---
title: "ഇവനാണ് എന്റെ ആദ്യ പ്രണയം, എന്റെ വീട്ടിലേക്ക് ഒക്കെ അവന്‍ വരുമായിരുന്നു; ആദ്യ പ്രണയത്തെ പരിചയപ്പെടുത്തി അനുശ്രീ"
english_title: "Now the new video shared by the actor is gaining attention among the fans."
publisher: "moviemax.in"
canonical_url: "https://moviemax.in/news/115266/now-the-new-video-shared-by-the-actor-is-gaining-attention-among-the-fans"
published_at: "2023-05-17T07:15:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646431bf022f8_anusree.jpg"
keywords: []
---

# ഇവനാണ് എന്റെ ആദ്യ പ്രണയം, എന്റെ വീട്ടിലേക്ക് ഒക്കെ അവന്‍ വരുമായിരുന്നു; ആദ്യ പ്രണയത്തെ പരിചയപ്പെടുത്തി അനുശ്രീ

> **Lead Summary:** മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അനുശ്രീ. ബാലതാരമായി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം പിന്നീട് നായികയായി എത്തി മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു.

## Article Content

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അനുശ്രീ. ബാലതാരമായി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം പിന്നീട് നായികയായി എത്തി മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു.

സീരിയലില്‍ നായികയായി അഭിനയിക്കുന്നതിന് ഇടയില്‍ ക്യാമറാമാന്റെ കൂടെ ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു താരം. വലിയ വാര്‍ത്തയായിരുന്നു ഈ വിവാഹം.

എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മകനുമായി വളരാനുള്ള സാഹചര്യം ഇല്ലാതായതോടെ ഇരുവരും പതിയ അകലുകയായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞതുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. മകനുമായി തന്റെ വീട്ടില്‍ താമസിക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. മകനും കുടുംബത്തിനുമൊപ്പമുള്ള വ്‌ലോഗ് നിരന്തരം പങ്കുവെക്കാറുണ്ട് താരം.

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ പ്രണയത്തെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് താരം പുതിയ വീഡിയോയിലൂടെ. കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന വീഡിയോയില്‍ ആണ് തന്റെ കുട്ടിക്കാല പ്രണയത്തെ കുറിച്ചാണ് താരം പറയുന്നത്. ‘അന്നത്തെ കാലത്ത്, ആ പ്രായത്തില്‍ പ്രണയം എന്താണ് എന്ന് അറിയില്ല. പക്ഷെ ഞങ്ങള്‍ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ആയിരുന്നു. അവന്റെ പേര് അഭിഷേക് എന്നാണെന്നാണ് താരം പറയുന്നത്.

യൂകെജിയില്‍ ഞാന്‍ ഡല്‍ഹിയില്‍ ആയിരുന്നു. ഇവനും എന്റെ ക്‌ളാസില്‍ തന്നെ ആയിരുന്നു. അവന്‍ ഭയങ്കര കരച്ചില്‍ ആയിരുന്നു. അവനെ ആശ്വസിപ്പിക്കല്‍ ആയിരുന്നു എന്റെ പരിപാടി’. നീ വിഷമിക്കണ്ട, ഞാന്‍ കൂടെയുണ്ട് എന്നൊക്കെ പറഞ്ഞാണ് ഞാന്‍ അവനെ ആശ്വസിപ്പിച്ചിരുന്നത്.

ഒരുമിച്ചായിരുന്നു, പോകുന്നതും വരുന്നതും. പിന്നെ എക്‌സാം ഒക്കെ വരുമ്പോള്‍ , ഹോം വര്‍ക്ക് ഒക്കെ ചെയ്യാതെ അവന്‍ വരുമ്പോള്‍ ടീച്ചര്‍ അവനെ വഴക്ക് പറഞ്ഞാലും കരയുന്നത് ഞാന്‍ ആയിരുന്നു. ഞങ്ങള്‍ അത്രയും തിക്ക് ഫ്രണ്ട്‌സ് ആയിരുന്നു എന്നും നടി വീഡിയോയില്‍ പറയുന്നു.

എന്റെ വീട്ടിലേക്ക് ഒക്കെ അവന്‍ വരുമായിരുന്നു. അങ്ങനെ വലിയ ക്ലോസ് ആയിരുന്നു. ഇപ്പൊ എവിടെ ഉണ്ട് എന്ന് അറിയില്ലയെന്നും താരം പറയുന്നുണ്ട്. കുട്ടികാലത്തെ ചിത്രങ്ങളടങ്ങിയ ആല്‍ബവും താരം പ്രേക്ഷകരെ കാണിക്കുന്നുണ്ട്. താരത്തിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. അഭിഷേകിനെ എല്ലാവരും ചേര്‍ന്ന് കണ്ട് പിടിക്കണം എന്നാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/115266/now-the-new-video-shared-by-the-actor-is-gaining-attention-among-the-fans)