നടൻ കൃഷ്ണ കുമാറും കുടുംബവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങൾ പറഞ്ഞുള്ള സിന്ധു കൃഷ്ണയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മൂത്ത മകൾ അഹാനയ്ക്കൊപ്പം ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഒപ്പം പോയപ്പോഴുള്ള അനുഭവമാണ് സിന്ധു കൃഷ്ണ വീഡിയോയിൽ പങ്കുവെച്ചത്. അഹാനയുടെ ബെസ്റ്റ് ഫ്രണ്ട് അമ്മ സിന്ധുവാണെന്ന് പോലും പ്രേക്ഷകർക്ക് ചിലപ്പോൾ തോന്നിപ്പോകും.
അത്രത്തോളം സൗഹൃദവും സ്നേഹവും ഒരു അമ്മയും മകളും എന്നതിൽ കവിഞ്ഞ് ഇരുവർക്കുമിടയിലുണ്ട്. സിന്ധുവും വർഷങ്ങൾക്ക് മുമ്പ് ചില പരസ്യങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. കൃഷ്ണകുമാറിന്റേയും മക്കളുടേയും വീഡിയോ കാണുന്നതിനേക്കാൾ പ്രേക്ഷകർക്കിഷ്ടം സിന്ധു കൃഷ്ണയുടെ വീഡിയോ കാണാനാണ്.

സിന്ധു വീഡിയോ ഇടാൻ ഗ്യാപ്പ് എടുക്കുമ്പോൾ തന്നെ വീഡിയോ ഇടാത്തതിന്റെ കാരണം തിരക്കി പ്രേക്ഷകർ എത്താറുണ്ട്. സാരിയിൽ ബ്രൈഡൽ ലുക്കിലുള്ള ഫോട്ടോഷൂട്ടിന് വേണ്ടിയാണ് മകൾ അഹാനയ്ക്കൊപ്പം സിന്ധു കൃഷ്ണ തിരുവനന്തപുരത്തെ മ്യൂസിയത്തിൽ എത്തിയത്. അവിടെ വന്ന് വീഡിയോ പകർത്തിയപ്പോൾ തന്റെ ചിന്തയിലേക്ക് വന്ന പഴയ ഓർമകളും സിന്ധു കൃഷ്ണ പങ്കുവെച്ചു. അഹാനയെ പ്രസവിക്കുന്നതിന്റെ തലേദിവസം വരെ മ്യൂസിയത്തിൽ വന്നിരുന്നുവെന്നും സിന്ധു പറയുന്നു.
'ഏതോ വീഡിയോയില്‍ അമ്മുവിനെ പ്രസവിക്കുന്നതിന്റെ തലേദിവസം ഞാന്‍ എവിടെയോ തുള്ളിച്ചാടി നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു.' 'ഇപ്പോള്‍ ഈ ഫോട്ടോ ഷൂട്ടിന് വന്നപ്പോഴാണ് എനിക്ക് സ്ഥലം മനസിലായത്. അത് മ്യൂസിയത്തിലായിരുന്നു. കിച്ചു, ബീന ആന്റണി, യദു കൃഷ്ണന്‍ ഇവരെല്ലാം ചേര്‍ന്നുള്ള പരസ്യത്തിന്റെ ചിത്രീകരണമുണ്ടായിരുന്നു. ലോട്ടറി ടിക്കറ്റിന്റെ പരസ്യമായിരുന്നു. ആ ഷൂട്ടിനിടയില്‍ ഞാനും കിച്ചുവും സംസാരിച്ച് നില്‍ക്കുന്നത് അഴകപ്പന്‍ സാര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ആ വീഡിയോ അദ്ദേഹം ഞങ്ങള്‍ക്ക് തന്നിരുന്നു.'
'അത് ഇപ്പോള്‍ എവിടെയാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. 1995 നവംബര്‍ 11നായിരുന്നു അത്. പിറ്റേന്ന് പ്രസവിക്കും എന്നൊന്നും എനിക്കറിയില്ലായിരുന്നു. ചെക്കപ്പിനായി പോയപ്പോഴാണ് അഡ്മിറ്റാവാന്‍ പറഞ്ഞത്. ഇപ്പോള്‍ ഇവിടെ വന്നപ്പോള്‍ അതെല്ലാം മനസിലേക്ക് വന്നു' സിന്ധു കൃഷ്ണ പറഞ്ഞു. 'മക്കളൊക്കെ ചെറുതായിരുന്ന സമയത്ത് ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് മ്യൂസിയത്തില്‍ വരാറുണ്ടായിരുന്നു.'
'വളരെ മനോഹരമായ സ്ഥലമാണിത്. ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ വന്ന് കാണേണ്ടത് തന്നെയാണ്.' അമ്മയ്ക്ക് ഇവിടെയൊക്കെ സുഹൃത്തുക്കളുണ്ടെന്നായിരുന്നു പാളയം മാര്‍ക്കറ്റിലെ ഷൂട്ടിനെക്കുറിച്ച് അഹാന പറഞ്ഞത്. ഇതാദ്യമായാണ് സാരി ഫോട്ടോ ഷൂട്ട് ഇവിടെ വെച്ച് നടത്തുന്നത്. അതിന് ശേഷമായി പത്മനാഭ സ്വാമി അമ്പലത്തിന് അടുത്തേക്കായിരുന്നു അഹാനയും സംഘവും പോയത്. പിന്നീട് കോവളത്തും പോയിരുന്നു.
അതും സിന്ധു കൃഷ്ണ വീഡിയോയില്‍ കാണിച്ചിരുന്നു. ക്ഷീണമൊക്കെയായിരുന്നുവെങ്കിലും നല്ല അനുഭവമായിരുന്നു ഇതെന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.
Content Highlight: I did not know that I would give birth the next day; Sindhu says

































