---
title: "തന്റെ പുതിയ വിശേഷം അറിയിച്ചു ജി വേണുഗോപാൽ; ആശംസകൾ അറിയിച്ച് ആരാധകർ"
english_title: "G. Venugopal announced his new message; Greetings fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115491/g-venugopal-announced-his-new-message-greetings-fans"
published_at: "2023-05-18T08:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465937c7e6b3_venu_2.jpg"
keywords: []
---

# തന്റെ പുതിയ വിശേഷം അറിയിച്ചു ജി വേണുഗോപാൽ; ആശംസകൾ അറിയിച്ച് ആരാധകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് ജി വേണുഗോപാൽ. മലയാളത്തിലെ എക്കാലത്തെയും ഒരു പിടി മികച്ച ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട് . കൂടാതെ നിരവധി ടെലിവിഷൻ പരിപാടികളിലും ഇദ്ദേഹം അതിഥിയായിട്ടും ജഡ്ജ് ആയിട്ടും എല്ലാം നിറ സാനിധ്യം ആയി ഉണ്ടാകാറുണ്ട് . സമൂഹമാധ്യമങ്ങളിലും ഇദ്ദേഹം വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് ജി വേണുഗോപാൽ. മലയാളത്തിലെ എക്കാലത്തെയും ഒരു പിടി മികച്ച ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട് . കൂടാതെ നിരവധി ടെലിവിഷൻ പരിപാടികളിലും ഇദ്ദേഹം അതിഥിയായിട്ടും ജഡ്ജ് ആയിട്ടും എല്ലാം നിറ സാനിധ്യം ആയി ഉണ്ടാകാറുണ്ട് . സമൂഹമാധ്യമങ്ങളിലും ഇദ്ദേഹം വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇദ്ദേഹം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത് . ഇപ്പോൾ ഇതാ ഇദ്ദേഹം പുതിയ വിശേഷം പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്. ഗോൾഡൻ വിസ എന്ന വിശേഷമാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. യുഎഇ ഭരണകൂടമാണ് ഇദ്ദേഹത്തിനും ഗോൾഡൻ വിസ നൽകി ആദരിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്നവർക്ക് ആണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്.

10 വർഷത്തേക്ക് ആണ് ഗോൾഡൻ വിസ ലഭിക്കുന്നത് മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ആണ് ഗോൾഡൻ വിസ ആദ്യമായി ലഭിച്ചത്. എന്നാൽ ഇപ്പോൾ മലയാള സിനിമ മേഖലയിൽ ഗോൾഡൻ വിസ ലഭിക്കാത്തവരായി ആരുമില്ല എന്നു വേണമെങ്കിൽ പറയാം. എന്നിട്ടും എന്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ ഗോൾഡൻ വിസ ലഭിക്കാൻ വൈകി പോയത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/115491/g-venugopal-announced-his-new-message-greetings-fans)