---
title: "'നഗ്നത പ്രദർശിപ്പിച്ച് കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ് ഇടാൻ മറന്നുപോയ യുവതി'; അഭയയുടെ ചിത്രങ്ങൾ വൈറൽ!"
english_title: "Young woman who forgot to put on pants while trying to make money by displaying nudity'; Abhay's pictures viral!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115442/young-woman-who-forgot-to-put-on-pants-while-trying-to-make-money-by-displaying-nudity-abhays-pictures-viral"
published_at: "2023-05-17T21:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464fe04db8bd_abhayahiranmayi.jpg"
keywords: []
---

# 'നഗ്നത പ്രദർശിപ്പിച്ച് കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ് ഇടാൻ മറന്നുപോയ യുവതി'; അഭയയുടെ ചിത്രങ്ങൾ വൈറൽ!

> **Lead Summary:** സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് ഗായിക അഭയ ഹിരണ്മയി. അഭയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വീഡിയോകൾ, ഇൻസ്റ്റഗ്രാം സ്റ്റോറികൾ തുടങ്ങിയവയെല്ലാം ആരാധകർ ശ്രദ്ധയോടെ നോക്കി കാണാറുണ്ട്. ജീവിതത്തിൽ വൈവിധ്യം പുലർത്തുന്നതിന്റെ തെളിവാണ് അഭയയുടെ പോസ്റ്റുകൾ ഏറെയും.

## Article Content

സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് ഗായിക അഭയ ഹിരണ്മയി. അഭയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വീഡിയോകൾ, ഇൻസ്റ്റഗ്രാം സ്റ്റോറികൾ തുടങ്ങിയവയെല്ലാം ആരാധകർ ശ്രദ്ധയോടെ നോക്കി കാണാറുണ്ട്. ജീവിതത്തിൽ വൈവിധ്യം പുലർത്തുന്നതിന്റെ തെളിവാണ് അഭയയുടെ പോസ്റ്റുകൾ ഏറെയും.

നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ഗോപി സുന്ദർ സം​ഗീതം നൽകിയ ​ഗാനങ്ങളാണ് അഭയ ഹിരൺമയി ഏറെയും ആലപിച്ചിട്ടുള്ളത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അഭയ ഹിരൺമയി ​ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ചത്.

​ഗോപി സുന്ദർ ഇപ്പോൾ ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്.​ ​അഭയ സ്റ്റേജ് ഷോകളിൽ സജീവമായിട്ടുള്ള ​ഗായികയാണ്. ഒപ്പം മോഡലിങിലും അഭയ സജീവമാണ്. ബോൾഡായും ​ഗ്ലാമറസായും വസ്ത്രങ്ങൾ ധരിച്ച് അഭയ ഫോട്ടോ ഷൂട്ടുകൾ ചെയ്യാറുണ്ട്. അതിന് നിരവധി വിമർശനങ്ങളും അഭയയ്ക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.

ചിലതിനൊക്കെ കുറിക്കുകൊള്ളുന്ന മറുപടി അപ്പോൾ തന്നെ അഭയ കൊടുത്തുവിടാറുണ്ട്. ഇപ്പോഴിതാ അഭയയുടെ പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ഷോർട്ട് ഡ്രസ്സിൽ അതീവ സുന്ദരിയായാണ് അഭയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇറക്കം കുറഞ്ഞ ഡ്രസ്സായതിനാൽ തീർച്ചയായും വിമർശനവും മോശം കമന്റും വരുമെന്ന് അറിയാവുന്ന അഭയ അത്തരത്തിൽ കമന്റിടാനെത്തുവരെ ട്രോളുന്ന തരത്തിലാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ന്യൂഡിറ്റി എക്സിബിറ്റ് ചെയ്ത് കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്സ് ഇടാൻ മറന്നുപോയ യുവതി. അതുവഴി കേരളത്തിന്റെ സാംസ്‌കാരത്തേയും കുട്ടികളേയും വഴി തെറ്റിക്കാൻ ഉദ്ദേശിക്കുന്ന അഹങ്കാരി. അടുത്ത ഷോയ്ക്ക് ബിക്കിനി ഇടാൻ ഉദ്ദേശിക്കുന്നുണ്ട് അത്രേ... മ്ലേച്ഛം എന്നായിരുന്നു അഭയയുടെ കുറിപ്പ്. സൈബർ ആങ്ങളമാരുടെ മുഖത്തേറ്റ അടി പോലെയുള്ള അഭയയുടെ പോസ്റ്റ് വളരെ പെട്ടന്ന് വൈറലായി.

സയനോര ഫിലിപ്പ് അടക്കം അഭയയെ അഭിനന്ദിച്ച് എത്തി. നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ഡ്രസ് ചെയ്യാം. ഈ വിമർശിക്കുന്ന ഓരോ ആളുകളും പെണ്ണുങ്ങളുടെ ഫോട്ടോ ഇൻസ്റ്റയിൽ കാണുമ്പോൾ സൂം ചെയ്ത് വെള്ളം ഇറക്കുന്ന ആളുകളാണ്. അതുകൊണ്ട് നിങ്ങളുടെ പൈസാ നിങ്ങളുടെ ഡ്രസ്സ്. അടിച്ച് പൊളിക്കുക എന്നാണ് ഒരാൾ കമന്റ് ചെയ്തത്. പുതിയ പോസ്റ്റിനും വിമർശിക്കുന്ന കമന്റുകൾ വന്നിട്ടുണ്ട്. എന്ത് ചെയ്തിട്ടും മെനയാവുന്നില്ലല്ലോ സജീ...

ഈ വസ്ത്രം നിങ്ങൾക്ക് ചേരുന്നില്ല. തുടയല്ല പ്രശ്നം മാച്ച് ആകുന്നില്ല എന്നതാണ് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. കഴിഞ്ഞ ദിവസവും തന്നെ പരിഹസിച്ചുള്ള കമന്റുകൾക്ക് മറുപടി നൽകി അഭയ എത്തിയിരുന്നു. സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പ മാര്‍ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്.

ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ... എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന കമന്റ്. പിന്നാലെ കമന്റിട്ട സാജിദ് എന്നയാൾക്കുള്ള മറുപടിയുമായി അഭയ ഹിരൺമയി രംഗത്തെത്തി. സ്ത്രീകൾക്ക് വഴി പിഴക്കാനുള്ള മാർഗം പറഞ്ഞ് തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റെ പാട്ടും ഡ്രസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ച് വിശകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥനം നടത്തി വിമര്‍ശിക്കാനുള്ളതാണ്.

കേരളത്തിന്റേയും ഇവിടുള്ള കുട്ടികളുടേയും മുഴുവൻ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തിൽ ഭദ്രമാണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ലെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് തീർത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും എന്നാണ് അഭയ മറുപടിയായി കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/115442/young-woman-who-forgot-to-put-on-pants-while-trying-to-make-money-by-displaying-nudity-abhays-pictures-viral)