---
title: "കാമുകനെ പരിചയപ്പെടുത്തുക എന്നതാണോ കീർത്തി സുരേഷ് ഉദ്ദേശിച്ചത്?'; അജ്ഞാതനൊപ്പമുള്ള നടിയുടെ ഫോട്ടോ വൈറൽ"
english_title: "Did Keerthy Suresh mean to introduce her boyfriend?'; Photo of actress with unknown goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115298/did-keerthy-suresh-mean-to-introduce-her-boyfriend-photo-of-actress-with-unknown-goes-viral"
published_at: "2023-05-17T10:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646467015c3f1_keerthi3.jpg"
keywords: []
---

# കാമുകനെ പരിചയപ്പെടുത്തുക എന്നതാണോ കീർത്തി സുരേഷ് ഉദ്ദേശിച്ചത്?'; അജ്ഞാതനൊപ്പമുള്ള നടിയുടെ ഫോട്ടോ വൈറൽ

> **Lead Summary:** ** മ**ലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് പോയ നടിമാരുടെയെല്ലാം ​ഗ്രാഫ് മുകളിലേക്ക് ഉയർന്നിട്ടേയുള്ളു. ഒരിക്കൽ പോലും താഴേക്ക് വന്നിട്ടില്ല. പ്രതിഫലത്തിന്റെ കാര്യത്തിലും മാറ്റങ്ങൾ വരുത്താൻ അന്യ ഭാഷകളിൽ അഭിനയിച്ച് തുടങ്ങിയതോടെ നടിമാർക്ക് സാധിച്ചിട്ടുണ്ട്.അക്കൂട്ടത്തിൽ ഒരാളാണ് പ്രിയദർശൻ സിനിമ ​ഗീതാഞ്ജലിയിലൂടെ അഭിനയ രം​ഗത്തേക്ക് എത്തിയ താരപുത്രി കീർത്തി സുരേഷ്.

## Article Content

** മ**ലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് പോയ നടിമാരുടെയെല്ലാം ​ഗ്രാഫ് മുകളിലേക്ക് ഉയർന്നിട്ടേയുള്ളു. ഒരിക്കൽ പോലും താഴേക്ക് വന്നിട്ടില്ല. പ്രതിഫലത്തിന്റെ കാര്യത്തിലും മാറ്റങ്ങൾ വരുത്താൻ അന്യ ഭാഷകളിൽ അഭിനയിച്ച് തുടങ്ങിയതോടെ നടിമാർക്ക് സാധിച്ചിട്ടുണ്ട്.അക്കൂട്ടത്തിൽ ഒരാളാണ് പ്രിയദർശൻ സിനിമ ​ഗീതാഞ്ജലിയിലൂടെ അഭിനയ രം​ഗത്തേക്ക് എത്തിയ താരപുത്രി കീർത്തി സുരേഷ്.

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ കീർത്തി സുരേഷ്. മൂന്ന് മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ച ശേഷം പഠനത്തിലേക്ക് ശ്രദ്ധകൊടുത്ത കീർത്തി സുരേഷ് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് 2013ൽ നായികയായി അരങ്ങേറിയത്. ​ഗീതാഞ്ജലിക്ക് ശേഷം മലയാളത്തിൽ റിങ് മാസ്റ്റർ എന്നൊരു സിനിമ കൂടി കീർത്തി ചെയ്തിരുന്നു. പിന്നീടാണ് ഇത് എന്ന മായം എന്ന സിനിമയിലൂടെ 2015ൽ തമിഴിലേക്ക് പോയത്. വിക്രം പ്രഭു നായകനായ സിനിമ വലിയ വിജയം നേടിയില്ല.

കരിയറിന് ഇനി വലിയ മാറ്റം ഉണ്ടാകില്ലെന്ന് കീർത്തി വിചാരിച്ചിരിക്കുമ്പോഴാണ് ശിവകാർത്തികേയൻ സിനിമ രജനി മുരു​ഗൻ വരുന്നത്.ചിത്രത്തിലെ പാട്ടുകളും ലവ് സീനുകളും ഹിറ്റായതോടെ കീർത്തിയും ക്ലിക്കായി. പിന്നീട് വിജയ്, വിക്രം, ധനുഷ് തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച് താരപദവി നേടിയെടുത്തു നടി. തെലുങ്ക് ചിത്രമായ മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക്കുറ്ചച് വർഷം മുമ്പ് ദേശീയ അവാർഡ് ലഭിച്ചത്. ഈ ചിത്രം താരത്തിന്റെ കരിയറിലെ തന്നെ വലിയൊരു നാഴികകല്ലാണ്.ഒരു ശതമാനം തെറ്റിയാൽ പോലും മൊത്തത്തിൽ പ്രേക്ഷകർ കീർത്തിയെ വിമർശിച്ച് ഇല്ലാതാക്കുമായിരുന്നു.

എന്നാൽ‌ അതിന് ഒരു അവസരം കൊടുക്കാതെ നൂറിൽ നൂറ്റിപ്പത്ത് ശതമാനം ഡെഡിക്കേഷനോടെ കീർത്തി നടി സാവിത്രിയായി സ്ക്രീനിൽ ജീവിച്ചു. മഹാനടിക്ക് ശേഷം നടി കീർത്തി സുരേഷിന് തെലുങ്കിലും ഓഫറുകളുടെ മഴയാണ്. അടുത്തിടെ നടൻ നാനിക്കൊപ്പം തെലുങ്ക് ചിത്രമായ ദസറയിൽ നായികയായി എത്തിയിരുന്നു കീർത്തി. അത് ബോക്സ് ഓഫീസിൽ 100 കോടിയിലധികം നേടി. ഭോല ശങ്കർ പോലൊരു തെലുങ്ക് സിനിമ ഇപ്പോൾ അദ്ദേഹത്തിന്റെ കൈയിലുണ്ട്. ചിത്രത്തിൽ ചിരഞ്ജീവിയുടെ അനുജത്തിയുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്.

അജിത്ത് നായകനായ വേതാളം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണിത്. മുപ്പതുകാരിയായ കീർത്തി അവിവാഹിതയായതിനാൽ ഇടയ്ക്കിടെ താരത്തിന്റെ വിവാഹം, പ്രണയം എന്നിവ പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഒരു അജ്ഞാതനൊപ്പമുള്ള കീർത്തിയുടെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അടുത്തിടെ താരം ഒരു ബിസിനസുകാരനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. അതേസമയം അടുത്തിടെ ഒരു അജ്ഞാതനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസ പോസ്റ്റ് പങ്കിട്ടിരുന്നു കീർത്തി സുരേഷ്. റിയൽ എസ്റ്റേറ്റ് വ്യവസായിയും താരത്തിന്റെ ദീർഘകാല സുഹൃത്തുമായ ഫർഹാൻ ബിൻ ലിയാഖത്ത് ആയിരുന്നു മാച്ചിങ് കളർ വസ്ത്രം ധരിച്ച് ചിത്രത്തിൽ ഉണ്ടായിരുന്ന അജ്ഞാതൻ.

ഫോട്ടോ വൈറലായതോടെ ആരാധകർ ഇത് താരത്തിന്റെ കാമുകനാണോ എന്നുള്ള സംശയം പ്രകടിപ്പിച്ച് എത്തി. കീർത്തി സുരേഷുമായി പ്രണയത്തിലാണെന്ന് പറയപ്പെടുന്ന ബിസിനസുകാരൻ ഫർഹാൻ തന്നെയാണോ എന്ന സംശയവും ചിലർ പങ്കുവെച്ചു. കാമുകനെ പരിചയപ്പെടുത്തക എന്നതാണോ കീർത്തി സുരേഷ് ഉദ്ദേശിച്ചതെന്നും ചോദ്യങ്ങൾ വന്നിട്ടുണ്ട്. അടുത്തിടെ സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറുമായി ബന്ധപ്പെടുത്തി കീർത്തിയുടെ വിവാഹ വാർത്തകൾ വന്നിരുന്നു. ഇങ്ങനെ മൂന്നാം തവണയാണ് വാര്‍ത്ത വരുന്നതെന്നും വിവാഹ മോചനവാര്‍ത്തകളും ശരിയല്ലെന്നുമാണ് കീർത്തിയുടെ അച്ഛൻ സുരേഷ് കുമാര്‍ അന്ന് പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/115298/did-keerthy-suresh-mean-to-introduce-her-boyfriend-photo-of-actress-with-unknown-goes-viral)