---
title: "നിശ്ചയിച്ച വിവാഹത്തില്‍ നിന്നും യുവ നടന്‍ പിന്മാറിയോ...? സത്യാവസ്ഥ ഇതാണ്..."
english_title: "Did the young actor back out of the arranged marriage...? The truth is..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/115471/did-the-young-actor-back-out-of-the-arranged-marriage-the-truth-is"
published_at: "2023-05-17T23:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646518942f40e_shavarnand.jpg"
keywords: []
---

# നിശ്ചയിച്ച വിവാഹത്തില്‍ നിന്നും യുവ നടന്‍ പിന്മാറിയോ...? സത്യാവസ്ഥ ഇതാണ്...

> **Lead Summary:** **[**തെന്നിന്ത്യന്‍ യുവനിരയില്‍ ശ്രദ്ധേയനായ നടനാണ് ശര്‍വാനന്ദ്. കഴിഞ്ഞ ജനുവരിയില്‍ താരങ്ങള്‍ പങ്കെടുത്ത വലിയ രീതിയില്‍ വിവാഹ നിശ്ചയം നടത്തിയിരുന്നു. യുഎസില്‍ ടെക്കിയായ രക്ഷിത റെഡ്ഡിയായിരുന്നു വധു.

## Article Content

**[**തെന്നിന്ത്യന്‍ യുവനിരയില്‍ ശ്രദ്ധേയനായ നടനാണ് ശര്‍വാനന്ദ്. കഴിഞ്ഞ ജനുവരിയില്‍ താരങ്ങള്‍ പങ്കെടുത്ത വലിയ രീതിയില്‍ വിവാഹ നിശ്ചയം നടത്തിയിരുന്നു. യുഎസില്‍ ടെക്കിയായ രക്ഷിത റെഡ്ഡിയായിരുന്നു വധു.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്‍റെ വിവാഹം മുടങ്ങിയെന്നാണ്. രക്ഷിത റെഡ്ഡിയുമായി നിശ്ചയിച്ച വിവാഹത്തില്‍ നിന്നും നടന്‍ ശര്‍വാനന്ദ് പിന്‍മാറിയെന്ന വാര്‍ത്തയോട് പ്രതികരിച്ച്‌ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍റെ പിആര്‍ ടീം.

*

ഹൈദരാബാദ് ടൈംസിനോട് ശര്‍വാനന്ദിന്‍റെ ടീം പങ്കുവച്ചത് ഇങ്ങനെ,

'ശര്‍വാനന്ദും രക്ഷിതയും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ശരിയല്ല. അവര്‍ ഉറപ്പിച്ച വിവാഹത്തില്‍ സന്തുഷ്ടരാണ്. ശ്രീറാം ആദിത്യയ്‌ക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ശര്‍വാനന്ദ്. *

*അദ്ദേഹം ലണ്ടനില്‍ 40 ദിവസത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. വിവാഹത്തിന് മുന്‍പായി നേരത്തെ ഏറ്റ ജോലികള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കുകയാണ് അദ്ദേഹം'* - ശര്‍വാനന്ദിന്‍റെ ടീം അംഗം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/115471/did-the-young-actor-back-out-of-the-arranged-marriage-the-truth-is)