---
title: "നൂറിൻ എന്നും പല്ല് തേയ്ക്കാറില്ല; വെളിപ്പെടുത്തി  ഫഹിം സഫറാർ, കാരണം ..."
english_title: "Some things that future groom Fahim Zafar said about Noor are now going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/115154/some-things-that-future-groom-fahim-zafar-said-about-noor-are-now-going-viral-on-social-media"
published_at: "2023-05-16T15:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646358a0a15b8_noorinshereef.jpg"
keywords: []
---

# നൂറിൻ എന്നും പല്ല് തേയ്ക്കാറില്ല; വെളിപ്പെടുത്തി  ഫഹിം സഫറാർ, കാരണം ...

> **Lead Summary:** ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിൻ ഷെരീഫ്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നൂറിൻ തൻ്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇരുപത്തിനാലുകാരിയായ നൂറിൻ ഇതുവരെ ഏഴോളം സിനിമകൾ ചെയ്തു. 

## Article Content

ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിൻ ഷെരീഫ്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നൂറിൻ തൻ്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇരുപത്തിനാലുകാരിയായ നൂറിൻ ഇതുവരെ ഏഴോളം സിനിമകൾ ചെയ്തു. 

അടുത്തിടെയായിരുന്നു നൂറിന്റെ വിവാഹ നിശ്ചയം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നൂറിൻ വിവാഹിതയാകാൻ പോകുന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.

എൻ​ഗേജ്മെന്റിന് ശേഷം ഇരുവരും ഒരുമിച്ച് വന്ന് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ നൂറിനെ കുറിച്ച് ഭാവി വരൻ ഫഹിം സഫർ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 

പ്രണയിതാക്കൾ എന്നതിലുപരിയായി ഇരുവരും ഉറ്റ ചങ്ങാതിമാരാണെന്ന് വേണം പറയാൻ. നൂറിൻ എന്നും പല്ല് തേയ്ക്കുന്ന കൂട്ടത്തിലല്ലെന്നാണ് ഫഹിം പറയുന്നത്. നൂറിന്റെ വീട്ടുകാർ‌ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഫഹിം പറയുന്നു. ഭാവി വധുവിൽ കാണേണ്ട ​ഗുണങ്ങളെ കുറിച്ച് പറയാൻ അവതാരിക ആവശ്യപ്പെട്ടപ്പോഴാണ് ഒട്ടും ആലോചിക്കാതെ എന്നും പല്ല് തേക്കണമെന്ന് ഫഹിം പറഞ്ഞത്. 

അതെന്താ നൂറിൻ പല്ല് തേക്കുന്ന കൂട്ടത്തിലല്ലേയെന്ന് ചോദിച്ചപ്പോൾ ഫഹിം വിശദീകരണവും നൽകി. നൂറിൻ എന്നും പല്ല് തേയ്ക്കാറില്ല. നൂറിന്റെ വീട്ടുകാരും പറയുന്ന കംപ്ലേന്റാണ് അത്. പല്ല് തേക്കാതെ പോയി നൂറിൻ ഉദ്ഘാടനമൊക്കെ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതൊക്കെ ഒരു മേക്ക് ബിലീഫാണെന്നാണ് നൂറിൻ പറയുന്നത് ഫഹിം പറഞ്ഞു. 

ഫഹിന്റെ മറുപടി കേട്ട് നിർ‌ത്താതെ ചിരിക്കുകയാണ് നൂറിൻ ഷെരീഫ്. തന്റെ ഫോളോവേഴ്സ് ഇതൊക്കെ കാണുന്നതാണെന്നും ഫഹിമിനോട് നൂറിൻ പറയുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115154/some-things-that-future-groom-fahim-zafar-said-about-noor-are-now-going-viral-on-social-media)