---
title: "സ്ത്രീകൾക്ക് പണം സമ്പാദിക്കാൻ എളുപ്പമാർഗം നഗ്നത പ്രദർശനം തന്നെയാണ്; കമന്റിന് മറുപടിയുമായി താരം "
english_title: "The easiest way for women to earn money is by showing nudity; The actor replied to the comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115217/the-easiest-way-for-women-to-earn-money-is-by-showing-nudity-the-actor-replied-to-the-comment"
published_at: "2023-05-16T20:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64639e252779b_abhayahiranmayi.jpg"
keywords: []
---

# സ്ത്രീകൾക്ക് പണം സമ്പാദിക്കാൻ എളുപ്പമാർഗം നഗ്നത പ്രദർശനം തന്നെയാണ്; കമന്റിന് മറുപടിയുമായി താരം 

> **Lead Summary:** മലയാളികൾക്ക് സുപരിചിയായ താരമാണ് അഭയാ ഹിരൻമയി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഗോപി സുന്ദറുമായി ഇവർക്ക് ഉണ്ടായിരുന്ന ബന്ധം വലിയ രീതിയിൽ ഇവരെ വിവാദങ്ങളിലും പിടിച്ചിട്ടു. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്നു മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

## Article Content

മലയാളികൾക്ക് സുപരിചിയായ താരമാണ് അഭയാ ഹിരൻമയി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഗോപി സുന്ദറുമായി ഇവർക്ക് ഉണ്ടായിരുന്ന ബന്ധം വലിയ രീതിയിൽ ഇവരെ വിവാദങ്ങളിലും പിടിച്ചിട്ടു. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്നു മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

 ഈ അടുത്ത ഇവരുടെ വർക്ക് ഔട്ട് വീഡിയോ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാട്ട് പോലെ തന്നെ തനിക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ് മോഡലിംഗ് എന്നും ഇവർ തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം ഇവർ ഇടുന്ന ഫോട്ടോകളുടെ പേരിൽ വലിയ രീതിയിലുള്ള സദാചാര ആക്രമണം ഇവർ നേരിടാറുണ്ട്.

എന്നാൽ അത്തരത്തിലുള്ള വിമർശനങ്ങൾ താരം അധികം കാര്യമായി എടുക്കാറില്ല എങ്കിലും ഇപ്പോൾ അത്തരത്തിൽ ഒരു കമന്റിന് താരം നൽകിയിരിക്കുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

> “സ്ത്രീകൾക്ക് പണം സമ്പാദിക്കാൻ എളുപ്പമാർഗം നഗ്നത പ്രദർശനം തന്നെയാണ്. ഒരു ശരാശരി പാട്ടുകാരിയായ ഇവർക്ക് പിടിച്ചുനിൽക്കാൻ ഇതൊക്കെ തന്നെ വേണം. കുട്ടികളെ വഴിപിഴപ്പിക്കാൻ ഓരോരോ” – ഇതായിരുന്നു സദാചാര വ്യക്തി ഇട്ട കമന്റ്.

> ഈ കമന്റിന് താരം നൽകിയ മറുപടി ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. “സ്ത്രീകൾക്ക് വഴി പിഴയ്ക്കാനുള്ള മാർഗ്ഗം പറഞ്ഞു തന്ന ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുണ്ട്. പാട്ടും വസ്ത്രവും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ വിശകലനം ചെയ്യുകയും ഇനിയും എത്ര പെൺകുട്ടികളുടെ പ്രൊഫൈലുകൾ അപകടം നടത്തി വിമർശിക്കുവാനുള്ളതാണ്.

കേരളത്തിന്റെയും ഇവിടെയുള്ള പിള്ളേരുടെയും മുഴുവൻ സാംസ്കാരിക ഉന്നമനം അദ്ദേഹത്തിൻറെ കയ്യിൽ ഭദ്രമാണ് എന്നുള്ളതാണ് ഒരു ആശ്വാസം. പ്രതികരിക്കില്ല എന്നു കരുതുന്നുണ്ടെങ്കിൽ അത് വെറും തോന്നൽ മാത്രമാണ്. ശക്തമായി തന്നെ പ്രതികരിക്കും” – ഇതായിരുന്നു താരം നൽകിയ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/115217/the-easiest-way-for-women-to-earn-money-is-by-showing-nudity-the-actor-replied-to-the-comment)