---
title: "സിനിമ നിർമാതാവ് പി കെ ആർ പിള്ളയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് മോഹൻലാൽ"
english_title: "Actor Mohanlal condoles the death of film producer PKR Pillai."
publisher: "moviemax.in"
canonical_url: "https://moviemax.in/news/115161/actor-mohanlal-condoles-the-death-of-film-producer-pkr-pillai"
published_at: "2023-05-16T16:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64635f2b5b989_mohanlal.jpg"
keywords: []
---

# സിനിമ നിർമാതാവ് പി കെ ആർ പിള്ളയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് മോഹൻലാൽ

> **Lead Summary:** സിനിമ നിർമാതാവ് പി കെ ആർ പിള്ളയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. നടനെന്ന നിലയിലുള്ള തൻ്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹൻലാൽ കുറിക്കുന്നു.

## Article Content

സിനിമ നിർമാതാവ് പി കെ ആർ പിള്ളയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. നടനെന്ന നിലയിലുള്ള തൻ്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹൻലാൽ കുറിക്കുന്നു.

കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് താനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി ആയിരുന്നു പി കെ ആർ പിള്ളയെന്നും മോഹൻലാൽ കുറിക്കുന്നു.

***മോഹൻലാലിന്റെ വാക്കുകൾ ***

എൻ്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്.

കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്.

നടനെന്ന നിലയിലുള്ള എൻ്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

([moviemax.in](https://moviemax.in/)) സിനിമ നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം.

സൂപ്പർഹിറ്റ് സിനിമയായ ചിത്രം ഉൾപ്പടെ 22 സിനിമകൾ നിർമിച്ചിട്ടുണ്ട്. നിരവധി സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് തൃശ്ശൂരിലെ വീട്ടിൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/115161/actor-mohanlal-condoles-the-death-of-film-producer-pkr-pillai)