ടത് ജനിപ്പിച്ച ദൈവത്തോട് മാത്രമാണെന്നാണ് അഭയ പറയുന്നത്. അദ്ദേഹം ഒരിക്കലും എന്ത് ഡ്രസ് ഇട്ടെന്ന് ഒന്നും നോക്കാൻ പോകുന്നില്ലെന്നും അഭയ പറയുന്നു. 'ഞാൻ പണ്ട് മുതലേ വളരെ കൺവെൻഷനലായി ജീവിക്കുന്ന വ്യക്തിയാണ്. ഫാമിലിയിൽ ഫിറ്റ് ആവാത്ത വ്യക്തിയാണ് ഞാൻ.

ആ ഒരു കൺവേഷണൽ രീതിയിലേക്ക് ഞാൻ ഫിറ്റാവില്ല. നമ്മുക്ക് ഭക്ഷണമോ സാമ്പത്തിക സഹായമോ അങ്ങനെ ഒന്നും താരത്തെ ആളുകളാണ് നമ്മളെ കുറിച്ച് ഇങ്ങനെ ഓരോന്ന് കമന്റ് ചെയ്യുന്നത്. അവരുടെ അഭിപ്രായമൊന്നും നമ്മുക്ക് കേൾക്കേണ്ട കാര്യമില്ല. നമ്മുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം', അഭയ ഹിരൺമയി പറഞ്ഞു.

'നമ്മുക്ക് ആകെ ഉത്തരം പറയേണ്ടത് നമ്മളെ സൃഷ്ടിച്ചവരോട് മാത്രമാണ്. അത് ദൈവമാണ്. അദ്ദേഹത്തിന് നമ്മൾ എന്ത് ഡ്രസ് ഇട്ടാൽ എന്താണ് ഡ്രസ് ഇട്ടില്ലെങ്കിൽ എന്താണ്. ഏത് വിധത്തിൽ എങ്ങനെ പോയാലും അദ്ദേഹത്തിന് കുഴപ്പമില്ല. നല്ല മാനസുണ്ടാവുക. ആളുകളോട് കരുണയോട് പെരുമാറാൻ കഴിയുക എന്നതൊക്കെയാണ് വലിയ കാര്യം.

എന്ത് ഡ്രസ് ഇട്ടു എന്നൊന്നും ദൈവം നോക്കുന്ന കാര്യങ്ങളല്ല', എന്നും അഭയ പറയുന്നു. പാട്ടിലെന്നത് പോലെ തന്നെ ഫിറ്റ്‌നസിലും മോഡലിംഗിലുമെല്ലാം അഭയ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115548/in-any-matter-we-have-to-answer-only-to-god-who-created-us-abhay-hiranmayi)