---
title: "ആ സിനിമ ചെയ്തതിന്റെ പേരിൽ എന്നെയും കുടുംബത്തെയും ജീവിക്കാൻ വിട്ടില്ല; മമ്ത മോഹൻദാസ്"
english_title: "Me and my family were not allowed to live because of making that film; Mamta Mohandas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115246/me-and-my-family-were-not-allowed-to-live-because-of-making-that-film-mamta-mohandas"
published_at: "2023-05-16T22:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463b97c5a962_mamtha.jpg"
keywords: []
---

# ആ സിനിമ ചെയ്തതിന്റെ പേരിൽ എന്നെയും കുടുംബത്തെയും ജീവിക്കാൻ വിട്ടില്ല; മമ്ത മോഹൻദാസ്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്ത മോഹൻദാസ്. കരിയറിന്റെ തുടക്കകാലത്ത് ഇവർ ചെയ്ത സിനിമകളിൽ ഒന്നായിരുന്നു ലങ്ക. സുരേഷ് ഗോപിയായിരുന്നു സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ധാരാളം റൊമാൻസ് സീനുകളും ഗ്ലാമർ സീനുകളും ഈ സിനിമയിൽ ഉണ്ടായിരുന്നു. ഇത് വലിയ രീതിയിൽ വിവാദങ്ങൾക്ക് കാരണമായി മാറുകയും ചെയ്തിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്ത മോഹൻദാസ്. കരിയറിന്റെ തുടക്കകാലത്ത് ഇവർ ചെയ്ത സിനിമകളിൽ ഒന്നായിരുന്നു ലങ്ക. സുരേഷ് ഗോപിയായിരുന്നു സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ധാരാളം റൊമാൻസ് സീനുകളും ഗ്ലാമർ സീനുകളും ഈ സിനിമയിൽ ഉണ്ടായിരുന്നു. ഇത് വലിയ രീതിയിൽ വിവാദങ്ങൾക്ക് കാരണമായി മാറുകയും ചെയ്തിരുന്നു.

ഇപ്പോൾ ഈ വിവാദങ്ങൾ എല്ലാം തന്നെ തന്റെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചത് എന്ന് തുറന്നു പറയുകയാണ് താരം ഇപ്പോൾ. വിവാദങ്ങളെ തുടർന്ന് മലയാളം സിനിമയിൽ നിന്നും മാറിനിൽക്കുകയായിരുന്നു താരം കുറച്ചുകാലത്തേക്ക്.

ചില ആളുകൾ തന്നെയും കുടുംബത്തെയും ജീവിക്കാൻ സമ്മതിച്ചില്ല എന്നും താരം പറയുന്നു. ഇന്ത്യഗ്ലിട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

> “ലങ്ക സിനിമ കഴിഞ്ഞു ഞാൻ മലയാളത്തിൽ നിന്നും പോയി. ആളുകൾ എന്നെയും കുടുംബത്തെയും ജീവിക്കാൻ സമ്മതിച്ചില്ല. മാസികയിൽ എന്തെങ്കിലും പ്രിൻറ് ചെയ്തു വന്നാൽ പിന്നെ ആ മാസിക എല്ലാ വീടുകളിലും ഉണ്ടാവും. അങ്ങനെയായിരുന്നു അന്നത്തെ കാലത്ത്. അടുത്ത വാർത്തയ്ക്ക് വേണ്ടി മാസിക അടുത്തമാസം ഇറങ്ങുന്നത് വരെ കാത്തിരിക്കണം. അങ്ങനെയായിരുന്നു കേരളത്തിൽ നിന്നും ഓടി പോയത്” – താരം പറയുന്നു.

ഇപ്പോഴത്തെ യുവതാരങ്ങൾ വിവാദങ്ങൾ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/115246/me-and-my-family-were-not-allowed-to-live-because-of-making-that-film-mamta-mohandas)