---
title: "ധരിക്കാൻ നൽകിയത് ഒരു ടവൽ മാത്രം, പറ്റില്ലെന്ന് വാശി പിടിച്ച കജോൾ; പിന്നീട് നടന്നത് "
english_title: "Kajol who was given only one towel to wear, insisted that she could not; What happened later"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115421/kajol-who-was-given-only-one-towel-to-wear-insisted-that-she-could-not-what-happened-later"
published_at: "2023-05-17T20:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464e8447b857_kajol.jpg"
keywords: []
---

# ധരിക്കാൻ നൽകിയത് ഒരു ടവൽ മാത്രം, പറ്റില്ലെന്ന് വാശി പിടിച്ച കജോൾ; പിന്നീട് നടന്നത് 

> **Lead Summary:** ബോളിവുഡിലെ ഏറ്റവും ജനപ്രീയ ജോഡിയാണ് ഷാരൂഖ് ഖാനും കജോളും. ഇവരെ പോലെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത മറ്റൊരു ഓൺ സ്ക്രീൻ ജോഡി ബോളിവുഡിൽ ഇല്ലെന്നതാണ് സത്യം. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് ഇവർ നായികയും നായകനുമായി എത്തിയിട്ടുള്ളത്.

## Article Content

ബോളിവുഡിലെ ഏറ്റവും ജനപ്രീയ ജോഡിയാണ് ഷാരൂഖ് ഖാനും കജോളും. ഇവരെ പോലെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത മറ്റൊരു ഓൺ സ്ക്രീൻ ജോഡി ബോളിവുഡിൽ ഇല്ലെന്നതാണ് സത്യം. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് ഇവർ നായികയും നായകനുമായി എത്തിയിട്ടുള്ളത്.

ഓണ്‍ സ്‌ക്രീനിലെ അതേ കെമിസ്ട്രി തന്നെ ഇവരുടെ ഓഫ് സ്ക്രീൻ സൗഹൃദത്തിലും കാണാൻ കഴിയും. വളരെ അടുത്ത സുഹൃത്തുക്കളാണ് ഷാരൂഖ് ഖാനും കജോളും. അഭിമുഖങ്ങളിൽ ഒന്നിച്ചെത്തിയാൽ പരസ്പരം കളിയാക്കിയും വഴക്കിട്ടുമൊക്കെ ഇവർ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാറുണ്ട്. നിരവധി ചിത്രങ്ങളിലാണ് ഇവർ ഒന്നിച്ച് എത്തിയിട്ടുള്ളത്. അതിൽ ഏറ്റവും ഹിറ്റായ ഒന്നായിരുന്നു ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ.

ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരുന്നു. ബോക്സോഫിസിൽ ചിത്രം വലിയ തരംഗം തീർത്തു. അക്കാലത്ത് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 58 കോടിയും വിദേശത്ത് 17.5 കോടിയും ചിത്രം നേടിയതായാണ് കണക്കുകൾ. വിദേശത്ത് അക്കാലത്ത് ഒരു ഹിന്ദി സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ ആയിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്.

പല കാരണങ്ങൾ കൊണ്ടും ചിത്രം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ ചിത്രത്തിലും കാജോൾ-ഷാരൂഖ് ജോഡികളുടെ കെമിസ്ട്രി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഒപ്പം ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ചിത്രത്തിലെ 'മേരേ ഖ്വാബോൺ മേ' ഗാനരംഗത്തിലെ കജോളിന്റെ ടവൽ നൃത്തമൊക്കെ ഇന്നും പെൺകുട്ടികൾക്ക് പ്രിയപ്പെട്ടതാണ്. ആദ്യമായിട്ടാണ് കജോൾ അങ്ങനെ ഒരു ടവൽ മാത്രം ധരിച്ച് ഗാനരംഗത്ത് എത്തിയത്.

സത്യത്തിൽ ഗാനത്തിൽ അങ്ങനെ ടവൽ ധരിച്ച് ഡാൻസ് ചെയ്യാൻ കജോൾ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. ഒരിക്കൽ കജോൾ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. 

കജോളിനെ കൊണ്ട് ആ രംഗം ചെയ്യിക്കാൻ സംവിധായകൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അതേ കുറിച്ച് കജോൾ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ആ സീൻ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടപ്പോൾ താൻ വിസമ്മതിച്ചുവെന്നാണ് കജോൾ അഭിമുഖത്തിൽ പറഞ്ഞത്. വെറുമൊരു ടവ്വലിൽ ഷൂട്ട് ചെയ്യാം എന്ന ആശയം ഇഷ്ടായിരുന്നില്ല, പക്ഷേ സംവിധായകൻ അനുനയിപ്പിച്ചപ്പോൾ കജോൾ എങ്ങനെയോ സമ്മതിക്കുകയും ഷൂട്ട് ചെയ്യുകയുമായിരുന്നു. 

പിന്നീട് ആ ടവൽ ഡാൻസ് തരംഗമായി മാറുകയും കജോൾ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു. കാജോളിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ് ഇന്ന് ആ സിനിമയും ഗാനവുമെല്ലാം. അതുപോലെ ചിത്രത്തിൽ, 'മേരേ ഖ്ബോം മേ ജോ ആയേ' എന്ന ഗാനം 23 തവണ നിരസിക്കപ്പെട്ടതായിരുന്നു, 24-ാം തവണയാണ് ആ ഗാനം അങ്ങനെ ചെയ്യാമെന്ന് തീരുമാനമാകുന്നത്.

ആനന്ദ് ബക്ഷിയായിരുന്നു അതിന്റെ ഗാനരചന. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയിൽ സിമ്രാൻ സിംഗ് എന്ന കഥാപാത്രത്തെയാണ് കാജോൾ അവതരിപ്പിച്ചത്. രാജ് മൽഹോത്ര എന്നായിരുന്നു ഷാരൂഖ് ഖാന്റെ കഥാപാത്രത്തിന്റെ പേര്. ഷാരൂഖ് ഖാന്റെ അച്ഛന്റെ വേഷത്തിൽ അനുപം ഖേർ എത്തിയപ്പോൾ കാജോളിന്റെ അച്ഛനായി അംരിഷ് പുരിയാണ് അഭിനയിച്ചത്. ഇന്നും ഏറ്റവും കൂടുതൽ ആരാധകരുള്ള ഷാരൂഖ് ഖാൻ സിനിമയാണ് ഇത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115421/kajol-who-was-given-only-one-towel-to-wear-insisted-that-she-could-not-what-happened-later)