---
title: "ഐഷിന് എന്തോ പറ്റി, അവര്‍ക്ക് ജീവിതം മടുത്തെന്നാണ് തോന്നുന്നത്;  കമന്റുകളുമായി ആരാധകര്‍"
english_title: "Something is wrong with Aish, they feel tired of life; Fans with comments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115407/something-is-wrong-with-aish-they-feel-tired-of-life-fans-with-comments"
published_at: "2023-05-17T19:09:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464d92e28d61_aiswarya.jpg"
keywords: []
---

# ഐഷിന് എന്തോ പറ്റി, അവര്‍ക്ക് ജീവിതം മടുത്തെന്നാണ് തോന്നുന്നത്;  കമന്റുകളുമായി ആരാധകര്‍

> **Lead Summary:** അടുത്തിടെ ഏററവും കൂടുതല്‍ ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റുവാങ്ങിയ നടിയാണ് ഐശ്വര്യ റായ്. താരത്തിന്റെ ഡ്രസിംഗ് സ്‌റ്റൈലും ഹെയര്‍ സ്‌റ്റൈലുമാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.

## Article Content

അടുത്തിടെ ഏററവും കൂടുതല്‍ ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റുവാങ്ങിയ നടിയാണ് ഐശ്വര്യ റായ്. താരത്തിന്റെ ഡ്രസിംഗ് സ്‌റ്റൈലും ഹെയര്‍ സ്‌റ്റൈലുമാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.

ഇപ്പോള്‍ മകളുമൊത്ത് ഫ്രാന്‍സിലേയ്ക്ക് പുറപ്പെടാന്‍ മുംബയ് എയര്‍പോര്‍ട്ടിലെത്തിയ താരത്തിന്റെ ലുക്ക് ആണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

കറുത്ത പാന്റും ടോപ്പും കോട്ടും കറുപ്പും വെള്ളയും സ്നീക്കേഴ്സും അണിഞ്ഞെത്തിയ താരത്തിന്റെ ഡ്രസിംഗ് സ്റ്റെലാണ് സൈബര്‍ ലോകം കുറ്റപ്പെടുത്തുന്നത്.

മിനിമല്‍ മേക്ക്അപ്പ് ആയിരുന്നു താരത്തിനുണ്ടായിരുന്നത്. ഐശ്വര്യയുടെ മകള്‍ ആരാധ്യയും സിംപിള്‍ വേഷത്തിലായിരുന്നു എത്തിയത്. ജീന്‍സ് പാന്റും ജാക്കറ്റും പിങ്ക് ടീഷര്‍ട്ടുമായിരുന്നു ആരാധ്യയുടെ വേഷം.

‘ഐഷിന് എന്തോ പറ്റി? ഒരേ വസ്ത്രധാരണം, അതേ ഹെയര്‍ സ്‌റ്റൈല്‍.. അവര്‍ക്ക് ജീവിതം മടുത്തെന്ന് തോന്നുന്നു”എന്തുകൊണ്ടാണ് അവര്‍ അവരുടെ ഹെയര്‍സ്‌റ്റൈലുകള്‍ മാറ്റാത്തത്?’ അവരെ ഒരുക്കുന്നതിന് ഒരാളെ നിയമിക്കേണ്ടതുണ്ട്,’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115407/something-is-wrong-with-aish-they-feel-tired-of-life-fans-with-comments)