നാടൻ മദ്യം വാങ്ങി വെള്ളം മിക്സ് ചെയ്ത് വിളകളിൽ തളിക്കും, സംഭവം വൈറലാകുന്നു

നാടൻ മദ്യം വാങ്ങി വെള്ളം മിക്സ് ചെയ്ത് വിളകളിൽ തളിക്കും, സംഭവം വൈറലാകുന്നു
2023-05-17T16:25:00 | By Susmitha Surendran

കർഷകർ തങ്ങളുടെ വിള വർധിപ്പിക്കുന്നതിന് വേണ്ടി പണ്ട് പണ്ടേ പലവിധത്തിലുള്ള മാർ​ഗങ്ങളും പ്രയോ​ഗിക്കാറുണ്ട്. പരമ്പരാ​ഗത മാർ​ഗങ്ങളാണ് നേരത്തെ പ്രയോ​ഗിച്ചിരുന്നത് എങ്കിൽ പിന്നീട് അത് ചുവടുമാറിയിട്ടുമുണ്ട്, രാസവളങ്ങളും മറ്റും പ്രയോ​ഗത്തിൽ വന്നു. എന്നാൽ, മധ്യപ്രദേശിലെ കർഷകർ വളരെ വിചിത്രമായ ഒരു മാർ​ഗമാണ് ഇപ്പോൾ വിളകൾ കൂട്ടുന്നതിന് വേണ്ടി ഉപയോ​ഗിക്കുന്നതത്രെ.

അത് എന്താണ് എന്നല്ലേ? നാടൻ മദ്യം. വേനൽച്ചൂടിൽ വിളകളുടെ ഉൽപ്പാദനം ഇരട്ടിയാക്കാൻ നർമ്മദാപുരത്തെ കർഷകരാണ് നാടൻ മദ്യം ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പയർ വർ​ഗങ്ങളിൽ നാടൻ ചാരായം തളിക്കുന്നതിലൂടെ വിളവ് രണ്ടിരട്ടി വരെ വർധിക്കുമെന്നും കർഷകർ അവകാശപ്പെടുന്നു. വിളകളുടെ അളവ് മാത്രമല്ല ​ഗുണവും വർധിപ്പിക്കാൻ ഈ നാടൻ മദ്യ പ്രയോ​ഗത്തിലൂടെ സാധിക്കും എന്നാണ് ഇവിടുത്തെ കർഷകർ പറയുന്നത്.

നാടൻ മദ്യം തളിക്കുന്നതിലൂടെ ഇരട്ടി വിളവാണ് തങ്ങൾക്ക് ലഭിക്കുന്നത് എന്നാണ് കർഷകർ പറയുന്നത്. കർഷകർ പറയുന്നത് വിളകളിൽ ഇത് ഉപയോ​ഗിക്കുവാനും എളുപ്പമാണ് എന്നാണ്. മദ്യം വാങ്ങി ശേഷം അത് വെള്ളവുമായി മിക്സ് ചെയ്ത് സ്പ്രേ പമ്പ് ഉപയോ​ഗിച്ച് വിളകളിൽ തളിക്കുകയാണ് കർഷകർ ചെയ്യുന്നത്.

ഇങ്ങനെ മദ്യം തളിക്കുന്നത് കൊണ്ട് യാതൊരുവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും തങ്ങൾക്ക് ഉണ്ടായിട്ടില്ല. എന്നാൽ, അതിന്റെ മണം സഹിക്കാനാവാതെ വന്നിട്ടുണ്ട് എന്നും കർഷകർ പറയുന്നു. ഒരു ഏക്കർ ഭൂമിക്ക് 500 ml മദ്യം മതിയത്രെ.

വിളകൾ കൂടുന്നു എന്നതിനൊപ്പം തന്നെ സാമ്പത്തികമായി നോക്കുമ്പോഴും ഈ നാടൻ മദ്യത്തിന്റെ പ്രയോ​ഗം വളരെ ലാഭകരമാണ് എന്നാണ് കർഷകർ പറയുന്നത്. അതേ സമയം നർമ്മദാപുരത്തെ കർഷകർക്ക് പുറമേ ഇപ്പോൾ സമീപപ്രദേശങ്ങളിലെ കർഷകരും ഈ പുതിയ വിദ്യ പ്രയോ​ഗിച്ച് തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു.

Content Highlight: Local liquor is bought, mixed with water and sprayed on the crops, and the incident goes viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup